തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും അധികം ആരാധകരുള്ളതും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും ചെയ്ത നായികമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമ ഇൻഡസ്ട്രിയൽ സജീവമായി നിൽക്കുന്ന താരം ബാഹുബലി എന്ന ബ്രാഹ്മണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടും ജനപ്രീതി നേടിയെടുക്കുക ഉണ്ടായി.
ചിത്രത്തിലെ ദേവസേന എന്ന രാജ്ഞിയുടെ വേഷത്തിൽ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അരുന്ധതി, രുദ്രമ്മദേവി, ഭാഗമതി എന്നിങ്ങനെ വിരലിലെണ്ണാൻ കഴിയുന്നതിലും അധികം കഥാപാത്രങ്ങളിൽ ശക്തമായ സ്ത്രീ വേഷങ്ങൾ താരം അവതരിപ്പിക്കുകയുണ്ടായി.
2007ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഏറ്റവും ഒടുവിലായി നിശബ്ദം എന്ന ചിത്രത്തിലാണ് താരം എത്തിയത്. അതും ഓ ടി ടി പ്ലാറ്റ്ഫോമിലൂടെയുള്ള റിലീസ് ആയിരുന്നു.
ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നെങ്കിലും പുതിയ ചിത്രങ്ങൾ ഏറ്റെടുക്കുവാൻ താരം വലിയ താൽപര്യം കാണിക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൻ ഇനി യു വി ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു.
തന്റെ ആവശ്യങ്ങൾ യു വി ക്രിയേഷൻസ് കൃത്യമായി മനസ്സിലാകുന്നത് കൊണ്ട് മറ്റു നിർമ്മാതാക്കളുമായി സഹകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. അവർ തന്നെ ഒരു നായകനെ പോലെയാണ് കണക്കാക്കുന്നത് എന്നും ആ പരിഗണന നൽകുന്നതായിട്ടും താരം പറയുന്നു.
ഏറെക്കാലമായി ഈ നിർമ്മാതാക്കളുമായുള്ള ബന്ധം താരം ഇപ്പോഴും തുടർന്ന് പോവുകയാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ കഥാപാത്രമാണ് താരത്തെ ഇന്ത്യയിലെ താരമൂല്യ നായികമാരിൽ ഒരാളാക്കി മാറ്റിയത്. തെന്നിന്ത്യയിലെ മറ്റു താരസുന്ദരിമാരിൽ നിന്നും ചരിത്ര കഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചിരുന്നു.
2018 ൽ പുറത്തിറങ്ങിയ ഭാഗമതിയും വലിയ പ്രചാരം നേടിക്കൊടുക്കുകയുണ്ടായി. ശേഷം ശ്രീ നരസിംഹ റെഡി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു താരം. 2020 ലാണ് അനുഷ്ക നായികയായ അഭിനയിച്ച നിശബ്ദം എന്ന ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോൾ അനുഷ്കയെപ്പറ്റി മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഉണ്ണിമുകുന്ദൻ പറഞ്ഞ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. യുവാക്കളിൽ അടക്കം ആവേശം ആയി മാറിയിരിക്കുന്ന താരങ്ങൾ ഒരാളാണ് ഉണ്ണിമുകൻ. തെലുങ്കിൽ ഒരുങ്ങിയ ഭാഗമതി എന്ന ചിത്രത്തിൽ അനുഷ്കയും ഉണ്ണിമുകുന്ദനും ഒന്നിച്ചെത്തിയിരുന്നു
ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ആരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. അനുഷ്കയ്ക്കൊപ്പം വളർന്ന ഒരു നടനായിരുന്നു താനെങ്കിൽ അവരെ വിവാഹം കഴിക്കുമായിരുന്നു എന്ന് ഉണ്ണി വ്യക്തമാക്കുന്നു. പുരുഷ,സ്ത്രീ ഭേദമന്യേ താൻ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്കയിൽ വീണുപോയി എന്നാണ് താരം പറയുന്നത്. കുറച്ചു പ്രായം കൂടിപ്പോയി.
പ്രായം ഒരു വിഷയമല്ല. എന്നാൽ അവർ ഒരു സൂപ്പർ നായികയാണ്. ഞാനും അതുപോലെ ഒരു ലെവലിൽ ആയിരുന്നെങ്കിൽ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു. അവർ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. കെട്ടുകയാണെങ്കിൽ അനുഷ്കയെ പോലെ ഒരാളെ കെട്ടണം എന്ന് ആഗ്രഹമുണ്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.