in

വെണ്ണക്കൽ ശിപം പോലെ സാരിയിൽ അതി സുന്ദരിയായി മിൽക്കി ബ്യൂട്ടി തമന്ന ഭാട്ടിയ… ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യൻ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നിൽക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ രണ്ട് നൂറ്റാണ്ടിൽ ഏറെയായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്.

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ തമന്ന ചെയ്തിട്ടുണ്ട്. തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്.

മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ദിലീപിൻ്റെ നായികയായി തമന്ന മലയാള സിനിമയിലേയ്ക്കും കടന്ന് വരികയാണ്.

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ​ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്നയും വേഷമിടുന്നത്. ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്.

ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാൻ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനയത്രിയാണ് തമന്ന. അതിന് ശേഷം പാൻ ഇന്ത്യ ലെവലിൽ ഒരുപാട് ശ്രദ്ധനേടാൻ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാൻ എ പ്ലാൻ ബി എന്ന ഹിന്ദി ചിത്രമാണ് തമന്നയുടെ അവസാനമായി പുറത്തിറങ്ങിയത്.

തമന്ന ദീപാവലി സ്പെഷ്യൽ ഷൂട്ടുമായി എത്തിയിരിക്കുകയാണ്. തിളക്കമാർന്ന മനോഹരമായ സാരിയിൽ ഹോട്ട് ലുക്കിലാണ് തമന്നയെ കാണാൻ സാധിക്കുന്നത്. ആമി പട്ടേലിന്റെ സ്റ്റൈലിങ്ങിൽ തരുൺ തഹിലിയനിയുടെ ഔട്ട് ഫിറ്റ് ധരിച്ചാണ്‌ തമന്ന ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അജയ് കടമാണ് ഫോട്ടോസ് എടുത്തത്.

വൈറ്റ് ബ്യൂട്ടിയെന്ന് ഇൻഡസ്ട്രിയാകെ വിളിക്കുന്ന തമന്നയുടെ സാരിയിലുള്ള ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ഇപ്പോൾ ആരാധകരും. എപ്പോഴും ഹോട്ട് ലുക്കും ട്രഡീഷണൽ ലുക്കിലും എത്തി തമന്ന ആരാധകരേയും സോഷ്യൽ മീഡിയയേയും അന്പരപ്പിക്കുകയാണ്.

ഇപ്പോൾ ഗോൾഡൻ സ്ക്കിന്നി കളർ സാരിയിലാണ് താരം എത്തുന്നത്. വേഷത്തിന് ഇണങ്ങിയ മാലയും കമ്മലുമെല്ലാം അണിഞ്ഞതോടെ ക്യൂട്ടനെസ് അണലിമിറ്റഡ് എന്നാണ് ആരാധകർ പറയുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഈ അടുത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ചെറിയ വേഷമാണ് താരം കൈകാര്യം ചെയ്തത്.

ബ്രഹ്മാണ്ഡ ചിത്രങ്ങളഉടെ ഭാഗമായെങ്കിലും ഒരു പാട്ടിലോ ഡാൻസിലോ മാത്രമായി തമന്നയ്ക്ക് ചുരുങ്ങേണ്ടിവന്നു. ഇപ്പോൾ ദിലീപിൻ്റെ നായികയായി എത്തുമ്പോൾ വീണ്ടും തെന്നിന്ത്യൻ സിനിമ മേഖലയിൽ താരത്തെ മുഴുനീള വേഷത്തിൽ കാമാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് താരത്തിൻ്റെ ആരാധകർ.

തെന്നിന്ത്യൻ സിനിമ മേഖലയിലെ തന്നെ ഇന്ന് മികച്ച് നിൽക്കുന്ന ഇൻഡസ്ട്രിയായതിനാൽ മലയാളത്തിലേയ്ക്ക് തമന്ന എത്തുന്നതും താരത്തിൻ്റെ അഭിനയ ജീവിതത്തിൽ ഏറെ മെച്ചമാണ് ഉണ്ടാക്കുക എന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നുണ്ട്.

Written by Editor 5

ദേവത.. പൂക്കൾക്ക് ഇടയിൽ അഴകിന് ദേവതയായി നടി സാധിക, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ആരാധകരെ വീണ്ടും കോരിത്തരിപ്പിച്ച് ദിൽഷ… റംസാനോപ്പം കിടിലൻ ഡാൻസുമായി താരം… വീഡിയോ കാണാം