അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയും പ്രിയപ്പെട്ടവളുമായി മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. അഭിനേത്രി എന്ന നിലയിലാണ് ഇന്ന് ആഡ്രിയ പ്രേക്ഷകര്‍ക്കിടയി സുപരിചിതയാകുന്നതെങ്കിലും അതിനും ഒക്കെ ഒരുപാട് മുന്‍പ് താരം സിനിമ ഇന്‍ഡസ്ട്രിയില്‍ എത്തിയിരുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന ഗായികമാരില്‍ ഒരാളായിരുന്നു ആന്‍ഡ്രിയ. വ്യത്യസ്തമായ ആലാപന ശൈലിയും സ്വരവും ഒക്കെയാണ് ആന്‍ഡ്രിയയെ ശ്രദ്ധേയ ആക്കിമാറ്റിയത്. തമിഴ്, മലയാളം, ഹിന്ദി എന്നീ സിനിമ ഇന്ഡസ്ട്രിയി നിറഞ്ഞ് നില്ക്കുന്ന ആന്‍ഡ്രിയയെ മലയാളികള്‍ ഇത്രയേറെ സ്നേഹിച്ച് തുടങ്ങിയത് അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷമായിരുന്നു.
ഫഹദ് ഫാസില്‍ നായകനായെത്തിയ പ്രണയ ചിത്രത്തില്‍ കണ്ട് രണ്ട് കണ്ണ് എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളിയുടെ ചുണ്ടില്‍ നിറഞ്ഞു നില്ക്കുന്നുണ്ടാകും. ആ നോട്ടവും ചെറു ചിരിയുമെല്ലാമാണ് ആരാധകരെ നേടിക്കൊടുത്തത്.
അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ നിന്നും ആന്‍ഡ്രിയ വലിയ ഇടവേളയാണ് എടുത്തത്. അതിന് ശേഷം താരം മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലോഹം. എന്നാല്‍ പുറമേ പ്രേക്ഷകര്‍ കണ്ട നിറങ്ങളുള്ള ലോകമായിരുന്നില്ല ആന്‍ഡ്രിയയുടെ സ്വന്തം ജീവിതം.
ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിച്ചായിരുന്നു താരം ഒരു ഘട്ടത്തില്‍ മുന്നോട്ടുപോയിരുന്നത്. പലപ്പോഴും നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ഇടയില്‍ നിന്നോ ഒരുപക്ഷേ നമ്മള്‍ക്ക തന്നെയോ അനുഭവമുള്ള കാര്യമാകും ഡിപ്രഷന് എന്നത്. വിഷാദരോഗത്തെ ഇന്ന് വളരെ ഗൗരവത്തോടെയാണ് ആളുകള്‍ കാണുന്നത്.
തന്നെ ബാധിച്ച വിഷാദ രോഗത്തെ കുറിച്ചും അതിന്റെ അവസ്ഥകളെക്കുറിച്ചും താരം പറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് കൂടുതല്‍ ബോധ്യമായത്. താരം നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധമാണ് തന്നെ വിഷാദത്തിന്റെ അവസ്ഥയിലേയ്ക്ക് ത്ള്ളിവിട്ടത്.
അതില്‍ നിന്നും നേരിട്ട പീ ഡനങ്ങളായിരുന്നു തന്റെ വിഷാദ രോഗാവസ്ഥയ്ക്ക് കാരണമെന്നുമാണ് നടി തുറന്ന് പറഞ്ഞത് . അയാള്‍ തന്നെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചു. ഈ മാനസിക സമ്മര്‍ദത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഒരുപാട് ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു എന്നും ആന്‍ഡ്രിയ പറഞ്ഞു.
മുമ്പ് ഒരിക്കല്‍ വിവാഹിതനായ ഐരു പുരുഷനും ആയി ഉണ്ടായിരുന്ന പ്രണയം തന്നെ ബാധിച്ചത് എങ്ങനെയെന്ന് ആന്‍ഡ്രിയ തുറന്നു പറഞ്ഞിരുന്നു. 2019 ലാണ് ആന്‍ഡ്രിയ ഇതേപറ്റി സംസാരിച്ചത്. ബ്രോക്കണ്‍ വിംഗ് എന്ന തന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യാന്‍ എത്തിയതായിരുന്നു ആന്‍ഡ്രിയ.
ദുഖഭാവമുള്ള ഈ കവിതകള്‍ എഴുതാനുള്ള കാരണമെന്തെന്ന് ആന്‍ഡ്രിയയോട് ചോദ്യം വന്നു. വിവാഹിതനായ തന്റെ മുന്‍ കാമുകന് മാനസികമായും ശാ രീ രി ക മായും ഉപദ്രവി ച്ചിരുന്നെന്നും ഇതുമൂലം താന്‍ കടുത്ത വിഷാദ രോഗത്തിലേക്ക് പോയെന്നും ആന്‍ഡ്രിയ തുറന്നു പറഞ്ഞു.
ഇതില്‍ നിന്നും പുറത്തു കടക്കാന്‍ താന്‍ ജോലിയില്‍ നിന്ന് കുറച്ച് നാള് മാറിനില്‍ക്കുകയും ആയുര്‍വേദ ചികിത്സകള്‍ നടത്തിയെന്നും ആന്‍ഡ്രിയ പറഞ്ഞു. കവിതകള്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുള്ളതാണെന്ന് ആന്‍ഡ്രിയ അന്ന് സോഷ്യല്‍ മീഡിയയിലൂടെയും വ്യക്തമാക്കിയിരുന്നു.