മിനിസ്ക്രീനിലൂടെയും ഡിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിമാരിൽ ഒരാളാണ് മൃദുല വിജയ്. നവമാധ്യമങ്ങളിൽ നല്ല സജീവമായ മൃദുല യുവ ദമ്പതികൾക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉൾപ്പെടെ ഉണ്ട്.
ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും മറ്റു സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയും തന്റെ വിശേഷകൾ പങ്കുവെച്ചുകൊണ്ട് മൃദുല ആരാധകർക്കായി പോസ്റ്റുകൾ ചെയ്യാറുണ്ട്. ഈ ദമ്പതിമാർക്ക് അടുത്തിടെയാണ് ധ്വനി എന്ന പേരുള്ള ഒരു പെൺകുട്ടി ജനിച്ചത്.
ഗർഭകാലത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ തൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ള നിമിഷ തൻറെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഗർഭകാലത്തെയും പ്രസവകാലത്തെയും പരിചരണത്തെക്കുറിച്ചും മറ്റും മൃദുല വിശദമായി തന്നെ ആരാധകർക്ക് വേണ്ടി പറഞ്ഞുതന്നിരുന്നു.
അത്തരത്തിൽ തന്റെ പ്രസവ പരിചരണത്തെക്കുറിച്ച് മൃദുല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രസവത്തിനു ശേഷമുള്ള ചിത്രങ്ങൾ മൃദുല തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടശേഷം എങ്ങനെയാണ് ഈ ശരീര സൗന്ദര്യം പ്രസവശേഷവും ഇതുപോലെ നിലനിർത്താൻ കഴിയുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആരാധകർ ഉന്നയിച്ചിരുന്നു.
പ്രേക്ഷകരുടെ ഈ ചോദ്യത്തിനുള്ള മറുപടിയാണ് തൻറെ യൂട്യൂബ് ചാനലിലൂടെ നൽകിയിരിക്കുന്നത്. പ്രസവാനന്തരം താൻ സ്വീകരിച്ചത് 21 ദിവസം നീണ്ടുനിന്ന സഹ്യയുടെ ചികിത്സാരീതിയും പരിചരണങ്ങളും ആണ് എന്ന് മൃദുല വെളിപ്പെടുത്തുന്നു.
സഹ്യയുടെ ചികിത്സ ആരംഭിച്ച്, ഏഴു ദിവസം മുതൽ 21 ദിവസം വരെ തുടരുന്ന എല്ലാ പ്രസവാനന്തര ചികിത്സ മുറകളെ കുറിച്ചും രക്ഷാ കാര്യങ്ങളെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിലൂടെ മൃദുല വിശദമായി പറഞ്ഞു തരുന്നുണ്ട്.
പ്രസവത്തിനു ശേഷം താൻ ശാരീരികമായി മാനസികമായും വളരെയധികം തളർന്ന അവസ്ഥയിലായിരുന്നു എന്നും ആ മൃതലയെ പ്രസവശേഷം അമ്മ എങ്ങനെ പരിചരിക്കണം എന്നും അവബോധം നൽകുന്ന ഒരു ബ്ലോഗാണ് ഇപ്പോൾ താരം പങ്കുവെച്ചിട്ടുള്ളത്.
പ്രസവശേഷം താൻ വളരെ ക്ഷീണിച്ചിരുന്നു എന്ന് വെളിപ്പെടുത്തുന്ന മൃദുല, അതിനുശേഷം തന്റെ ശരീരം കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു എന്നും ഓർത്തെടുക്കുന്നു. അതോടൊപ്പം തന്നെ സ്റ്റിച്ചിന്റെ വേദനയും നടുവേദനയും മറ്റ് എല്ലാ ശാരീരിക മാനസിക അസ്വസ്ഥതകളും താരത്തെ തളർത്തിയിരുന്നു.
ആ സമയത്താണ് താൻ സഹ്യയുടെ പ്രസവരക്ഷ ചികിത്സ തുടങ്ങിയത് എന്ന് താരം വ്യക്തമാക്കുന്നു. 14 ദിവസത്തെ ബോഡി മസാജും ഹെയർ മസ്സാജും കഴിഞ്ഞ ശേഷമുള്ള നവരക്കിഴി നാരങ്ങാക്കിഴി തുടങ്ങിയ ഓരോ കിഴികളെ പറ്റിയും അതിൻറെ ഗുണങ്ങള് കുറിച്ചും മൃദുല തൻറെ വീഡിയോയിൽ വ്യക്തമായി വിശദീകരിച്ച് പറയുന്നുണ്ട്. നിരവധി പേർക്ക് സഹായകരമായ ഈ വീഡിയോ ആരാധകർ ഇപ്പോൾ സ്നേഹപൂർവ്വം സ്വീകരിച്ചിരിക്കുകയാണ്.