in

സുഹൃത്തിന് ഒപ്പം കലക്കൻ ഡാൻസുമായി ദിൽഷ, പൊളിച്ചെന്ന് ആരാധകർ.. കിടിലൻ വീഡിയോ കാണാം

ബിഗ് ബോസ് സീസൺ ഫോറിൽ എത്തിയതോടുകൂടി കരിയർ തന്നെ മാറിമറിഞ്ഞ താരമാണ് ദിൽഷ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷയെ മലയാളികൾക്ക് പരിചയം.

എന്നാൽ താരത്തെ കൂടുതൽ ആളുകൾ അടുത്തറിയുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഫോറിലൂടെയാണ്. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയിക്കൂടിയാണ് ദിൽഷ.

വിജയിയായ ശേഷം നേരത്തെ പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥിയുടെ ആരാധകർ കാരണമാണ് വിജയിച്ചതെന്ന് വിമർശനങ്ങൾ ഉയർന്നതെങ്കിലും ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചാണ് ദിൽഷ ഫൈനലിൽ എത്തിയതെന്ന കാര്യം പലരും മറക്കുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള സൈബർ അക്രമങ്ങളും ദിൽഷ നേരിട്ടിരുന്നു.

തുടക്കം മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള പേരുകളിൽ ഒന്നും ദിൽഷയുടെ ആയിരുന്നു. ഏതുകാര്യത്തിനും വ്യക്തമായ നിലപാടും അഭിപ്രായം രേഖപ്പെടുത്തുവാൻ താരം ശ്രമിച്ചിട്ടുണ്ട്.

റോബിനും ദിൽഷയും തമ്മിൽ പ്രണയമാണെന്നും ഗെയിം ജയിക്കാൻ വേണ്ടിയുള്ള സ്റ്റാറ്റർജി ആണ് ഇരുവരും മുന്നോട്ടുവയ്ക്കുന്നത് എന്ന് അടക്കമുള്ള വലിയ വിമർശനങ്ങൾ ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ താരത്തിനെതിരെ ഉയർന്നിരുന്നു.

റോബിനും ബ്ലീസ്‌ലിയ്ക്കും എതിരെ ബിഗ് ബോസ് ഹൗസിൽ ഉയരുന്ന പ്രശ്നങ്ങളിലെല്ലാം ദിൽഷ ഇടപെടാറും അവരെ സപ്പോർട്ട് ചെയ്യുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഓരോ ഗെയിമിനെയും തന്റേതായ രീതിയിൽ അവലംബിക്കുവാനും പരമാവധി വിജയത്തിൽ എത്തുവാനുമാണ് ദിൽഷ എന്നും ശ്രമിച്ചിട്ടുള്ളത്.

എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ ദിൽഷയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. അടുത്തിടെ താരത്തിനെപ്പറ്റി ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം എന്ന് പറയുന്നത് താരം ഒരു കാർ സ്വന്തമാക്കി എന്നതായിരുന്നു. യൂട്യൂബിൽ അടക്കം നിരവധി വീഡിയോകളും ഇതിനെ ചുറ്റിപ്പറ്റി വന്നു.

എന്നാൽ ഇത് സത്യമല്ലെന്നാണ് താരം പറയുന്നത്. താൻ ചെയ്യാത്തതിന്റെ പേരിലാണ് ഇപ്പോൾ സൈബർ ആക്രമണങ്ങൾ നേരിടുന്നത്. പലരും മോശം രീതിയിൽ തന്നോട് കമൻറുകൾ രേഖപ്പെടുത്തുകയും സൈബർ അറ്റാക്ക് നടത്തുകയും ചെയ്തു എന്നും ദിൽഷ പറയുന്നു.

യൂട്യൂബ് തുറക്കാൻ തനിക്ക് പേടിയാണെന്നും ഏറ്റവും കൂടുതൽ തന്നെ തേടിയെത്തുന്നത് തന്റെ തന്നെ വീഡിയോകൾ ആണെന്നും അതിൽ പകുതിയും കാര്യങ്ങൾ താൻ അറിയാത്തതാണെന്ന് ദിൽഷ പറയുന്നു. അതോടൊപ്പം തന്നെ തന്റെ വിവാഹപ്രായമാകുമ്പോഴേ അതിനെപ്പറ്റി ചിന്തിക്കുന്നുള്ളൂ എന്ന് താൻ വിവാഹം കഴിക്കാത്തതിൽ ഏറ്റവും കൂടുതൽ വിഷമം വീട്ടുകാരെക്കാളും നാട്ടുകാർക്ക് ആണെന്ന് ദിൽഷ പറയുന്നു.

പക്ഷേ ദിൽഷയുടെ കടുത്ത ആരാധകർ പിന്തുണ നൽകി മുന്നോട്ട് പോയികൊണ്ടേയിരുന്നു. ഇൻസ്റ്റാഗ്രാമിൽ റീൽസും ഷൂട്ടുമൊക്കെയായി സജീവമായ ദിൽഷ, നർത്തകിയായ ആര്യ ബാലകൃഷ്ണന് ഒപ്പം കിടിലൻ ചുവടുകൾ വെക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മൽ ഹബീബി എന്ന പാട്ടിനാണ് ഡാൻസ് ചെയ്തിരിക്കുന്നത്. സംഭവം പൊളിച്ചിട്ടുണ്ടെന്നും കോസ്റ്റിയൂം കലക്കിയെന്നുമൊക്കെ കമന്റുകൾ വന്നിട്ടുണ്ട്.

Written by Editor 3

അനുഷ്‌കക്ക് മുന്നിൽ താൻ വീണു പോയിരുന്നു, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; ഉണ്ണി മുകുന്ദൻ പറയുന്നു

സാമിന്റേയും എന്റേയും റിലേഷനെ കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്; സാനിയ ഇയ്യപ്പൻ വെളിപ്പെടുത്തുന്നു