മോഹൻലാലിൻറെ ആറാട്ട് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ ഹിറ്റായത് ഒരുപക്ഷേ മോഹൻലാലിനെയും ചിത്രത്തിൻറെ അണിയറ പ്രവർത്തകരെയും ഇതിൽ അഭിനയിച്ച താരങ്ങളെയും കൂടുതൽ സന്തോഷ് വർക്കിയായിരിക്കും. ചിത്രത്തിൻറെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വർക്കി.
മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വർക്കി ഇതിനോടകം സൈബർ ലോകത്തും മലയാളികൾക്കിടയിലും സുപരിചിതനായി മാറിയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങിനിൽക്കുന്ന നിത്യ മേനോനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയ താരം ഇതിനോടകം വാർത്താമാധ്യമങ്ങളിലും നിറഞ്ഞുകഴിഞ്ഞു.
വിവാഹം കഴിക്കുവാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു നിത്യയുടെ മാതാപിതാക്കളെയും നിത്യ മേനോനെയും പോയി കണ്ടിരുന്നു എന്നത് അടക്കമുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ്. എന്നാൽ ഇയാളെ കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് വ്യക്തമാക്കി നിത്യ മേനോനും രംഗത്തെത്തിയിരുന്നു.
അതിനു ശേഷം നിത്യ മേനോൻ തന്നെ അർഹിക്കുന്നില്ല എന്നും ഇനി വിവാഹം കഴിക്കാൻ ഇങ്ങോട്ട് വന്നാലും തനിക്ക് സമ്മതമല്ലെന്നും പറഞ്ഞ് എത്തിയ സന്തോഷ് വർക്കി പിന്നീട് നിഖില വിമലിനെ വിവാഹം കഴിക്കുവാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് വീണ്ടും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും പറ്റി അഭിപ്രായം ഇതിനോടകം സൈബർ ലോകത്ത് വ്യക്തമാക്കിയ ആളാണ് സന്തോഷ് വർക്കി.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെപ്പറ്റി താരം പറഞ്ഞ വാക്കുകളും വൈറലായി മാറിയിരുന്നു. ഞാൻ ആറാട്ട് അണ്ണൻ എന്നാണ് സന്തോഷ് സ്വയം വിശേഷിപ്പിക്കുന്നത്. ബിഗ് ബോസ് അഞ്ചാം സീസണിൽ എത്താൻ വലിയ ആഗ്രഹമുണ്ടെന്നും അതിനുള്ള പരിശ്രമത്തിലാണ് താനെന്നും സന്തോഷ് പറയുന്നു. ഈ ഷോയിലേക്ക് വരാനുള്ള കാരണം നിത്യ മേനോൻ ആണെന്ന് എല്ലാവരും കരുതും.
എങ്കിലും അതിന് കാരണം ലാലേട്ടൻ തന്നെയാണെന്ന് സന്തോഷ് വർക്കി പറയുന്നത്. അദ്ദേഹത്തെ നേരിട്ട് കാണണമെന്നും അതിനുവേണ്ടി താൻ മാക്സിമം ശ്രമിക്കുമെന്നുമാണ് താരം വ്യക്തമാക്കുന്നത്. ബിഗ് ബോസ് എനിക്ക് ഇഷ്ടമുള്ള പരിപാടിയാണ്. എന്നെ ഷോയിലേക്ക് വിളിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഷോയിൽ എത്തിയാൽ റിയൽ ഫേസ് തന്നെ കാണിക്കും.
നിങ്ങൾ ഇത്രയും നാൾ കണ്ടത് തന്നെയാണ് ഞാൻ. അത് തന്നെയാണ് കാണിക്കാൻ പോകുന്നത് എന്നായിരുന്നു സന്തോഷ് വർക്കി പറഞ്ഞത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം 71 ജന്മദിനം മമ്മൂട്ടി ആഘോഷിക്കുന്ന വേളയിലാണ് സന്തോഷ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. വളരെയധികം സെൽഫ് കൺട്രോൾ ഉള്ള വ്യക്തിയാണ് മമ്മൂട്ടി എന്നും അദ്ദേഹത്തിന് തന്റെ അമ്മയുടെ പ്രായമാണെന്നും സന്തോഷ് പറയുന്നു. പക്ഷേ എൻറെ അമ്മയെ കണ്ടാൽ മമ്മൂട്ടിയുടെ അമ്മയാണെന്ന് തോന്നുകയുള്ളൂ. മക്കളെ ഒരു നിലയിൽ എത്തിച്ച അദ്ദേഹത്തിന് സിനിമയിൽ ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടായിട്ടുണ്ട്.
മദ്യം, സ്ത്രീ തുടങ്ങിയവയൊക്കെ. എന്നാൽ അതിനൊന്നും പുറകെ പോകാതെ ജീവിതത്തോടും ഫാമിലിയോടും വളരെയധികം സ്നേഹവും കമ്മിറ്റ്മെൻറ് ഉള്ള ആളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ലൈഫിൽ രണ്ട് കാര്യങ്ങളാണ് ഇംപോർട്ടന്റ് ആയിട്ടുള്ളത്. അഭിനയവും ഫാമിലിയും. വലിയ ദേഷ്യക്കാരൻ ആണ് അദ്ദേഹം. ഞാനും വലിയ ദേഷ്യക്കാരൻ ആണ്. പൈസയൊന്നും അനാവശ്യമായി കൊണ്ട് കളഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിൽ സമാനതകൾ ഏറെ ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്.