in ,

തന്റെ വളർത്തു നായയ്ക്ക് ഒപ്പം കളിച്ചു രസിച്ച് നടി ശിവാനി നാരായണൻ, വീഡിയോ ഏറ്റെടുത്ത് ആരാധകർ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവാനി നാരായണൻ. മോഡലിംഗ് രംഗത്ത് നിന്ന് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇന്ന് തമിഴ് മിനിസ്ക്രീൻ പരമ്പരകളിലെ സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ താഴെ നിരവധി കമന്റുകൾ ദിനംപ്രതി പ്രത്യക്ഷപ്പെടാറുണ്ട്.

ഇൻസ്റ്റയിൽ ഏറെ സജീവമായ ശിവാനി ഇടയ്ക്കിടെ തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കാനും മടിക്കാറില്ല. തമിഴ് ടിവി ഷോകളിലെ നിറസാന്നിധ്യമായി ഇന്ന് ശിവാനി മാറിയിരിക്കുകയാണ്. അടുത്തിടെ താരം തന്റെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ അതിന് വലിയ പിന്തുണ തന്നെ ലഭിച്ചിരുന്നു.

ഇത് ഞാനാണ് എന്ന ക്യാപ്ഷനോടെ ആണ് താരം തന്റെ കുട്ടിക്കാലത്തുള്ള ചിത്രവും ഏറ്റവും പുതിയ ഒരു ചിത്രവും അപ്‌ലോഡ് ചെയ്തത്. ഞങ്ങൾ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റ് ആരാധകരിലേക്ക് എത്തിച്ചത്.

നിരവധി കമന്റുകളും ലൈക്കുകളുമാണ് താരത്തിന്റെ ഈ പോസ്റ്റിന് ലഭിച്ചത്. 20 വയസ്സുകാരിയായ താരം അഭിനേത്രി എന്നതിന് പുറമേ മോഡലിംഗ് രംഗത്തും സജീവസാന്നിധ്യമായി തന്നെയാണ് ഇടപെടുന്നത്. അഭിനയത്തോടൊപ്പം ശരീര സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന താരം പ്ലസ് ടു പഠനത്തിനു ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

10 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിനുള്ളത്. തമിഴിലെ ബിഗ് ബോസിലൂടെ ഏവരുടെയും മനം കവരാനും ശിവാനിക്ക് കഴിയുകയുണ്ടായി. പകൽപ്പൂവ് എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ജോഡി നമ്പർ വൺ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലും താരം സജീവമായി പങ്കെടുക്കുകയുണ്ടായി. ബിഗ് ബോസ് ഫോറിൻറെ ഫൈനലിന് തൊട്ടുമുമ്പാണ് ശിവാനി മത്സരത്തിൽ നിന്നും പുറത്തായത്. ഷോയിൽ എത്തി ധാരാളം ആരാധകരെ സമ്പാദിച്ച താരം പുറത്തിറങ്ങിയപ്പോൾ കമലഹാസന്റെ വിക്രത്തിൽ അഭിനയിക്കുവാൻ അവസരം നേടിയെടുക്കുകയുണ്ടായി.

ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യയുടെ റോളിൽ എത്തിയ താരത്തിന് വളരെ മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യം തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ഫോട്ടോഷോട്ട് ചിത്രങ്ങൾ അടക്കം സൈബർ ലോകത്ത് പങ്ക് വയ്ക്കാറുണ്ട്.

പ്രശസ്തരായ പലതാരങ്ങൾക്കും എന്തിനോടെങ്കിലും ഒരു ഇഷ്ടം തോന്നുക സർവ്വസാധാരണമാണ്. ചിലർക്ക് വാഹനങ്ങളോടും ചിലർക്കു വസ്ത്രത്തോടും വാച്ചിനോടും ഒക്കെ ഇഷ്ടം തോന്നുമ്പോൾ വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന താരങ്ങളും കുറവല്ല.

വീട്ടിൽ നിരവധി വളർത്തു നായ്ക്കളെ വളർത്തുന്ന ഒരാൾ കൂടിയാണ് ശിവാനി. ഇപ്പോൾ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത് തൻറെ വീട്ടിലെ വളർത്തു നായയോട് ഒപ്പമുള്ള നിമിഷങ്ങളാണ്. ഇതിൻറെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി.

 

View this post on Instagram

 

A post shared by Mallu Actress (@kerala_girlz)

Written by Editor 1

മോശം കമന്റുകളും ട്രോളുകളും നിരോധിക്കുന്നതിൽ മുഖ്യമന്ത്രി ഇടപെടണം; ആവശ്യവുമായി മാളവിക മേനോൻ

ആരാധകരെ ആകർഷിയ്ക്കാൻ വേണ്ടി എന്റെ പാന്റീസ് കാണിക്കാൻ ഡയറക്ടർ പറഞ്ഞു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര