in

മോശം കമന്റുകളും ട്രോളുകളും നിരോധിക്കുന്നതിൽ മുഖ്യമന്ത്രി ഇടപെടണം; ആവശ്യവുമായി മാളവിക മേനോൻ

ബാല്യത്തില്‍ തന്നെ അഭിനയ ജീവിതത്തില്‍ സജീവമായ താരമാണ് മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തില്‍ സജീവമാവുകയായിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ നടിക്ക് നിരവധി ആരാധകരാണുള്ളത്.

ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾ നേരിടുന്നതിനെ കുറിച്ചും തുറന്ന് പറയുകയാണ് മാളവിക. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങളെ കുറിച്ച് അവർ തുറന്ന് പറഞ്ഞത്.

ചില കമന്റുകൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ടാണ് മറുപടി നൽകുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ട് താൻ തന്നെയാണ് കെെകാര്യം ചെയ്യുന്നത്. മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ പ്ലാൻഡ് ആയി ഒന്നും ചെയ്യുന്ന ആളല്ല താനെന്നും മാളവിക പറഞ്ഞു.

തനിക്ക് കഴിയുന്ന പോലെ തോന്നുന്ന സമയത്ത് ചെയ്യുന്നതാണ് റീലുകളൊക്കെ. ഫോട്ടോ എടുക്കാനോ ഇടാനോ തോന്നാത്ത സമയങ്ങളുണ്ട്. അങ്ങനെയുള്ളപ്പോൾ എടുക്കില്ല. അതുപോലെ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്ന കാര്യവും.

കൂടാതെ സോഷ്യൽ മീഡിയയിലെ ട്രോളുകളും മോശം കമന്റുകൾ നിരോധിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തെയും മാളവിക പിന്തുണയ്ക്കുകയാണ് അഭിമുഖത്തിൽ. ‘ഒരു പണിയും ഇല്ലാത്തവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്.

ഗായത്രി സുരേഷ് പറഞ്ഞ പോലെ മുഖ്യമന്ത്രി ഇടപെടണം. ഗായത്രി പറഞ്ഞത് വളരെ ശരിയാണ്. ഇതിനെതിരെ ശക്തമായൊരു നിയമം വന്നാൽ ഇതിനൊക്കെ ഒരു കുറവ് വരും. അവർക്ക് പേടിയില്ല. അഴിച്ചു വിട്ടിരിക്കുന്നത് പോലെ, വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. നല്ലൊരു നിയമം വന്നാൽ നല്ലതായിരിക്കുമെന്നും മാളവിക പറഞ്ഞു.

മോഹന്‍ലാലിന്റെ ആറാട്ടിലും മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്. പാപ്പന്‍, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. 2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്.

അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

മാന്യതയുടെ മുഖം മൂടിയണിഞ്ഞു നടക്കുന്നവരാണ് അവർ, ഇത്തരം കീടങ്ങൾക്ക് പിന്തുണ നൽകുന്നതും അവരാണ്, തന്നെ ശല്യം ചെയ്ത വ്യക്തിക്ക് സാധിക വേണുഗോപാൽ കൊടുത്ത പണി കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

തന്റെ വളർത്തു നായയ്ക്ക് ഒപ്പം കളിച്ചു രസിച്ച് നടി ശിവാനി നാരായണൻ, വീഡിയോ ഏറ്റെടുത്ത് ആരാധകർ