in

വർക്ഔട്ട് കഴിഞ്ഞിറങ്ങിയ പൂജ ഹെഗ്‌ഡെയെ വിടാതെ പിന്തുടർന്ന് ആരാധകർ: കിടിലൻ വീഡിയോ കാണാം

നിരവധി ആരാധകരുള്ള യുവനടി പൂജ ഹെഗ്‌ഡെ. ഹിന്ദി, തെലുങ്ക് ചലച്ചിത്ര രംഗത്ത് സജീവമായ താരം 2010 മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പ് ആയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം തെലുങ്ക് ചിത്രങ്ങള്‍ ആയ ഓക ലൈല കോസം, മുകുന്ദ എന്നിവയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുകയുണ്ടായി.

2016 ല്‍ ഹൃതിക്‌റോഷന് ഒപ്പം അശുതോഷ് ഗോവാരിക്കര്‍ മോഹന്ജദാരോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. നിലവില്‍ ഏറ്റവും താര മൂല്യമുള്ള നടിമാരില്‍ ഒരാള്‍ ആയതുകൊണ്ടും അവസരങ്ങള്‍ തുടര്‍ച്ചയായി വരുന്നത് കൊണ്ടും പൂജ തന്റെ പ്രതിഫലത്തുക കൂട്ടിയിരുന്നു.

ഏറ്റവും പുതിയ തമിഴ് ചിത്രത്തിന് താരം വാങ്ങിയ പ്രതിഫലം മൂന്നുകോടി രൂപയാണ് എന്നത് വളരെ വലിയ വാര്‍ത്തകള്‍ക്കാണ് വഴിവെച്ചിരുന്നത്. അഭിനയത്തോടൊപ്പം മോഡലിങ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ലാക്‌മെ ഫാഷന്‍ വീക്ക് 2022 ല്‍ പൂജ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സ്‌റ്റൈലിസ്റ്റ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായിരിക്കുന്നത്. അടുത്തിടെ പൂജയും പ്രഭാസും ഒന്നിച്ചെത്തിയ രാധേശ്യാം എന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വിധത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതിന് വ്യക്തമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയായിരുന്നു. ഒരുപാട് നെഗറ്റീവ് ചിന്തകള്‍ സമൂഹത്തില്‍ പരക്കുന്നുണ്ടെന്നും പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആയിരുന്നു പൂജ പറഞ്ഞിരുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് പൂജ.

വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന നിരവധി മനോഹര ചിത്രങ്ങള്‍ ഇതിനോടകം പൂജയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങള്‍ വളരെ സുന്ദരമായിരുന്നു.റോമാന്‍സിന് വേണ്ടി ഒരു യാത്ര പോവുകയാണെങ്കില്‍ അത് പാരീസിലേക്ക് ആയിരിക്കുമെന്ന് ഒരിക്കല്‍ താരം പറഞ്ഞിരുന്നു.

സൗദി അറേബ്യയില്‍ പോയപ്പോള്‍ ആദ്യം വിചാരിച്ചത് അവിടെ കാണാന്‍ എന്താണ് ഉള്ളത് എന്നായിരുന്നു. അവിടെ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അവിടെയുള്ള അല കുല എന്ന സ്ഥലത്തേക്ക് പോകുന്നത്. നിറയെ മാളുകള്‍ ഉള്ള ഒരു സ്ഥലമായിരുന്നു അത്.

യാത്ര ഏറെ മനോഹരവും. അതുല്യമായ ഒരു അനുഭവമായിരുന്നു. കൂടെ ഒരാളോ അല്ലെങ്കില്‍ കൂട്ടുകാരോ ഉണ്ടാകുന്നതാണ് ഒറ്റയ്ക്ക് പോകുന്നതിനേക്കാള്‍ ഇഷ്ടമെന്നും ഇതുവരെ പോയതില്‍ വച്ച് ഏറ്റവും റൊമാന്റിക് ആയ ഡെസ്റ്റിനേഷന്‍ പാരിസ് ആണെന്നും താരം യാത്രകളെ പറ്റി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോള്‍ പാരാഗ്ലൈഡിങ് ചെയ്തു എന്നും ഉയരം പേടിയുള്ള ഒന്നായിരുന്നു എങ്കിലും മനോഹരമായ ഒരു അനുഭവമായിരുന്നു അത് എന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

മലയാളത്തിന്റെ അഴകിന് റാണി, നടിയും മോഡലുമായി ഹസീ ക്വസിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ആഗ്രഹിച്ചത് പോലീസ് ഉദ്യോഗസ്ഥയാകാൻ എന്നാൽ എത്തിയത് അഭിനയ രംഗത്ത്; പിന്തുണച്ചത് അമ്മ മാത്രം, ആദ്യ വേഷത്തിന് സംസ്ഥാന അവാർഡ്; നടി കന്യയുടെ ജീവിതം ഇങ്ങനെ