in

പാവം.. ചപ്പാത്തി ഉണ്ടാക്കി വയ്യാതായി: സാനിയ ബാബുവിന്റെ പുതിയ വീഡിയോ വൈറൽ

ഒരുപിടി കാണാക്കുയില്‍, സീത, നാമം ജപിക്കുന്ന വീട്, ഇളയവള്‍ ഗായത്രി, ഒറ്റച്ചിലമ്പ് തുടങ്ങിയ സീരിയലുകളില്‍ സാനിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇതിലെ മിന്നും പ്രകടനം കൊണ്ടാണ് സാനിയയ്ക്ക് സീരിയലില്‍ നിന്ന് അവസരം ലഭിച്ചത്.

നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സീരിയലിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ അത്ര പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയല്ലായിരുന്നു. രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘ഗാനഗന്ധര്‍വന്‍’ എന്ന സിനിമയിലൂടെയാണ് സാനിയയെ സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ കൂടുതല്‍ സുപരിചിതയാക്കി മാറ്റിയത്.

സിനിമ വലിയ വിജയം നേടിയില്ലെങ്കിലും സാനിയയ്ക്ക് അതിന് ശേഷം ആരാധകരെ ലഭിച്ചു. കുട്ടി താരമായി അഭിനയിച്ച സാനിയ വളരെ പെട്ടന്ന് തന്നെ ആളാകെ മാറി പോയെന്നാണ് പുതിയ ഫോട്ടോസുകള്‍ വരുമ്പോള്‍ മനസ്സിലാവുന്നത്. ഒരു നായികയാവാനുള്ള ലുക്കിലേക്ക് സാനിയ ഇപ്പോള്‍ എത്തി കഴിഞ്ഞു.

താരത്തിന്റെ സ്വയം വര സില്‍ക്‌സിന്റെ ഫോട്ടോഷൂട്ട് ഞെട്ടിച്ചിരുന്നു. മോഡേണ്‍ സ്‌റ്റൈലിഷ് വസ്ത്രങ്ങളില്‍ കിടിലം ലുക്കിലാണ് സാനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കായിട്ടുണ്ടെന്നാണ് ആരാധകരുടെ ഫോട്ടോയെ കുറിച്ചുള്ള കമന്റുകള്‍.

മമ്മൂക്കയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇതെന്ന് തോന്നി പോകും. പൃഥ്വിരാജ് ജോജു ജോര്‍ജ് ഒന്നിച്ച സ്റ്റാര്‍ എന്ന സിനിമയിലും സാനിയ വേഷമിട്ടിരുന്നു. തൃശൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്.

അച്ഛന് ചെരുപ്പ് ബിസിനസാണ്. അതിനാല്‍ കുറെ ചെരുപ്പ് താന്‍ ഒപ്പിക്കാറുണ്ടെന്നും സാനിയ പറയുന്നു. ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂക്കയെ അടിക്കുന്നൊരു രംഗമുണ്ട്. തൃശൂരായിരുന്നു ആ രംഗം ഷൂട്ട് ചെയ്തതത്. മമ്മൂക്കയുടെ ഫാന്‍സുകാരും മറ്റ് നിരവധി താരങ്ങളും ചുറ്റും നില്‍ക്കുകയാണ്.

ആ സമയത്താണ് മമ്മൂക്കയെ അടിക്കുന്നതായി അഭിനയിക്കേണ്ടത്. ശരിക്കും മുട്ടിടിച്ചുപോയി. ഇറക്കമുള്ളൊരു യൂണിഫോമാണ് ധരിച്ചിരുന്നതിനാല്‍ മുട്ടിടിച്ചത് ആരും കണ്ടില്ല. ദേഷ്യവും സങ്കടവുമൊക്കെ വന്ന് കരയുന്ന രംഗം കൂടിയാണിത്. അന്ന് മമ്മൂക്കയെ അടിക്കണമല്ലോ എന്ന വിഷമം കൊണ്ട് ശരിക്കും കരഞ്ഞുപോയെന്ന് സാനിയ പറഞ്ഞിരുന്നു.

അഭിനയത്തിന് പുറമെ നൃത്തവും പാഷനാണ്. പഠിത്തത്തില്‍ വല്യ കുഴപ്പമില്ലെന്ന് പറയാം. അഭിനയിക്കാന്‍ പോകുന്നതിനാല്‍ വീട്ടുകാരും സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ വലിയ പിന്തുണ നല്‍കുന്നുണ്ട്. ഇനിയൊരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചിട്ടുണ്ട്, സാനിയയുടെ വാക്കുകള്‍. ഇന്‍സ്റ്റയില്‍ സജീവമായ സാനിയ ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീട്ടില്‍ ചപ്പാത്തി ഉണ്ടാക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചത്. ചപ്പാത്തി ഉണ്ടാക്കുകയും അവസാനം അത് കഴിക്കുന്നതും എല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.