ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് അന്ന ബെന്‍. വളരെ ചെറിയ സമയം കൊണ്ടുതന്നെ മലയാളസിനിമയില്‍ തന്റേതായ ഇടം ഒരുക്കിയെടുത്ത അന്നയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്.
2019-ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഒട്ടനവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. ആഷിക് അബു-ടൊവിനൊ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാരദനിലും ശ്രദ്ധേയമായ വേഷം ചെയ്തു. റോഷന്‍ മാത്യുവിനൊപ്പം നൈറ്റ് ഡ്രൈവിലാണ് താരം അവസാനമായി അഭിനയിച്ചത്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്.
അച്ഛന്റെ പേര് പറഞ്ഞ് സിനിമയിലേക്ക് എത്തിയ താരമല്ല അന്ന ബെന്‍. കുമ്പളങ്ങി നൈറ്റിസില്‍ അഭിനയിക്കാന്‍ വേണ്ടി ഓഡിഷനില്‍ ഉള്‍പ്പെടെ പങ്കെടുത്താണ് താരം വെള്ളിത്തിരയിലെത്തിയത്. അഭിനയം തുടങ്ങിയ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡും നേടി.
ആദ്യം ജൂറിയുടെ പ്രതേക പരാമര്‍ശത്തിന് അര്‍ഹയായപ്പോള്‍ അതിന്റെ തൊട്ടടുത്ത വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരവും അന്ന ബെന്‍ നേടിയിരുന്നു. മികച്ച തുടക്കമായിരുന്നു അന്നയ്ക്ക് കുമ്പളങ്ങി നൈറ്റ്‌സ്. ‘കപ്പേള’ എന്ന ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള കേരള ചലച്ചിത്ര പുരസ്‌ക്കാരത്തിന് താരത്തെ അര്‍ഹയാക്കി.
ഷാജി കൈലാസ് സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കാപ്പയും രഞ്ജന്‍ എബ്രഹാമിന്റെ പേരിടാത്ത ചിത്രത്തിലും ‘വികൃതി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം ‘ എന്ന ചിത്രത്തിലുമാണ് അന്ന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചില മ്യൂസിക് വീഡിയോകളിലും അന്ന അഭിനയിച്ചിട്ടുണ്ട്.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പത്തിന്റെ മകളാണെന്ന ടാഗ് എവിടേയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു അന്നയുടെ മറുപടി. പക്ഷേ പഠിച്ചില്ലെങ്കില്‍ ഒരു പേരും ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു. അച്ഛനോടുള്ള ആളുകളുടെ സ്നേഹം തന്നിലേക്ക് പകര്‍ന്നു വരാറുണ്ടെന്നായിരുന്നു അന്നയുടെ മറുപടി.
അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും.
ചെറുപ്പത്തില്‍ അവര്‍ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് കാണുന്നത്. തനിക്ക് തേപ്പ് കിട്ടിയിട്ടുണ്ടെന്നും അതുപ്പോലെ തന്നെ തിരിച്ചു കൊടുത്തിട്ടുണ്ട് തന്നെ കുറിച്ച് ഇതുവരെ ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ടെന്നും താരം പറയുന്നു.