in

അന്നവർ അതൊരു കുറവായ് കണ്ട് എന്നെ കളിയാക്കി ഇപ്പോൾ എന്റെ ഹൈലൈറ്റ് തന്നെ അതാണ്; വരലക്ഷ്മി ശരത്കുമാർ പറയുന്നു

തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാര്‍. താരത്തിന്റെ അച്ഛന്‍ ശരത് കുമാര്‍ അറിയപെടുന്ന ഒരു സിനിമ താരം ആണ്. 2012 പുറത്തിറങ്ങിയ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സിനിമ പാരമ്പര്യമുള്ള കുടുബത്തില്‍ നിന്നാണ് തരാം സിനിമയില്‍ എത്തിയത്.

2008 വിഘ്‌നേശ് സംവിധാനം ചെയ്ത പോടാ പൊടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാന്‍ പ്രേരണയായതെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ഏതാണ്ട് നാലു വര്‍ഷക്കാലം ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കുകയും ഒടുവില്‍ 2012 ചിത്രം പുറത്തിറങ്ങുകയും ആയിരുന്നു. ചിത്രത്തിനോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മിയുടെ അഭിനയവും വിമര്‍ശകരില്‍ നിന്ന് അനുകൂലമായ അഭിപ്രായങ്ങള്‍ സ്വന്തമാക്കി. സാമ്പത്തികപരമായി ശരാശരി വിജയം നേടിയ ഈ ചിത്രം മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനവിജയം കരസ്ഥമാക്കിയിരുന്നു.

പോടാ പോടീ പുറത്തിറങ്ങിയശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത മത ഗജ രാജ എന്ന ചിത്രത്തില്‍ വിശാലിന് ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രം പുറത്തിറക്കാന്‍ ആകാതെ വരികയായിരുന്നു. ലക്ഷ്മി അഭിനയിച്ച രണ്ടാമതായി പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ മാണിക്യ ആയിരുന്നു.

2011 പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കന്നട ചലച്ചിത്രനടന്‍ സുദീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാണിക്യ മാറിയിരുന്നു. 2014ല്‍ തന്നെ ബാല സംവിധാനം ചെയ്ത താരേ അപ്പാടെ എന്ന ചിത്രത്തില്‍ വരലക്ഷ്മി അഭിനയിച്ചു. ഈ ചിത്രത്തില്‍ കരകാട്ടം നര്‍ത്തകിയുടെ വേഷം അവതരിപ്പിക്കുന്നതിനു വേണ്ടി ഏതാണ്ട് 10 കിലോ ഭാരം കുറയ്ക്കുകയും ഉണ്ടായി.

2016 മമ്മൂട്ടിയോടൊപ്പം കസബ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് താരം മലയാള ഭാഷയിലേക്കുള്ള തന്റെ ചുവടെ വെക്കുകയുണ്ടായി. കസബയിലേക്കുള്ള അവസരത്തെ പറ്റി താരം ട്വിറ്ററില്‍ കുറയുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ അവസരം ആണെന്ന് ആണ് അന്ന് താരം പറഞ്ഞത്.

കൂടാതെ മലയാള ചിത്രമായ ആകാശമിഠായിയിലും ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും പിന്നീട് ചില പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍നിന്ന് താരം പിന്മാറുകയായിരുന്നു. 2017 ഒക്ടോബര്‍ 14 മുതല്‍ ഒരു റിയാലിറ്റി ഷോയുടെ അവതാരികയായി താരം പ്രവര്‍ത്തിച്ചിരുന്നു. 2018 വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം തുടക്കത്തില്‍ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും അന്ന് പറഞ്ഞു കളിയാക്കിയിരുന്ന കാര്യം ഇപ്പോള്‍ തന്റെ ഹൈലൈറ്റ് ആയി എന്നും താരം പറയുന്നുണ്ട്. അഭിനേത്രിയായി തുടങ്ങിയപ്പോള്‍ തന്റെ ശബ്ദം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായി എന്നും തമിഴിലെ ഒരുപാട് വിമര്‍ശകര്‍ തന്റെ ശബ്ദത്തെ കളിയാക്കിയിരുന്നുവെന്നും ഇപ്പോള്‍ അതേ ശബ്ദം തന്റെ കരിയറിലെ ഹൈലൈറ്റുകളിലൊന്നായി മാറിയെന്നും താരം പറയുന്നു.

പുരുഷ ശബ്ദത്തോട് സാമ്യം തോന്നുന്ന ഉയര്‍ന്ന ശബ്ദമാണ് തരത്തിന്റേത്. പക്ഷേ അത് സിനിമയില്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കപ്പെടുകയും അതോടെ ശബ്ദത്തിന്റെ ഗാംഭീര്യം താരത്തിന്റെ കരിയറിന് വലിയ മുതല്‍ക്കൂട്ടായി എന്നുമാണ് ഇപ്പോള്‍ താരം ഒരു ആഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അങ്ങനെ പരിഹാസിച്ചവരില്‍ നിന്ന് പ്രശംസ ലഭിക്കുന്ന തലത്തിലേക്ക് താരം ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന് ഇപ്പോള്‍.

Written by Editor 3

ഗോകർണയിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവെച്ച് അനാർക്കലി.. അടിച്ചു പൊളിക്കുവാണല്ലോ എന്ന് ആരാധകർ

ശരീരം മാത്രമാണ് എല്ലാവർക്കും വേണ്ടത്… പ്രണയം നടിച്ചു പുറകെ കൂടിയവർ ഒക്കെ അവരുടെ പരിപാടി കഴിഞ്ഞപ്പോൾ മുങ്ങി… തന്നെ പറ്റിച്ചവരെ കുറിച്ച് റായി ലക്ഷ്മി തുറന്ന് പറയുന്നു