in

പഠിച്ചു കൊണ്ടിരിക്കുമ്പോൾ സിനിമയിലെത്തി, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടുള്ള ആദ്യ വിവാഹം, 9 വർഷത്തിന് ശേഷം രണ്ടാം വിവാഹം, രണ്ടും പരാജയപ്പെട്ടു: നടി ശാന്തി കൃഷ്ണയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ശാന്തി കൃഷ്ണ. നിദ്രയെന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു താരം. നടിയുടെ മകനും മകളും അമേരിക്കയിലാണ്. താന്‍ നടിയായിരുന്നു എന്ന കാര്യത്തെക്കുറിച്ച് അവര്‍ക്കറിയില്ലായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നു.

കല്യാണം കഴിഞ്ഞ് മക്കളൊക്കെ ആയിക്കഴിഞ്ഞതിന് ശേഷം സിനിമയുമായി ബന്ധമൊന്നുമില്ലായിരുന്നു, അതിനാല്‍ത്തന്നെ മക്കള്‍ക്ക് ഞാന്‍ നടിയാണെന്നൊന്നും മനസിലായിരുന്നില്ലെന്നും താരം പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ശാന്തി കൃഷ്ണ ജീവിതവിശേഷങ്ങള്‍ തുറന്നു പറഞ്ഞത്. താന്‍ മക്കളോടൊപ്പം മാളിലേക്കൊക്കെ പോവുമ്പോള്‍ ശാന്തി കൃഷ്ണയല്ലേ അത്, എന്നൊക്കെ പറഞ്ഞ് ഓട്ടോഗ്രാഫൊക്കെ ചോദിക്കുമായിരുന്നു ആളുകള്‍.

ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നതെന്ന സംശയമായിരുന്നു മക്കള്‍ക്ക്. നിങ്ങളുടെ അമ്മയെ ഞങ്ങള്‍ക്ക് വല്യ ഇഷ്ടമാണ്. അമ്മ വല്യ നടിയാണ് എന്നൊക്കെ അവര്‍ മക്കളോട് പറഞ്ഞിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് അവര്‍ എനിക്കൊപ്പമായി വന്ന് സിനിമ കണ്ടത്.

അഭിനയമൊക്കെ മോനും ഇഷ്ടമാണ്. കൊള്ളാമെന്നായിരുന്നു അവന്റെ കമന്റ്. തിരിച്ചുവരവില്‍ കിട്ടിയ മികച്ച കഥാപാത്രമായിരുന്നു ഷീല ചാക്കോ. അത് വലിയൊരു ഭാഗ്യമായിരുന്നു. നടിയുടേത് പ്രണയവിവാഹമായിരുന്നു. തമിഴിലും മലയാളത്തിലുമായി നടന്‍ ശ്രീനാഥിനൊപ്പം ഒത്തിരി സിനിമകള്‍ ചെയ്തിരുന്നു.

19ാമത്തെ വയസിലായിരുന്നു ഇവരുടെ വിവാഹം. ബോംബെയില്‍ വെച്ച് ബ്രാഹ്‌മണ രീതിയിലായിരുന്നു ചടങ്ങുകള്‍. സിനിമയില്‍ നിന്നുള്ളയാളായതും ബ്രഹ്‌മണനല്ലാത്തതും വീട്ടുകാര്‍ക്ക് പ്രശ്‌നമായിരുന്നു. തീരുമാനമെടുക്കുന്ന കാര്യത്തില്‍ ഞാന്‍ അന്നേ സ്‌ട്രോംഗായിരുന്നു. അങ്ങനെയാണ് പ്രണയത്തിലും തീരുമാനമെടുത്തത്.

അതേസമയം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെക്കുറിച്ച് പറഞ്ഞപ്പോള്‍ നിവിന്‍ പോളിയെ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ പുതിയ സിനിമകളൊന്നും കാണാറില്ലായിരുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്‍ക്കുകയായിരുന്നു.

