മോണിക്ക എന്ന പേരില്‍ സിനിമ മേഖലയില്‍ അറിയപ്പെടുന്ന താരമായിരുന്നു രേഖ. ഇടയ്ക്ക് താരം പാര്‍വണ എന്ന് പേര് മാറ്റുകയും ചെയ്തിട്ടുണ്ട്. 1990ല്‍ അവസര പോലീസ് 100 എന്ന തമിഴ് സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മോണിക്ക.
തൊട്ടടുത്ത വര്‍ഷം അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം കടന്നുവന്നു. തുടര്‍ന്ന് 98 വരെ അനേകം തമിഴ് സിനിമകളില്‍ ബാലതാരമായി അഭിനയിക്കുകയുണ്ടായി. എന്‍ ആസൈ മച്ചാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം 1994 താരം നേടിയെടുത്തു.
പ്രധാനമായും തമിഴ് സിനിമാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള മോണിക്കാ കണ്ണിനും കണ്ണാടിക്കും, നയന്‍ വണ്‍ സിക്‌സ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ സുപരിചിതയായി മാറുകയായിരുന്നു. ഇതിന് പുറമെ തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നായികയായി തിളങ്ങുവാന്‍ താരത്തിന് അവസരം ലഭിച്ചു
മോണിക്ക എന്ന പേരില്‍ ആണ് കൂടുതലും അറിയപ്പെടുന്നത് എങ്കിലും ഇസ്ലാം മതം സ്വീകരിച്ച എംജി റഹ്‌മ എന്ന പേരിന് ഉടമയായ താരം വിവാഹിതയായ വാര്‍ത്ത മാധ്യമങ്ങളില്‍ ഒന്നാകെ നിറഞ്ഞു നിന്നിരുന്നു. മതം മാറ്റത്തിന് കാരണം വ്യക്തമാക്കിയിരുന്നില്ല എങ്കിലും വിവാഹത്തോടുകൂടി താരം എന്തുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്ന് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതാണ്ട് ഉറപ്പിക്കുകയും ഉണ്ടായി.
ചെന്നൈയിലെ വ്യവസായി ആയ മാലിക്കാണ് താരത്തിനെ വിവാഹം കഴിച്ചിരിക്കുന്നത്. ഇടക്കാലത്ത് താരം ഗ്ലാമര്‍ കഥാപാത്രം ചെയ്യുന്നതിലേക്കും തിരിഞ്ഞിരുന്നു. സിനിമാ മേഖലയില്‍ സജീവമായിരുന്നു എങ്കിലും താരം സമൂഹമാധ്യമങ്ങളില്‍ സജീവമല്ല.
കോട്ടയം കാരിയായ മോണിക്ക മലയാളത്തില്‍ പാര്‍വണ എന്ന പേരിലാണ് അറിയപ്പെട്ടത്. 2014 മെയ് 30നാണ് താരം ഇസ്ലാം മതം സ്വീകരിച്ചത്. പത്രസമ്മേളനം വിളിച്ച് കാര്യം അറിയിച്ച താരം പക്ഷേ കാരണം അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങള്‍ ഒക്കെയും പലപ്പോഴും വൈകിയാണ് ആരാധകര്‍ അറിയുന്നത്. എന്നിരുന്നാല്‍ പോലും സോഷ്യല്‍ മീഡിയയില്‍ നിറയുന്ന സാഹചര്യത്തില്‍ അതൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകളിലേക്ക് കടന്നു ചെല്ലാറുമുണ്ട്.
ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന താരം വളരെ പെട്ടെന്ന് മുസ്ലിം മത വിഭാഗം സ്വീകരിച്ചതും പര്‍ദയിലേക്ക് മാറിയതും ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്റെ പുതിയ ജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നാണ് മോണിക്ക പറഞ്ഞത്.