പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രികളിലൊരാളാണ് സ്വാസിക വിജയ്. അഭിനയം മാത്രമല്ല അവതരണത്തിലും കഴിവുണ്ടെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം.
സ്വാസിക വിജയ് എന്ന പേരിലുള്ള ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ടെലിവിഷന്‍ പ്രേക്ഷകര്‍ സ്വാസിക എന്ന നടിയെ ഇഷ്ടപ്പെടാന്‍ കാരണം, സീത എന്ന സീരിയലിലെ കഥാപാത്രം കണ്ടിട്ട് ആണ്. ഇന്ദ്രന്‍ – സീത ജോഡി പൊരുത്തം കുറച്ചൊന്നുമല്ല ജനങ്ങള്‍ക്ക് സ്വാസികയോടുള്ള ഇഷ്ടം കൂട്ടിയത്. കുടുക്ക് 2025 ആണ് സ്വാസികയുടെ പുതിയ സിനിമ.
ചതുരം, മോണ്‍സ്റ്റര്‍, ജെന്നിഫര്‍ തുടങ്ങിയ നിരവധി സിനിമകളാണ് സ്വാസികയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചതുരം എന്ന സിനിമയുടെ ടീസറുകളും ട്രെയിലറുകളും പുറത്തു വന്നതോടെ സീത ഫാന്‍സിന് ചെറുതല്ലാത്ത സങ്കടം ഉണ്ട്.
സീത ഇങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ സ്വാസിക പറയുന്നു, നല്ല ഒരു വേഷം വന്നിട്ട് അത് ഞാന്‍ ചെയ്തില്ല എങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ് എന്ന്. ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.
ഇന്ന ഇന്ന രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്.
ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും. അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണ്. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നാണ് സ്വാസിക ചോദിയ്ക്കുന്നത്. ഇപ്പോഴിതാ പീരിയഡ്‌സിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പീരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് സ്വാസിക തുറന്നു പറഞ്ഞത്. പീരിയഡ്സ് ആയ സമയത്താണ് ആ പരിപാടിക്ക് പോയത്. പരിപാടിയില്‍ എത്തി അവിടെ നിന്ന് സംസാരിക്കുകയും, കുറെ നേരം ഇരിക്കുകയും ചെയ്തിരുന്നു.
എല്ലാം ഒക്കെയാണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ കരുതിയാണ് പോയത്. അവിടെ കുറച്ചു അധിക നേരം ഇരുന്നത് കൊണ്ടാണോ അതോ ക്ലൈമെറ്റിന്റെ ആണോ എന്ന് അറിയില്ല, ഒട്ടും പ്രതീക്ഷിക്കാത്തത് പോലെ പീരീഡ്‌സ് കൂടി. പരിപാടി എല്ലാം കഴിഞ്ഞ ശേഷം എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ആയിരുന്നു.
ഇത് കണ്ടതോടെ അവിടെ ഉള്ള ആളുകളൊക്കെ അയ്യോ മോളേ എന്നൊക്കെ പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ശേ.. എന്നായിയെന്നും സ്വാസിക പറയുന്നു. മറ്റൊന്നും കൊണ്ടല്ല ക്യാമറകള്‍ക്ക് മുന്പിലായിരുന്നല്ലോ നിന്നിരുന്നത്. ആളുകളുടെ കണ്ണില്‍ ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.
എന്നാല്‍ ഇത്രയും ക്യാമറയുടെ നടുക്ക് ആയതു കൊണ്ടാണ്. അവിടെ നിന്ന് അത് ആരോക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന് തനിക്കാറില്ല. എന്നാലും ഇത് വരെ ആ വിഡിയോ പുറത്തു വന്നിട്ടില്ലെന്നും, ഇടയ്ക്ക് ഫോണില്‍ നോക്കാറുണ്ട് വിഡിയോ വന്നിട്ടുണ്ടോയെന്നും സ്വാസിക പറഞ്ഞു.