മലയാളികളുടെ പ്രീയപ്പെട്ട താരമാണ് വിജയകുമാർ. അദ്ദേഹത്തിന്റെ മകൾ അർത്ഥനയും സിനിമ രംഗത്ത് സജീവമാണ്. ബാലതാരമായാണ് വിജയകുമാർ മലയാള സിനിമയിലെത്തുന്നത്. പിന്നീട് നടനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങി. മാധവിക്കുട്ടി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വിജയകുമാർ അഭിനയ രംഗത്ത് എത്തുന്നത്. ഷാജികൈലാസ്-രൺജി പണിക്കർ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം വിജയകുമാർ അവതരിപ്പിച്ചു.
പിന്നീട് അങ്ങോട്ട് കൈ നിറയെ അവസരങ്ങളായിരുന്നു നടന്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം എഡിറ്റിംഗ് രംഗത്തും സജീവമായിരുന്നു. ബിനു ഡാനിയേലിനെയായിരുന്നു വിജയകുമാർ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. അർത്ഥന, എൽസ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. വിജയകുമാറും ബിനുവും പിന്നീട് വേർ പിരിഞ്ഞു.
വിജയകുമാറിന്റെ മകൾ അർത്ഥന സിനിമയിൽ സജീവമാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലാണ് ആദ്യമായി അർത്ഥന അഭിനയിച്ചത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിനുശേഷം അർത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സ്വന്തം കഴിവ് കൊണ്ട് സിനിമയിൽ കയറിയ നടിയാണ് താൻ. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല . വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് എന്നും അർത്ഥന കൂട്ടിച്ചേർത്തു