in

ആഗ്രഹിച്ചത് പോലീസ് ഉദ്യോഗസ്ഥയാകാൻ എന്നാൽ എത്തിയത് അഭിനയ രംഗത്ത്; പിന്തുണച്ചത് അമ്മ മാത്രം, ആദ്യ വേഷത്തിന് സംസ്ഥാന അവാർഡ്; നടി കന്യയുടെ ജീവിതം ഇങ്ങനെ

വില്ലത്തി വേഷങ്ങളിലൂടെ സിനിമ സീരിയൽ രംഗത്ത് വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരമാണ് കന്യ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മുൻനിര നായകന്മാർക്കൊപ്പം കന്യ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. അധികവും വില്ലത്തി വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ വർഷയുടെ അമ്മ മായാവതിയുടെ വേഷത്തിൽ എത്തിയതോടെയാണ് താരത്തിന് ആരാധകരുടെ എണ്ണം വർദ്ധിച്ചത്. വർഷങ്ങളായി അഭിനയത്തിൽ സജീവമായ കന്യ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

അടൂർ പങ്കജം വഴി ഒരു നാടകത്തിൽ അഭിനയിക്കുവാനാണ് താരം ആദ്യം എത്തിയത്. ആ നാടകത്തിന് ബെസ്റ്റ് സഹനടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. പിന്നീട് ഒരു ടെലിഫിലിമിൽ എത്തിപ്പെടുകയുണ്ടായി. അതിനുശേഷം ആണ് സിനിമയിലേക്കുള്ള അവസരം താരത്തിന് ലഭിച്ചത്.

കുടുംബത്തിൽ ആർക്കും ഇഷ്ടമായിരുന്നില്ല അമ്മയുടെ താൽപര്യപ്രകാരമാണ് താൻ അഭിനയത്തിലേക്ക് കടന്നുവന്നതെന്ന് കന്യ വ്യക്തമാക്കുന്നു. കേരളത്തിന് പുറത്തുള്ള താരങ്ങളെ കൊണ്ടുവന്ന് സിനിമയിൽ അഭിനയിപ്പിച്ചാലും സീരിയൽ താരങ്ങളോട് എന്നും സിനിമക്കാർക്ക് പുച്ഛം ആണെന്നാണ് കന്യ വ്യക്തമാക്കിയത്.

കഴിവുള്ളവർ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും അവരെ ആരെയും ആവശ്യമില്ലെന്നും ഏറ്റവും കൂടുതൽ ഈ പ്രശ്നം നേരിടുന്നത് സ്ത്രീ താരങ്ങൾ ആണെന്ന് കന്യ വ്യക്തമാക്കുന്നു. അഞ്ചും ആറും വർഷം വരെ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരങ്ങളെ പ്രേക്ഷകർ കാണുന്നുണ്ട്.

സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും അത് ദൈവാനുഗ്രഹമാണ്. എത്രയോ ആർട്ടിസ്റ്റുകൾ പണിയില്ലാതെ ഇരിക്കുന്നു. എന്തുകൊണ്ട് സിനിമകളിൽ അവസരം കൊടുക്കുന്നില്ല. അമ്മയും ആത്മയും ഇക്കാര്യത്തിൽ കുറച്ചുകൂടെ ഇടപെടണം എന്നാണ് കന്യ പറഞ്ഞത്. ഒരു പോലീസ് ഉദ്യോഗസ്ഥ ആവുക എന്നതായിരുന്നു താരത്തിന്റെ സ്വപ്നം.

എന്നാൽ സൂര്യപുത്രി എന്ന സിനിമയിലൂടെ അരങ്ങേറിയ താരത്തിന് ആ ആഗ്രഹമുപേക്ഷിച്ച് അഭിനയരംഗത്ത് തന്നെ സജീവമായി നിലനിൽക്കേണ്ടി വന്നിരുന്നു. ഭാര്യ, പിന്നീട്, തിങ്കൾ മുതൽ വെള്ളിവരെ, കാഞ്ചനം, അമ്മ അമ്മായിയമ്മ, പോക്കിരിരാജ, കല്യാണ കച്ചേരി, താന്തോന്നി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് അവസരം ലഭിച്ചു.

താരം അഭിനയിച്ച മിനിസ്ക്രീൻ പരമ്പരകളുടെ എണ്ണവും കുറവല്ല. ചന്ദനമഴ, അമ്മ, വള്ളി, അഴകിനി, തന്ത വീട്, നന്ദിനി, എന്ന് സ്വന്തം ജാനി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇന്ന് തമിഴ് മിനിസ്ക്രീൻ രംഗത്തും സജീവ സാന്നിധ്യമാണ്.

മകൾ നില അഭിനയിക്കാൻ പോകുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും ഒരു സംസ്ഥാന അവാർഡോ ദേശീയ അവാർഡോ മകൾ നേടണം എന്നാണ് തൻറെ ആഗ്രഹമെന്നും കന്യ വ്യക്തമാക്കുന്നു. അമ്മയ്ക്ക് നേടാൻ ആകാതെ പോയത് മകൾ നേടട്ടെ എന്നാണ് താൻ കരുതുന്നത് എന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ കന്യ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അഭിനയ ജീവിതത്തിൽ ഏറെ പിന്തുണയ്ക്കുന്നത് ഭർത്താവ് ആണെന്നും സ്വന്തമായി ഒരു നിർമ്മാണ കമ്പനി തങ്ങൾ ഉണ്ടെന്ന് താരം പറയുന്നു.

Written by Editor 1

വർക്ഔട്ട് കഴിഞ്ഞിറങ്ങിയ പൂജ ഹെഗ്‌ഡെയെ വിടാതെ പിന്തുടർന്ന് ആരാധകർ: കിടിലൻ വീഡിയോ കാണാം

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹം, വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു; മലയാളികളുടെ പ്രിയനടി സുചിത്രയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