in

ബാത്ത് ഗൗണിൽ പൊളി ലുക്കിൽ നടി ശരണ്യ നായർ.. കിടിലൻ ഫോട്ടോസ് കാണാം

മലയാളത്തിലെ യുവതാരം ടോവിനോയുടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയും മോഡലും ആണ് ശരണ്യ ആര്‍ നായര്‍. മറഡോണ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ വന്നിരുന്നു.

ശരണ്യയുടെ അഭിനയവും അതോടുകൂടി ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മറഡോണയ്ക്ക് ശേഷം ടു സ്റ്റേറ്റസ് എന്ന സിനിമയിലും ശരണ്യ പ്രത്യക്ഷപ്പെടുകയുണ്ടായി. മൈ നെയിം ഈസ് അഴകന്‍ എന്ന സിനിമയ്ക്കുവേണ്ടി മെലിഞ് എത്തിയ മേക്കോവറില്‍ ഉള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആവുകയും ചെയ്തിരുന്നു.

മലയാളസിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായ ടോവിനോ തോമസിന്റെ നായികയായി എത്തിയത് കൊണ്ട് തന്നെ താരത്തിന് യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ഒരു സ്ഥാനം നേടിയെടുക്കുവാന്‍ സാധിക്കുകയുണ്ടായി.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം അടുത്തിടെ ബാത്ത്‌റൂമില്‍ ബാത്ത് ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ”എന്റെ ജീവിതത്തിലെ മറ്റൊരു ദിനം..”, എന്ന ക്യാപ്ഷനോടെയാണ് ശരണ്യ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

കൂളിംഗ് ഗ്ലാസ് വച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ശരണ്യയുടെ മിററിന് മുമ്പിലുള്ള നില്‍പ്പ്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. കുസാറ്റിലെ പഠനം കഴിഞ്ഞ് മോഡലിംഗ് രംഗത്തേക്ക് എത്തിയതോടെയാണ് ശരണ്യയ്ക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ തുറന്നു കിട്ടിയത്.

രണ്ടു സിനിമകളിലൂടെ തന്നെ ഇതിനോടകം അമ്പതിനായിരത്തിന് അടുത്ത് ഫോളോവേഴ്‌സിനെ സോഷ്യല്‍ മീഡിയയില്‍ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി. ചെറുപ്പം മുതല്‍ തന്നെ സിനിമ സ്വപ്നം കണ്ടു നടന്ന പെണ്‍കുട്ടിയായിരുന്നു ശരണ്യ. ഹിന്ദി സിനിമകള്‍ ഒക്കെ സ്ഥിരം കാണുമായിരുന്നു താരം.

കജോലിന്റെയും മറ്റ് ഡയലോഗുകള്‍ കണ്ണാടിക്ക് മുന്നില്‍ വന്ന് പറഞ്ഞു നോക്കാമായിരുന്നു എന്ന് ഒരിക്കല്‍ താരം വ്യക്തമാക്കുകയുണ്ടായി. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ നാടകത്തിലും സ്‌കിറ്റ്, ഡാന്‍സുമെല്ലാം പങ്കെടുക്കുമായിരുന്നു എന്ന് ഒരിക്കല്‍ സിനിമാ മേഖലയിലേക്ക് കടന്നു വന്ന അനുഭവം വ്യക്തമാക്കിയപ്പോള്‍ ശരണ്യ പറയുകയുണ്ടായി.

സിനിമയില്‍ വന്നത് ആദ്യം വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പറ്റിക്കപ്പെടുക ആണെന്ന് സ്വയം കരുതിയിരുന്നത്. അതിനു ശേഷം സംവിധായകന്‍ വിളിച്ച് കഥ പറഞ്ഞപ്പോള്‍ പോലും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ശരണ്യ പറയുന്നു.

തന്റെ ആദ്യ സീന്‍ തന്നെ ടോവിനോയ്ക്ക് ഒപ്പമുള്ള റൊമാന്റിക് അതിനു വേണ്ടി തയ്യാറെടുക്കാന്‍ പോവുകയും സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ഒരുപാട് സഹായിച്ചിരുന്നു എന്നും താരം പറയുകയുണ്ടായി. ഒട്ടനവധി ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്.

Written by Editor 3

നല്ല വേഷമാണെന്ന് ഒക്കെ പറഞ്ഞ് വിളിക്കും, പിന്നെ വേറെ രീതിയിൽ ഒക്കെ ഓരോന്ന് ചെയ്യിപ്പിക്കും; പറ്റിയ ചതികളെ കുറിച്ച് ആൻഡ്രിയ തുറന്ന് പറയുന്നു

പ്രസവശേഷം ശാരീരികമായും മാനസികമായും തളർന്നു പോയിരുന്നു, ആ എന്നെ പഴയ പോലെ മാറ്റിയെടുത്തത് അവരാണ്; മൃദുല വിജയ് പറയുന്നു