മലയാളികളുടെ പ്രിയപ്പെട്ട നടായും അവതാരകയും കോമഡി ആര്‍ട്ടിസ്റ്റും ഒക്കെയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. ഇപ്പോള്‍ അധിക്ഷേപ കമന്റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.
ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരന്‍. ആ രീതിയില്‍ തന്നെ (വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടാ) മറുപടി ഞാന്‍ കൊടുത്തപ്പോള്‍ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി.
ഈ സഹോയുടെ നമ്പര്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. NB ചൊറിയാം.. പക്ഷേ മാന്തരുത്’, എന്ന ക്യാപ്ഷനും പങ്കുവെച്ചാണ് തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുബി പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയത്.
വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍( ഫേസ്ബുക്കില്‍) വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നായിരുന്നു ഒരാളുടെ കമന്റ്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂയെന്നും കമന്റിലുണ്ടായിരുന്നു. എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീയെന്നായിരുന്നു ആണ് സുബി സുരേഷ് നല്‍കിയ മറുപടി.