പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച താരത്തിന്റെ ഈ ചിത്രത്തിലെ നാഗവല്ലി എന്ന ഒറ്റ കഥാപാത്രം മതി മലയാളികൾക്ക് എല്ലാകാലത്തും ശോഭന എന്ന താരത്തെ ഓർത്തിരിക്കാൻ.
മിത്ര മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002 ൽ ശോഭനയ്ക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. പ്രശസ്ത നടി സുകുമാരിയും നടൻ വിനീതും താരത്തിന്റെ ബന്ധുക്കളാണ്. കുട്ടിക്കാലം മുതൽക്ക് ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന അഭിനയത്തിൽ നിന്ന് വലിയ ഒരു ഇടവേള എടുത്ത് നൃത്തത്തിന്റെ ലോകത്ത് സജീവമായിരുന്നു.
1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്രത്തിലേക്ക് എത്തുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിച്ചത്.
അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാൻ മറയത്ത് എന്ന ചിത്രത്തിലും താരം വേഷം കൈകാര്യം ചെയ്തു. ഒരു പ്രശസ്ത ഭാരതനാട്യം നർത്തകിയായ താരം മദ്രാസിലെ ചിദംബരം അക്കാദമിയിലാണ് ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശ്വരനും പദ്മ സുബ്രഹ്മണ്യവും ശോഭനയുടെ ഗുരുനാഥന്മാരായിരുന്നു.
ഭരതനാട്യത്തിൽ ശോഭനയുടെ ഭാവഭിനയം പ്രശസ്തമാണ്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ശോഭന തൻറെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ട താരം ആയതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
സമൂഹമധ്യമങ്ങളിലും ശോഭന ഏറെ സജീവമാണ്. മകളായ അനന്തനാരായണിയെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ആരാധകർ ചോദിക്കാറുണ്ടെങ്കിലും മകളെ സമൂഹമാധ്യമത്തിനു മുമ്പിൽ പരിചയപ്പെടുത്തുകയോ അവളുടെ അധികം വിശേഷങ്ങൾ ഒന്നും പങ്കുവയ്ക്കുകയോ താരം ചെയ്യാറില്ല.
മകളെ ഒരു സാധാരണ കുഞ്ഞായാണ് വളർത്തുന്നത്. അതാണ് മാധ്യമങ്ങളുടെ മുന്നിലൊന്നും അവളെ കൊണ്ടുവരാത്തത് എന്ന് മുമ്പ് ശോഭന വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകൾ അനന്തനാരായണി എന്ന് താരം വ്യക്തമാക്കുന്നു.
ഗുരുവായൂരിൽ വച്ചായിരുന്നു മകളുടെ ചോറൂണ് ചടങ്ങ് നടത്തിയത്. മകളെയും എടുത്തു നിൽക്കുന്ന ശോഭനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മോൾക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് താരം തിരയിൽ അഭിനയിച്ചത്. ശോഭന അഭിനയിച്ച സിനിമകളിൽ മകൾക്കേറ്റവും പ്രിയപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്ന് താരം പറയുന്നു. മകളുടെ സ്കൂളിൽനിന്ന് ഫോൺ വരുന്ന സമയത്തെല്ലാം ടെൻഷൻ ആവാറുണ്ട് എന്നും ശോഭന പറഞ്ഞിരുന്നു.
എന്തെങ്കിലും നല്ല കാര്യം പറയാനായിട്ടായിരിക്കും അവർ വിളിക്കുന്നത്. എന്നാൽ കോൾ കാണുമ്പോൾ തന്നെ പേടിയാണ് തനിക്ക് തോന്നാറ് എന്ന് ശോഭന പറയുന്നു. ഞാൻ പഠിച്ച അതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവൾ. ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും അവൾ അനുസരിക്കില്ല. ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കും.
പ്രായത്തിന്റെ പ്രശ്നമാണ്. ഇടയ്ക്ക് വെച്ച് എന്നോട് നൃത്തം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഡാൻസ് പഠിക്കുന്നുണ്ട്. അവൾ ഒരു സാധാരണ കുട്ടിയാണ്. അവളെ ഞാൻ എന്തിനാണ് മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത് എന്ന് താരം ചോദിക്കുന്നു. മകളുടെ വസ്ത്രധാരണത്തിൽ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട് എന്നും പെൺകുട്ടിയാകുമ്പോൾ വളരെ പെട്ടെന്ന് വളരുമല്ലോ എന്നുമാണ് താരം പറയുന്നത്.