സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയം ആയിട്ടുള്ള ഒന്നാണ് പേളി മാണിയും ചുരുണ്ട മുടിയും. ഒരുപക്ഷേ പേളിയ്ക്ക് ശേഷം മറ്റൊരു ചുള്ളൻ മുടിക്കാരി മലയാള ടെലിവിഷൻ പ്രേമികൾക്ക് മുന്നിൽ സുപരിചിത ആയിട്ടുണ്ടെങ്കിൽ അത് അന്നാ ചാക്കോ ആയിരിക്കും.
സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി സിനിമയിലേക്ക് അവസരങ്ങൾ നേടിയെടുത്ത താരമാണ് അന്ന ചാക്കോ. ആങ്കറിങ്ങും അഭിനയവും അന്നയുടെ ജീവിതത്തിന് മുന്നിൽ നിൽക്കുമ്പോൾ പല പ്രണയ പരാജയത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പായിരുന്നു താരത്തിന്റെ കരിയർ എന്ന് തന്നെ പറയാം. സിനിമയോട് അതീവ താല്പര്യമുള്ളതുകൊണ്ട് തന്നെ പാർട്ട് ടൈം ആയി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന ആളുമായി പ്രണയത്തിലായിരുന്നു അന്ന.
അതിൽ നിന്ന് ഒരുപാട് പരാജയങ്ങൾ നേടിയെടുത്തു എന്ന് ഇപ്പോൾ തന്റെ ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. എറണാകുളത്ത് വച്ച് കണ്ട് പരിചയപ്പെട്ട് ഇഷ്ടപ്പെട്ട ആളെപ്പറ്റി ഇപ്പോൾ ചിന്തിക്കുവാനും പറയുവാനും പോലും താൻ ആഗ്രഹിക്കുന്നില്ലെന്നും താൽപര്യപ്പെടുന്ന ഇല്ലെന്ന് പറയുന്നു.
അയാൾ ഇപ്പോൾ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്ന് ഒന്നും അറിയില്ലെന്നാണ് അന്ന പറയുന്നത്. എന്ത് ചെയ്താലും എന്റെ അമ്മയോട് ഞാൻ തുറന്നുപറയുന്ന ഒരാളാണ്. ആ ബന്ധത്തെക്കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. പക്ഷേ ബ്രേക്ക് അപ്പ് കാര്യവും അതിനുശേഷം ഞാൻ അനുഭവിച്ച പ്രശ്നങ്ങളും ഒരിക്കലും അമ്മയോട് പറഞ്ഞിട്ടില്ല.
വീട്ടിൽ നിന്ന് എതിർപ്പുണ്ടെങ്കിലും അയാളോടൊപ്പം പോയി ജീവിക്കണം എന്നത് തന്നെയായിരുന്നു എൻറെ തീരുമാനം. എന്നാൽ നമ്മൾ സ്നേഹിക്കുന്നവരുടെ ചെറിയ ചില പെരുമാറ്റങ്ങളിൽ നിന്ന് തന്നെ അവരുടെ കള്ളത്തരം മനസ്സിലാക്കാൻ കഴിയും.
ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്തത് കല്യാണത്തിനെ കുറിച്ച് സംസാരിച്ചപ്പോഴൊക്കെയാണ്. വീട്ടിൽ വന്ന് കാര്യം പറയാൻ ആവശ്യപ്പെടുമ്പോൾ ഒന്നും അയാൾ താൽപര്യം കാണിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്തൊക്കെ ഒഴിഞ്ഞുമാറുന്ന ആളെയായിരുന്നു ഞാൻ കണ്ടത് പിന്നീട് ഞാൻ മനസ്സിലാക്കി.
എന്നെ പ്രണയിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു പ്രണയബന്ധം ഉണ്ടായിരുന്നു എന്നും പക്ഷേ അത് ബ്രേക്ക് അപ്പ് ആയി. എന്ത് കാരണം കൊണ്ടും അയാളെ പിരിയുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്കതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആകാം എന്ന് ഞാൻ പറയുകയുണ്ടായി. അങ്ങനെ ആ ബന്ധം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സാഹചര്യത്തിൽ അയാൾ മറ്റൊരാളെ പ്രണയിച്ചു.
അതോടെ അയാളിലുള്ള എൻറെ വിശ്വാസം നഷ്ടപ്പെടുകയും ഞങ്ങൾ പിരിയുകയും ആയിരുന്നു. ബ്രേക്കപ്പിൽ നിന്നും കരകയറാൻ എനിക്ക് കുറെ അധികം സമയം വേണ്ടിവന്നിരുന്നു. പക്ഷേ അതിനുശേഷം ഞാൻ കൂടുതൽ ശ്രദ്ധ എന്റെ കരിയറിന് നൽകുകയായിരുന്നു. അതോടെ പ്രശ്നങ്ങളെയൊക്കെ തരണം ചെയ്യുവാൻ ഞാൻ ശീലിച്ചു.
പക്ഷേ ഇപ്പോഴും ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് പ്രണയിച്ചായിരിക്കും എന്നും അന്ന ചാക്കോ പറയുന്നു. ആ ബന്ധം വേർപിരിഞ്ഞപ്പോൾ ശാരീരികമായും മാനസികമായും എനിക്ക് ഒരുപാട് പ്രശ്നങ്ങൾ തോന്നിത്തുടങ്ങി. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് പോലെ തന്നെയാണ് തോന്നിയത് എന്നാണ് താരം പറയുന്നത്.