in

ആ രണ്ട് കുഞ്ഞുങ്ങളും ഏന്റേത് അല്ല, സഹിക്കാൻ പറ്റാത്ത അപവാദങ്ങൾ കേട്ട് കഴിഞ്ഞു, ഇനി വയ്യ; വിവാഹം കഴിക്കാതെ കുട്ടികളായോ എന്ന നിരന്തരമായ ചോദ്യത്തിന് മറുപടിയുമായി പൂനം കൗർ

നിരവധി ആരാധകരുള്ള താരമാണ് പൂനം കൗര്‍. എന്തിനോടും മുഖം നോക്കാതെ പ്രതികരിയ്ക്കുന്ന നടിമാരില്‍ ഒരാളാണ് പൂനം കൗര്‍. അത്തരത്തില്‍ പലപ്പോഴും നടിയുടെ പേര് വാര്‍ത്ത ശ്രദ്ധ നേടാറുണ്ട്. പ്രമുഖ സംവിധായകന് എതിരെ തുറന്നടിച്ചതും. സൂപ്പര്‍ സ്റ്റാറുമായുള്ള പ്രണയ ബന്ധവും എല്ലാം വാര്‍ത്തയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി, പൂനം കൗറിന് രണ്ട് കുട്ടികളായി എന്ന ഗോസിപ്പാണ് ചൂടു പിടിയക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഫോട്ടോ ആണ് ഇതിന് ആധാരം. വിവാഹം കഴിക്കാതെ കുട്ടികളായി എന്ന തരത്തിലാണ് മറ്റൊരു കൂട്ടര്‍ എത്തിയത്.

സോഷ്യല്‍ മീഡിയയുടെ ആക്രമണത്തെ തുടര്‍ന്ന് ആ ചിത്രത്തിന്റെ വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പല വ്യാജ വാര്‍ത്തകളും വരാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ പൂനം.

‘സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്റെ ഉറ്റ സുഹൃത്തുക്കളുടെ മക്കളായിരുന്നു അത്. എനിക്ക് വ്യക്തത നല്‍കാന്‍ അവസരം തന്ന സോഷ്യല്‍ മീഡിയയില്‍ നന്ദി. ഇനി ഞാന്‍ ഒന്ന് ശ്വാസം വിട്ടോട്ടെ’ എന്നായിരുന്നു പൂനം കൗറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഒരാഴ്ച മുന്‍പ് ആണ് രണ്ട് പെണ്‍കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പൂനം കൗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘മൈ ഹാപ്പിനസ്സ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. വളരെ പെട്ടന്ന് ആ ഫോട്ടോയും ക്യാപ്ഷനും വൈറലായി. പൂനം കൗറിന് കുട്ടികളായി.

പ്രസവിച്ചതണോ ദത്ത് എടുത്തതാണോ എന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ചില ടോളിവുഡ് – കോളിവുഡ് പാപ്പരാസികള്‍ക്ക് ഇടിയിലെ ചൂടുള്ള വാര്‍ത്ത. നേരത്തെ പ്രമുഖ സംവിധായകന് എതിരെ പൂനം കൗര്‍ നടത്തിയ ആരോപണം വിവാദമായിരുന്നു.

പേരെടുത്ത് പറയാതെയായിരുന്നു ആരോപണം. തന്റെ വഴികാട്ടിയായിരുന്ന സംവിധായകനെ ഗുരുജി എന്നാണ് പൂനം വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്റെ അവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്.

ലോക്കല്‍ നായികമാരെ അദ്ദേഹം പ്രശംസിക്കില്ല. സാവിത്രിയെ പോലുള്ള നടിമാരെ കുറിച്ച് വേദിയില്‍ വാ തോരാതെ സംസാരിക്കും എന്നൊക്കെയായിരുന്നു പൂനം കൗറിന്റെ തുറന്ന് പറച്ചില്‍. തുടര്‍ന്ന് പവര്‍ സ്റ്റാര്‍ പവന്‍ കല്യാണുമായി പൂനം കൗര്‍ പ്രണയത്തിലാണ് എന്ന തര്തതില്‍ ഗോസിപ്പുകള്‍ പ്രചരിച്ചു.

എന്നാല്‍ അതിനോട് ഒന്നും നടി കാര്യമായി പ്രതികരിച്ചിരുന്നില്ല. തെലുങ്ക് സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പൂനം, ‘നെഞ്ചിരിക്കും വരെ’ എന്ന തമിഴ് ചിത്രത്തില്‍ നരേയന്റെ നായികയായി എത്തിയിരുന്നു. ബാങ്ക്ള്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

മഴയെത്തും മുൻപേ അടക്കമുള്ള സിനിമകളിൽ പ്രധാന വേഷത്തിൽ, ഒപ്പം അഭിനയിച്ച സീരിയൽ നടനെ പ്രണയിച്ച് കെട്ടി, ഇപ്പോൾ രണ്ടുമക്കളുടെ അമ്മ: നടി കീർത്തി ഗോപിനാഥിന്റെ വിശേഷങ്ങൾ ഇങ്ങനെ

വിവാഹമോചനത്തിന് ശേഷം തുണി പാടേ കുറച്ചല്ലോ… സമന്തയുടെ പുത്തൻ ചിത്രങ്ങളുടെ കമെന്റുകൾ ഇങ്ങനെ