in

വെറും ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം, പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തിൽ.. 25 വർഷത്തെ ദാമ്പത്യ ജീവിതം സരിത അവസാനിപ്പിക്കാനുള്ള കാരണം..!

സ്വകാര്യ ജീവിതത്തിലും,സിനിമയിലും,രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് മുകേഷ്.  23 വർഷത്തെ ആദ്യ വിവാഹവും, 8 വർഷം മാത്രം നീണ്ടു നിന്ന രണ്ടാമത്തെ വിവാഹവും. സിനിമാ രംഗത്ത് ഏറെ ചർച്ചകൾക്ക് വഴി വെച്ചാണ് അവസാനിക്കുന്നത്.

1988 സെപ്റ്റംബർ 2 നായിരുന്നു മുകേഷും നടി സരിതയുമായുള്ള ആദ്യ വിവാഹം. സരിതയുടേത് അത് രണ്ടാമത്തെ വിവാഹമായിരുന്നു. തെലുങ്ക് നടൻ വെങ്കട സുബ്ബായിയുമായുള്ള അവരുടെ വിവാഹത്തിന് കേവലം ആറ് മാസം മാത്രമായിരുന്നു ആയുസ്.

അക്കാലത്ത് സരിത മലയാളത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളു.1984-ൽ പുറത്തിറങ്ങിയ ഒരു കൊച്ച് കഥയിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം സന്ദർഭത്തിൽ മമ്മൂട്ടിക്കൊപ്പമായിരുന്നു. പിന്നീട് സരിതക്ക് നിരവധി വേഷങ്ങൾ മലയാളത്തിൽ കിട്ടി.

സരിത മലയാള സിനിമയിലേക്ക് എത്തുന്നതിന് രണ്ട് വർഷം മുൻപ് 1982-ൽ ബലൂണിലൂടെയായിരുന്നു മുകേഷിൻറെ മലയാളത്തിലേക്കുള്ള വരവ്. സഹതാരമായും,കോമഡി താരമായും,നായകനായും പിന്നീടങ്ങോട്ട് മുകേഷിന് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മുകേഷിനും മുന്നെ തെലുങ്കിലും കന്നടത്തിലും തകർത്ത് അഭിനയിച്ചിരുന്നതിനാലാവണം. സരിതക്കൊപ്പം തൻറെ ജീവിതം തുടങ്ങാമെന്ന് മുകേഷും തീരുമാനിച്ചു. ഇരുവരുടെയും പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തി. 23 വർഷത്തെ ദാമ്പത്യത്തിൽ സരതി-മുകേഷ് ദമ്പതികൾക്ക് രണ്ട് ആൺ മക്കൾ ശ്രാവൺ, തേജസ് ഇരുവരും വിദേശ സർവ്വകലാശാലകളിൽ പഠനവും ജോലിയുമായി കഴിയുന്നു.

2011ലായിരുന്നു മുകേഷ് സരിതാ ദമ്പതികൾ വിവാഹമോചിതരാവുന്നത്. നിരവധി ആരോപണങ്ങൾ അന്ന് സരിത മുകേഷിനെതിരെ ഉന്നയിച്ചിരുന്നു. മുകേഷിനെ കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും താൻ കാണേണ്ടി വന്നതായും,തന്നെ ഉപദ്രേവിച്ചുവെന്നും,മുകേഷിൻറെ മദ്യാസക്തിയും തുടങ്ങി ആരോപണങ്ങൾ നിരവധിയായിരുന്നു.

ഒടുവിൽ താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ്  മുകേഷ് ദേവികയെ  വിവാഹം കഴിച്ചത് എന്ന് വരെയും സരിത പറഞ്ഞിരുന്നു. മേതിൽ ദേവികയുടേതും രണ്ടാം വിവാഹമായിരുന്നു. ഒടുവിൽ അതിനും പരിസമാപ്തി കുറിച്ചിരിക്കുകയാണ്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്നാണ് ജീവിച്ചിരുന്നത് എന്നും ഇപ്പോൾ മേതിൽ ദേവികയാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മുകേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. വിവാഹ മോചനത്തിന് വേണ്ടി ദേവിക നൽകിയ വക്കീൽ നോട്ടീസിൽ മുകേഷിനെതിരെ ഈ ആരോപണങ്ങൾ ഒക്കെ ഉന്നയിച്ചിട്ടുണ്ടെന്നും ആണ് റിപ്പോർട്ടുകൾ പറഞ്ഞത്.

എന്നാൽ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മേതിൽ ദേവിക പറഞ്ഞത് പ്രചരിക്കുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ചത് ആണെന്നും ഞങ്ങൾ തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം ഇതൊന്നും അല്ല എന്നുമാണ്. മുകേഷ് ഇപ്പോഴും തന്റെ ഭർത്താവ് ആണെന്നും വിവാഹമോചനത്തിന് വേണ്ടി വക്കീലിന്റെ സമീപിച്ചിട്ട് മാത്രമേ ഉള്ളു എന്നുമാണ്.

മുകേഷ് വളരെ നല്ല ഒരു മനുഷ്യൻ ആണെന്നും ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ ആണെന്നുമാണ് മേതിൽ ദേവിക പറഞ്ഞത്. എന്നാൽ മാനസികമായി പല പൊരുത്തക്കേടുകളും ഞങ്ങൾക്കിടയിൽ ഉണ്ടായതോടെയാണ് പിരിയാൻ തീരുമാനിച്ചത് എന്നും അല്ലാതെ ഗാർഹികപീഡനം ഒന്നും അതിൽ ഉൾപ്പെടില്ല എന്നും ആണ് മേതിൽ ദേവിക പ്രതികരിച്ചത്.

വിവാഹമോചനം എന്നത് തീർത്തും രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യക്തിപരമായ കാര്യം ആണെന്നും അതിൽ മറ്റൊരാൾ കയറി കാരണം അന്വേഷിക്കുന്നത് നല്ലതല്ല എന്നുമാണ് ദേവിക പ്രതികരിച്ചത്. മുകേഷിന് യാതൊരു തരത്തിൽ ഉള്ള പ്രേശ്നങ്ങളും ഉണ്ടാകാത്ത തരത്തിൽ ഉള്ള പ്രതികരണം ആയിരുന്നു ദേവികയുടേത്.

Written by Editor 3

പഠിച്ചു കൊണ്ടിരിക്കുമ്പോൾ സിനിമയിലെത്തി, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടുള്ള ആദ്യ വിവാഹം, 9 വർഷത്തിന് ശേഷം രണ്ടാം വിവാഹം, രണ്ടും പരാജയപ്പെട്ടു: നടി ശാന്തി കൃഷ്ണയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദി റീമേക്കിൽ പ്രധാന വേഷങ്ങളിൽ അനശ്വര രാജനും പ്രിയ വാര്യരും..?