മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്ഥാനം സ്വന്തമാക്കുകയും ചെയ്ത താരമാണ് റായി ലക്ഷ്മി. ഇതിനിടെ ഹിന്ദിയിലും റായ് ലക്ഷ്മി അരങ്ങേറി. ജൂലിയുടെ രണ്ടാം ഭാഗത്തിലൂടെയായിരുന്നു താരത്തിന്‍റെ ഹിന്ദി അരങ്ങേറ്റം.
മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ റായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ഒന്നിലധികം ചിത്രങ്ങളില്‍ നായികയായി എത്തിയ റായ് ലക്ഷ്മിയുടെ അവസാന മലയാള ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗാണ്. രാജാധിരാജയ്ക്ക് ശേഷം റായ് ലക്ഷ്മി അഭിനയിച്ച മലയാള ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും പ്രശസ്ത തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയും ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2008-2009 കാലഘട്ടത്തില്‍ നടി റായ് ലക്ഷ്മിയുമായുണ്ടായ പ്രണയ ബന്ധം.
പരസ്യമായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുണ്ട്. നിരവധി പരിപാടികളിലും പാര്‍ട്ടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.
ഇപ്പോള്‍ ധോണിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള റായ് ലക്ഷ്മിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ‘തന്റെ ജീവിതത്തിലുണ്ടായ ഒരു മുറിപ്പാട് പോലെയാണ് ധോണിയുമായുള്ള ബന്ധമെന്നാണ്’ മുമ്പൊരിക്കല്‍ ഇതേകുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്. ‘അടുത്തെങ്ങും വിട്ടു പോകാത്തൊരു മുറിപ്പാട് ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു.
ധോണിയുടെ ഭൂതകാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തിടും. എനിക്ക് തോന്നുന്നത് ഒരു കാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേകുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്’.
‘എനിക്കവനെ നന്നായി അറിയാം. എനിക്ക് അതിനെ ഒരു ബന്ധം എന്ന് വിളിക്കാമോ എന്നറിയില്ല. കാരണം അതൊരിക്കലും വര്‍ക്ക് ഔട്ട് ആയില്ല. ഞങ്ങള്‍ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവന്‍ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു.
അതാണ് കഥയുടെ അവസാനം. ഞാന്‍ ഇന്ന് വളരെ സന്തുഷ്ടയാണ്. ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്. ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല’,റായ് ലക്ഷ്മി പറഞ്ഞു.
2010 ജൂലൈ 4ന് ഡെറാഡൂണില്‍ വച്ചായിരുന്നു ധോണിയും സാക്ഷിയും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. സാക്ഷിയുമായി പ്രണയത്തിലായ ശേഷമാണ് ഇവരുടെ വിവാഹം. ഇരുവരും തങ്ങളുടെ പ്രണയം ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചിരുന്നു.