in

ഈ ആത്മബന്ധം എന്നും ഉണ്ടാവട്ടെ, കാവ്യയ്ക്ക് ജന്മദിനം ആശംസിച്ച് മീനാക്ഷി ദിലീപ്, മീനാക്ഷി പങ്കുവെച്ച ഫോട്ടോസ് കാണാം

ഒരു കാലത്ത് മലാ സിനിമയുടെ എല്ലാമായിരുന്നു കാവ്യ മാധവന്‍. മലയാള സിനിമയുടെ നായിക സങ്കല്‍പം എന്നാല്‍ കാവ്യ എന്ന് മാത്രം മന്ത്രിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാവ്യയുടെ സന്തോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയ കാലം, പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചറപറാ പോസ്റ്റുകള്‍.

എന്നാല്‍ ഇന്ന് അത് ഒന്നുമില്ല, ചുരുക്കം ചില സെലിബ്രിറ്റികള്‍ മാത്രമാണ് കാവ്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കാവ്യയുടെ ഫാന്‍സ് പേജില്‍ എല്ലാം പിറന്നാള്‍ ആശംസകള്‍ മുറ തെറ്റാതെ വന്നിട്ടുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും പിറന്നാള്‍ ആഘോഷം ഒരു പോസ്റ്റില്‍ ആഘോഷമാക്കുന്ന ഉറ്റ സുഹൃത്തുക്കള്‍ പോലും കാവ്യയ്ക്ക് ഒരു പിറന്നാള്‍ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവയ്ക്കുന്നതായി കണ്ടില്ല.

സിനിമയില്‍ നിന്ന് വിട്ടു നിന്നതോടെ കാവ്യയെ ആരാധകര്‍ മറന്നോ എന്നാണ് സിനിമാ നിരീക്ഷകരുടെ ചോദ്യം. മലയാള സിനിമയിലെ ഒരു യുവ നടന്‍ കാവ്യയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഉണ്ണി മുകുന്ദന്‍. അതും കാവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട്. ഹാപ്പി ബേര്‍ത്ത് ഡേ പറഞ്ഞ് കാവ്യയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്യുകയായിരുന്നു.

അതേസമയം മീനാക്ഷി ദിലീപും കാവ്യയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. കാവ്യയ്ക്ക് ഒപ്പം ചേര്‍ന്നിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കുവച്ചിരിയ്ക്കുന്നത്. നിറഞ്ഞ സന്തോഷത്തോടെ മീനൂട്ടിയെ കാവ്യ ചേര്‍ത്ത് പിടിച്ചിരിയ്ക്കുന്നതും ചിത്രത്തില്‍ കാണാം. ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് മീനാക്ഷി നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ബേര്‍ത്ത് ഡേ വിഷസോ മറ്റോ ഒന്നും ഇല്ല. തന്റെ സ്‌നേഹം ഒറ്റ ചിത്രത്തില്‍ അറിയിക്കുകയാണ് മീനൂട്ടി.

ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചുകൊണ്ട് സിനിമാ- സീരിയല്‍ രംഗത്തെ താരങ്ങളും എത്തിയിട്ടുണ്ട്. എന്നാല്‍ ഫോട്ടോയുടെ കമന്റ് ബോക്‌സ് മീനാക്ഷി ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. നേരത്തെയും കാവ്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുമ്പോള്‍ മീനാക്ഷി കമന്റ് ബോക്‌സ് ഓഫ് ചെയ്തിരുന്നു.

വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോൾ സ്വന്തം കുടുംബജീവിതം നയിക്കുകയാണ് കാവ്യ. കാവ്യാ ദിലീപ് ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന പേരുള്ള ഒരു മകളും ഉണ്ട്. ഇത്തവണത്തെ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ വൈറലായിരുന്നു.

Written by Editor 3

പാവം.. ചപ്പാത്തി ഉണ്ടാക്കി വയ്യാതായി: സാനിയ ബാബുവിന്റെ പുതിയ വീഡിയോ വൈറൽ

കരഞ്ഞു കൊണ്ട് ഞാൻ എഴുന്നേൽക്കുമ്പോൾ അദ്ദേഹം എന്നെ ചേർത്തു പിടിക്കുമായിരുന്നു, എനിക്കതായിരുന്നു വേണ്ടതും; സണ്ണി ലിയോൺ തുറന്ന് പറയുന്നു