മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് മിയ. അൽഫോൻസാമ്മ എന്ന പരമ്പരയിലൂടെ അൽഫോൻസാമ്മ ആയി വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന മിയ മലയാളത്തിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മിയ വിവാഹിതയായത്. വിവാഹത്തിനുശേഷവും താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
അടുത്തിടെയാണ് നടിയ്ക്കുകുഞ്ഞ് ഉണ്ടായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു സന്തോഷവാർത്ത. കുഞ്ഞ് പിറന്ന് ഏകദേശം ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ മകനെയും ഉൾപ്പെടുത്തിയിരുന്നു.
കുഞ്ഞിൻറെ പേര് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ്. പാലാ മെഡിസിറ്റി യിൽ വെച്ചായിരുന്നു പ്രസവം നടന്നത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കുടുംബം അറിയിച്ചിരുന്നു. എറണാകുളം സ്വദേശിയായ അശ്വിൻ ആണ് മിയയെ വിവാഹം ചെയ്തത്. വിവാഹം നടത്തിയത് കോവിഡ് കാലത്ത് ആയിരുന്നു. അധികം സെലിബ്രിറ്റികൾ ഒന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് താരം ചില മിനിസ്ക്രീൻ ഷോകളിലും എത്തിയിരുന്നു. അപ്പോഴൊന്നും സന്തോഷവാർത്ത ആരെയും അറിയിച്ചിരുന്നില്ല .ഇപ്പോഴിതാ കുഞ്ഞ് ജനിച്ചതിനുശേഷം താരം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. വിവാഹത്തിന് മുൻപ് എടുത്ത ഫോട്ടോയാണ് പങ്കുവെച്ചത്. ഈ ചിത്രത്തിൽ തങ്ങൾ രണ്ടുപേരും സിംഗിൾ ആണ് എന്നാണ് കുറിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം ശ്രദ്ധേയമായി .