in

സൂപ്പർതാര നടിമാരിൽ ആരൊക്കെയാണ് കിടക്ക പങ്കിടുന്നത് എനിക്ക് അറിയാം; പത്മപ്രിയ പറയുന്നത് ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. പദ്മപ്രിയ എന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.

1999 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പത്മപ്രിയ. മലയാളത്തില്‍ പ്രവീണ കൈകാര്യം ചെയ്ത വേഷം മനോഹരമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ പിന്നീട് നിരവധി അവസരങ്ങളാണ് പത്മപ്രിയയ്ക്ക് സിനിമ രംഗത്ത് ലഭിച്ചത്.

കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം മമ്മൂട്ടിയുടെ തന്നെ ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ തന്നെ താരം പ്രത്യക്ഷപെട്ടു.

ഞെട്ടിക്കുന്ന പ്രകടനവുമായി മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി പത്മപ്രിയയുടെ പേരും എഴുതുകയായിരുന്നു. ഇപ്പോഴിതാ കാസ്റ്റിംഗ് കൗ ച്ചിനെ കുറിച്ച് സംസാരിക്കുകയാണ് നടി.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാല്‍ ഒരിക്കലും തനിക്കത് അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ. നായികമാര്‍ക്ക് അവസരം വേണമെങ്കില്‍ നായക നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം കിടക്ക പങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ളനടിമര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു.

മോശമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയില്‍ വരുന്നതല്ല. എങ്കിലും ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും.

ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോകുകയാണ് ചെയ്യാറ്. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മള്‍ അത് അംഗീകരിച്ചേ പറ്റൂ- പത്മപ്രിയ പയുന്നു.

സിനിമാമേഖലയില്‍ ജെന്‍ഡര്‍ ജസ്റ്റിസിന് ധാരണ വളരെ കുറവാണ് എന്നാണ് താരം പറയുന്നത്. ഞാന്‍ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച് എനിക്ക് മതിയായതുകൊണ്ടാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്.എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അത് പൂര്‍ണമായും ജെന്‍ഡര്‍ മൂലമാണ്. സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് വരുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കാറില്ല. അംഗീകാരം കിട്ടുമ്പോള്‍ ആണല്ലോ ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാകുന്നത്.

ഓരോ സൗകര്യത്തിനുവേണ്ടി ഓരോ തവണയും നമ്മള്‍ തര്‍ക്കിച്ചു കൊണ്ടിരിക്കണം.അങ്ങനെ അടുത്ത കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. ആ സമയം ഇന്‍ഡസ്ട്രിയില്‍ ഉള്ള സ്ഥാനം നഷ്ടപ്പെട്ടു എന്നാണ് താരം വ്യക്തമാക്കിയത്.

Written by Editor 3

അവസരം തന്നതിന് ഗുരുദക്ഷിണ വേണം എന്ന് സംവിധായകൻ ഇടക്കിടക്ക് ചോദിക്കുമായിരുന്നു.. അതിന്റെ അർത്ഥം പിന്നീടാണ് മനസ്സിലായത്; നടി കസ്തൂരി വെളിപ്പെടുത്തുന്നു

പുത്തൻ സ്റ്റൈൽ പണിയായി, വസ്ത്രത്തോടൊപ്പമുള്ള ചങ്ങല കഴുത്തിൽ കൊണ്ടു പരിക്ക്, ഇത്രക്ക് സാഹസികത വേണ്ടെന്ന് ആരാധകർ: ഫോട്ടോസ് വൈറൽ