in ,

മുകേഷ് നല്ല മനുഷ്യനാണ്, സ്‌നേഹിക്കാനൊക്കെ അറിയാം, പിരിയുന്നു.. സുഹൃത്തായി തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മേതിൽ ദേവിക

methil devika

മുകേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പരസ്യമാക്കി നര്‍ത്തകി മേതില്‍ ദേവിക. മുകേഷിനോട് തനിക്ക് വ്യക്തിവൈരാഗ്യമൊന്നും ഇല്ലെന്നും ദേവിക പറഞ്ഞു. പുറത്തുകേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക വ്യക്തമാക്കി.

മുകേഷിന്റെ കുടുംബത്തോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ദേവിക പറഞ്ഞു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അതിന്റെ വരുംവരായ്മകള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നതായും മേതില്‍ ദേവിക പറഞ്ഞു. എറണാകുളത്തെ അഭിഭാഷകന്‍ വഴി മുകേഷിന് മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ദേവിക താമസിക്കുന്നത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് ദേവികയുടെ തീരുമാനം. മുകേഷ് ലളിതകലാ അകാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി അടുത്തത്. വൈകാതെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

പാലക്കാട് സ്വദേശിയായിരുന്നു ദേവികയുടെ ആദ്യ ഭര്‍ത്താവ്. മുകേഷും ദേവികയും തമ്മിലുള്ള വിവാഹം നടക്കുന്ന വേളയില്‍ ഏറെ ചര്‍ച്ചയായത് ഇരുവരുയം പ്രായ വ്യത്യാസമായിരുന്നു. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വച്ചിരുന്നു. എന്നാല്‍ ഏറെകാലം ഇവിടെ ഇരുവരും ഒരുമിച്ച്‌ താമസിച്ചല്ലെന്നാണ് വാര്‍ത്തകള്‍. ദേവിക പിന്നീട് പാലക്കാട്ടേക്ക് വന്നു.

Written by admin

ahana-krishnakumar

അച്ഛന്‍ പറഞ്ഞ ആ ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചിട്ടില്ല, അഹാന

കമൽ വാഗ്ദാനം നൽകി യുവതിയെ പീ,ഡി,പ്പിച്ചതായി പരാതി