എനിക്ക് പേര് കേട്ട പരിചയമുണ്ട്. ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോഴാണ് ആളെ മനസിലായത്. നിവിന് അതറിഞ്ഞപ്പോള്‍ പ്രശ്‌നമൊന്നുമില്ലായിരുന്നു. ഫാന്‍സാണ് പ്രശ്‌നമുണ്ടാക്കിയത്. സിനിമാനടിയായിട്ടും അവര്‍ക്കറിയില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. എന്റെ മക്കള്‍ക്ക് നേരത്തെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും അറിയില്ലായിരുന്നു.

അവരെ അറിയില്ലേ എന്ന് ചോദിച്ച് എനിക്ക് മക്കളോട് ദേഷ്യപ്പെടാനാവുമോ, ഇപ്പോള്‍ അവര്‍ക്കറിയാം. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സിനിമകളെല്ലാം അവര്‍ കാണുന്നുണ്ട്. ബോംബെയില്‍ നിന്നും ശ്രീനാഥിന്റെ വീട്ടിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിരുന്നു.

സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി കുടുംബിനിയായി മാറുകയായിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ രാവിലെ എഴുന്നേറ്റ് കുളിച്ച് സെറ്റും മുണ്ടും ഉടുത്ത് അമ്പലത്തിലൊക്കെ പോവാറുണ്ടായിരുന്നു. സിനിമയിലൊക്കെ കാണുന്ന പോലെയുള്ള ജീവിതമായിരുന്നു. പിന്നീടാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറിയത്. അതിനിടയിലായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതേസമയം ഫ്‌ളൈറ്റില്‍ വെച്ചായിരുന്നു ഞാന്‍ രണ്ടാമത്തെയാളെ കണ്ടുമുട്ടിയത്.

എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. 18 വര്‍ഷം നീണ്ടുനിന്നിരുന്നു ഞങ്ങളുടെ ദാമ്പത്യം. 2 മക്കളെ ലഭിച്ചത് ആ ജീവിതത്തില്‍ നിന്നാണ്. തെറ്റിദ്ധാരണകളും ഈഗോ പ്രശ്‌നങ്ങളുമൊക്കെയായിരുന്നു വേര്‍പിരിയലിന് കാരണമായത്. അദ്ദേഹം വേറെ വിവാഹം കഴിച്ചു.

മക്കള്‍ക്ക് അച്ഛനുമായി കോണ്ടാക്റ്റുണ്ട്. അവര്‍ സംസാരിക്കാറുണ്ട്. എനിക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. ഡിവോഴ്‌സായ സമയത്തായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലേക്ക് അവസരം ലഭിച്ചത്. 12 വര്‍ഷത്തിന് ശേഷമായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്. ഒരു മോളുണ്ടായെങ്കിലും അവള്‍ ഞങ്ങളെ വിട്ടുപോയി. അതിന് ശേഷം ഞങ്ങള്‍ ഡിപ്രഷനിലായിരുന്നു.

ഡിവോഴ്‌സിന് ശേഷം പിന്നീടങ്ങനെ കാണാനോ ആ സൗഹൃദം നിലനിര്‍ത്തുകയോ ചെയ്തിരുന്നില്ല. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വല്യ സങ്കടമായിരുന്നു. തന്മാത്രയുള്‍പ്പടെ ചില സിനിമകളിലേക്ക് ആ സമയത്ത് എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഞാനെന്നും താരം വെളിപ്പെടുത്തി.

Written by Editor 3

തന്നെ പരിഹസിച്ചവർക്ക് പച്ച ഭാഷയിൽ മറുപടി നൽകി ഡോക്ടർ മാളവിക അയ്യർ; സംഭവം ഇങ്ങനെ..!

വെറും ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം, പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തിൽ.. 25 വർഷത്തെ ദാമ്പത്യ ജീവിതം സരിത അവസാനിപ്പിക്കാനുള്ള കാരണം..!