മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിക്കുകയും തന്റേതായ സ്ഥാനം സ്വന്തമാക്കുകയും ചെയ്ത താരമാണ് റായി ലക്ഷ്മി. മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി വന്‍ വിജയങ്ങള്‍ സമ്മാനിച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം.
ഇപ്പോള്‍ നായികാപ്രാധാന്യമുള്ള ഗ്ലാമര്‍ ചിത്രങ്ങളിലെ സുപ്രധാന ഘടകമാണ് താരം. അതിനോടൊപ്പം താരത്തിന് വിവാദങ്ങളും പിന്നാലെയുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പ്രണയകഥകളും വിവാഹ വാര്‍ത്തകളും ഒക്കെ തന്റെ തന്നെ രീതിയില്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവെച്ചത് വൈറലായി മാറിയിരുന്നു.
പരസ്യചിത്രങ്ങളിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്ന് വന്ന താരം കര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് കടന്നുവരുന്നത്. പിന്നീട് ധര്‍മ്മപുരി, നെഞ്ചിനിലെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു.
2008 പുറത്തിറങ്ങിയ അണ്ണന്‍ തമ്പി, 2009 പുറത്തിറങ്ങിയ ടു ഹരിഹര്‍നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ കൂട്ടത്തില്‍ റായി ലക്ഷ്മിയുടെ പേരും ചേര്‍ക്കുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച താരത്തിന് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു.
റോക്ക് ആന്‍ഡ് റോള്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത താരം 2014 ലക്ഷ്മീ റായി എന്ന പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനോടകം അമ്പതിലധികം ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്.
ബോളിവുഡ് ചിത്രമായ ജൂലി ടു വിനു വേണ്ടി ശരീര ഭാരം കുറച്ച് വന്‍ മേക്കോവറില്‍ എത്തിയ ലക്ഷ്മി യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രണയം എന്ന് ഒരിക്കല്‍ റായ് ലക്ഷ്മി വ്യക്തമാക്കുകയുണ്ടായി.
എത്രയൊക്കെ ശ്രമിച്ചിട്ടും തനിക്ക് പ്രണയത്തെ മാറ്റി നിര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് ലക്ഷ്മി റായി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരുപാട് പ്രണയബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പലര്‍ക്കും ആവശ്യം തന്റെ സ്നേഹം ആയിരുന്നില്ല എന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ ശരീരം മോഹിച്ചാണ് അധികവും ആളുകള്‍ അടുത്ത് കൂടിയത് എന്നും താരം വ്യക്തമാക്കുകയുണ്ടായി.
ഒരുപാട് പേരുമായി ഡേറ്റിങ്ങ് പോയിട്ടുണ്ടെങ്കിലും വിവാഹത്തില്‍ എത്തുന്ന ബന്ധങ്ങള്‍ ഒന്നും തന്നെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. തന്റെ ശരീരം ആഗ്രഹിച്ചത് കൊണ്ട് തന്നെ അവര്‍ക്ക് ആര്‍ക്കും തന്റെ സ്നേഹം വേണ്ടിയിരുന്നില്ല എന്നും മാനസികമായി തന്നെ സമീപിക്കുവാന്‍ ആരും തന്നെ തയ്യാറായിട്ടില്ലെന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.