in

വൃത്തികേട് കാണിക്കുന്നതിന് ഒരു ലിമിറ്റ് ഇല്ലേ; തൻ്റെ മോശം വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചരിക്കുന്നതിന് എതിരെ ലക്ഷ്മി നന്ദൻ..!

തന്റെ ചിത്രവും വീഡിയോസും മോശമായി പ്രചരിപ്പിച്ചുവെന്ന് നീയും ഞാനും പരമ്പര ഫെയിം ലക്ഷ്മി നന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം. നമ്മൾ പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കുക തന്നെ വേണം.

അല്ലെങ്കിൽ അത് വളരെ ബുദ്ധിമുട്ട് പിന്നീട് ഉണ്ടാക്കും. ഇപ്പോൾ തനിക്ക് എതിരെ നടന്ന ചീപ്പ് പ്രവർത്തിക്ക് എതിരെ ലീഗലി മുൻപോട്ട് പോകാൻ ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഒരു പ്രശ്നം തന്റെ കുടുംബത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ലക്ഷ്മി പറഞ്ഞു.

ആദ്യമായിട്ടായിരിക്കും ഞാൻ വളരെ സീരിയസ് ആയിട്ടൊരു വീഡിയോ ആയി വരുന്നത്. ദുബായ് ബേസ്ഡ് ആയിട്ടുള്ള അല്ലെങ്കിൽ ടിക് ടോക് ഒക്കെ കാണുന്ന ആളുകൾക്ക് എന്നെ അറിയുന്നത് ഈ പേരിൽ ആയിരിക്കും. വളരെ മോശമായി ചിലർ എന്റെ പടങ്ങളും മറ്റും ഉപയിഗിക്കുകയാണ്.

അതും മോശം പ്രവർത്തികൾക്ക് വേണ്ടി. എന്റെ അച്ഛന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ആണ് ഇത് അയച്ചു നൽകുന്നത്. നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കൂ. അദ്ദേഹത്തിന്റെ മാനസിക അവസ്ഥ.-ലക്ഷ്മി പറയുന്നു.

നിങ്ങൾ എന്ത് ചീപ്പായ കാര്യമാണ് ചെയ്യുന്നത് എന്ന് സ്വയം ചിന്തിച്ചു നോക്കൂ. കള്ളത്തരം കാണിക്കുന്നതിന് പരിധിയില്ലേ ഞാൻ ഇത് ലീഗലി മുൻപോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു. ചെറിയ ചെറിയ പ്രശ്നങ്ങൾ എന്ന് കരുതി ഞാൻ വിട്ടിട്ടുള്ള പല കാര്യങ്ങളും പിന്നീടത് വിനയായിട്ടുണ്ട്.

അതുകൊണ്ട് ഇത് ലീഗലി മുൻപോട്ട് കൊണ്ട് പോകും.- ലക്ഷ്മി പറയുന്നു. കരിയർ സ്റ്റാർട്ട് ചെയ്ത സമയം ഒരു പരസ്യത്തിൽ ഞാൻ പോലും അറിയാതെ എന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കളറിനും സൈസിനും കാരണം അവരുടെ പ്രോഡക്ട് ആണെന്ന് പറഞ്ഞു.

ഞാൻ ഇങ്ങനെ ഇരിക്കാൻ കാരണം എന്റെ പേരന്റ്സ് ആണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് നമ്മൾ പ്രതികരിച്ചേ പറ്റൂ. അല്ലാതെ സൈലന്റ് ആയിരിക്കാൻ പാടില്ല. പണ്ടുമുതലേ ഞാൻ പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. – ലക്ഷ്മി പറഞ്ഞു.

ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ലക്ഷ്മിയുടെ ആദ്യ പരമ്പരയാണ് നീയും ഞാനും. പരമ്പരയിൽ വില്ലത്തിയുടെ റോളിലാണ് ലക്ഷ്മി നിറയുന്നത്. സാന്ദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്.

Written by Editor 3

അൻഷിതയ്ക്ക് എതിരെ നടപടി.. സീരിയലിൽ നിന്നും അൻഷിതയെ പുറത്താക്ക..? കാരണം

തന്റെ ശരീരത്തിന്റെ ഷേപ്പ് നഷ്ടപ്പെട്ടു, 20 കിലോ ശരീര ഭാരം കൂടി; പ്രസവശേഷം രൂപം മാറിയതിനെ കുറിച്ച് മോശം കമന്റിട്ടവർക്കെതിരെ സോനു സതീഷ് പറയുന്നു