മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. ശിക്കാർ, കോക്ടെയ്ൽ, ഉറുമി, കർമ്മയോഗി, ഒരു ഇന്ത്യൻ പ്രണയകഥ, നോർത്ത് 24 കാതം, ഹോട്ടൽ കാലിഫോർണിയ, നത്തോലി ഒരു ചെറിയ മീനല്ല, മസാല റിപ്പബ്ലിക്, പിസാസ്, ബർമ്മ, ദി ഡോൾഫിൻസ്, ബിരിയാണി തുടങ്ങിയവയാണ് കനി അഭിനയിച്ച ശ്രദ്ധേയ സിനിമകൾ.
ദി ഫ്ലവറിങ് ട്രീ, പടക്കം, മെമ്മറീസ് ഓഫ് എ മെഷീൻ, ടച്ച്, മാ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലും ഈശ്വരൻ സാക്ഷിയായി എന്ന പരമ്പരയിലും കനിയുടെ അഭിനയം ഏറെ പ്രശംസകൾ നേടിയിരുന്നു. സിനിമയിലും ജീവിതത്തിലും വ്യക്തമായ നിലപാടുകളുള്ള നടിയായാണ് ഏവരും കനിയെ കാണുന്നത്.
കനി പറഞ്ഞ ചില വാക്കുകള്‍ നേരത്തെ സോഷ്യല്‍ മീഡിയകളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്ന് നടി പറയുന്നു. കനി കുസൃതിയുടെ വാക്കുകള്‍ ഇങ്ങനെ, പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നാണ് കനി റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അഭിനയം തനിക്ക് പാഷനല്ല. താന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക.
അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളു. 2000-2010 കാലത്ത് റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ആ സമയത്ത് സിനിമയില്‍ നിന്നും വന്ന നിരവധി ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്.
ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നതെന്നും നടി പറയുകയുണ്ടായി.
അതേസമയം താരം ന ഗ്‌നയായി ക്യാമറക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനും വിശദീകരണമായി നടി രംഗത്തെത്തിയിരുന്നു. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും, അത് കൊണ്ട് ന ഗ്‌നയായി അഭിനയിക്കുന്നതില്‍ എനിക്ക് നാണമില്ലെന്നായിരുന്നു താരം അഭിമുഖത്തില്‍ പറഞ്ഞത്.
ആദ്യമൊക്കെ വസ്ത്രം മാറുമ്പോള്‍ തന്നെ ഞാന്‍ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു. പക്ഷെ പിന്നീടാണ് ആ നാണം മാറിയത്. ഇപ്പോള്‍ ക്യാമറക്ക് മുമ്പില്‍ നഗ്‌നയായി പ്രത്യക്ഷപ്പെടുന്നതില്‍ എനിക്ക് നാണം ഇല്ല എന്നും നടി പറഞ്ഞു. ആദ്യമൊക്കെ എന്റെ ശരീരം ഞാന്‍ പോലും കാണരുത് എന്നായിരുന്നു എന്റെ ചിന്ത.
പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, അതൊക്കെ വെറുതെയാണെന്ന്. ശരീരത്തിന്റെ ആ ഭാഗം കാണരുത് ഈ ഭാഗം കാണരുത് എന്ന് ഒന്നുമില്ല. ഒരു സിനിമയില്‍ പൂര്‍ണ്ണ നഗ്‌നയായി വരെ ഞാന്‍ അഭിനയിച്ചു എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും നടി വിശദീകരിച്ചു.