ഇന്നിപ്പോൾ ഏറ്റവും കൂടുതൽ ദുരനുഭങ്ങൾ നേരിടുന്ന ഒരു മേഖലയാണ് നമ്മുടെ സിനിമ മേഖല. ഒരുപാട് നടിമാർ സിനിമയിൽ നിന്നും നേരിട്ട അനുഭവങ്ങൾ വർഷങ്ങൾ ശേഷം തുറന്ന് പറയാറുണ്ട്. സംവിധായകൻമാർ, നിർമാതാക്കൾ എന്നിവരിൽ നിന്നാണ് പലപ്പോഴും താരങ്ങൾക്ക് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടാവുന്നത്. അങ്ങനെ ഇപ്പോൾ ഇതാ അവസരം ചോദിച്ചു എത്തിയ ഒരു താരം നേരിട്ട ഒരു അനുഭവങ്ങൾ തുറന്ന് പറയുകയാണ് കക്ഷി അമ്മിണിപിള്ള എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ എത്തിയ ഷിബ്ല.
മലപ്പുറത്ത് നിന്ന് സിനിമയിൽ എത്തിയ സാധാരണ താരം ആണ് ഷിബ്ല.സിനിമയിൽ വരുന്നതിന് മുൻപ് താരം ഒരുപാട് റിയാലിറ്റി ഷോയിൽ സജീവം ആയിരുന്നു അതിന് ശേഷം ആണ് താരം സിനിമയിലേക്ക് എത്തിയത്. അങ്ങനെ ഒരു സിനിമയിക്ക് വേണ്ടി അവസരം ചോദിച്ച് പോയപ്പോൾ ആണ് തരത്തിനെതിരെ ഒരു സവിധയകൻ മോശപ്പെട്ട രീതിയിൽ പെരുമാറിയത്.
സംവിധായകൻ മുഖത്ത് നോക്കി എപ്പോഴാണ് കൂടെ കിടക്കുന്നത് എന്നും ചോദിച്ചു. അതായിരുന്നു താൻ സിനിമയിൽ നിന്നും ആദ്യമായി നേരിട്ട ഒരു മോശപ്പെട്ട അനുഭവം. അതുകൊണ്ട് തന്നെ എന്നും മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ചുകൾ ഉണ്ടെന്നും താരം തുറന്ന് പറഞ്ഞു.
എന്തായാലും താരത്തെ പോലെ ഒരുപാട് ആൾകാർ ആണ് ഇങ്ങനെ സിനിമയിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ നേരിട്ടത്. എന്നാൽ അവർ അവരുടെ ഭാവിയെ മുന്നിൽ കണ്ട് അതെല്ലാം ഉള്ളിൽ വെക്കുകയാണ് എന്നാൽ ഇന്നത്തെ താരങ്ങൾ എല്ലാം അപ്പോൾ തന്നെ അതിനെതിരെ പ്രതികരിച്ചു എത്താറുണ്ട്.