in

പെറ്റിക്കോട്ടാണ് ലാലേട്ടൻ ധരിച്ചിരുന്നത്, എന്നിട്ട് വിവസ്ത്രനാക്കി എന്റെ മുന്നിൽ നിന്നു; തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് മീര വാസുദേവ് പറയുന്നു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീര വാസുദേവ്. മീര മലയാളി താരമാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ മീര ഒരു അന്യഭാഷ നടിയാണ്. മഹാരാഷ്ട്രയുടെ പുത്രിയാണ് മീര. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മീര തങ്ങളുടെ പ്രിയപ്പെട്ട താരമാണ്.

മലയാള സിനിമയില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ചിത്രമാണ് മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച തന്മാത്ര. തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് മീരയാണ്. ഇപ്പോഴും അഭിനയ മേഖലയില്‍ നായികയായി തന്നെ സജീവമാണ് മീര.

മീരയുടെ സോഷ്യല്‍ മീഡിയയില്‍ പോലും താരത്തോടുള്ള പ്രേക്ഷക പ്രീതി പ്രകടമാണ്. മീര വാസുദേവ് മലയാളികള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി മാറിയത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. തന്മാത്ര എന്ന ചിത്രത്തിന് ശേഷം മീര സീരിയലുകളിലേക്ക് എത്തുന്നത്.

കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്‍പൂവ് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായാണ് താരം എത്തിയത്. പിന്നീട് ചില സിനിമകളിലും മീര എത്തി. നിലവില്‍ കുടുംബ വിളക്ക് എന്ന സീരിയലിന്റെ ഭാഗമാണ് മീര.

അതേസമയം തന്‍മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന് ഒപ്പം പൂര്‍ണ്ണനഗ്നയായി അഭിനയിച്ചതിനെക്കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ആ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയുടെ അവസാന ഭാഗത്തിലായിരുന്നു മോഹന്‍ലാലുമൊത്ത് പൂര്‍ണ്ണ നഗ്‌നയായിയുള്ള ഒരു രംഗം ഉണ്ടായിരുന്നത്.

തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്നാണ് മീര വാസുദേവന്‍ പറയുന്നത്. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. എന്നാല്‍ ഒരു ഒറ്റ കണ്ടീഷന്‍ മാത്രമാണ് മീര ബ്ലസിക്ക് മുന്നില്‍ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം.

ഇതായിരുന്നു മീരയുടെ ഡിമാന്‍ഡ്. സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.

‘ആ സീന്‍ എടുക്കുന്ന സമയത്ത് ലാലേട്ടന്‍ പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീന്‍ എടുക്കാറായപ്പോള്‍ അത് ഊരി മാറ്റുകയും ചെയ്തു. രമേശനും ഭാര്യയും തമ്മില്‍ വളരെ അടുപ്പം ഉള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സീന്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ബ്ലസി സാര്‍ പറഞ്ഞിരുന്നു.

എനിക്ക് ഉണ്ടായിരുന്ന ആ സീനില്‍ കുറച്ച് മറകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ലാലേട്ടന്‍ ഫുള്‍ ന്യൂഡ് ആയിരുന്നു. ആ സീനിനു മുന്‍പ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനിമ എന്നും മീര പറഞ്ഞു.

Written by Editor 3

അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു… ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു; കനിഹ പറയുന്നത് ഇങ്ങനെ

നല്ല തേപ്പ് കിട്ടിയിട്ടുണ്ട്, അതുപോലെ ഞാൻ തിരിച്ച് കൊടുത്തിട്ടുമുണ്ട്; അന്ന ബെൻ വെളിപ്പെടുത്തുന്നു