നവാഗത സംഗീതസംവിധായകരിൽ മുൻനിരസ്ഥാനം ഉള്ള ആളാണ് ഗോപി സുന്ദർ. പാട്ടിനൊപ്പം സംഗീതത്തിന്റെ സാങ്കേതികതയിലുള്ള പൂർണ്ണതയാണ് എന്നും താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നത്. പഠനകാല ഘട്ടത്തിൽ തന്നെ തബല, കീബോർഡ് എന്നീ സംഗീത ഉപകരണങ്ങളോടുള്ള താരത്തിന്റെ താൽപര്യം മാതാപിതാക്കൾ ഏറെ ശ്രദ്ധിച്ചിരുന്നു.
പത്താം ക്ലാസ് പൂർത്തിയാക്കാതെ പഠനം ഉപേക്ഷിച്ച താരത്തിന് പിന്നീട് തുണയായത് അച്ഛനും സംഗീതസംവിധായകൻ ഔസേപ്പച്ചമായുള്ള ബന്ധമാണ്. ആദ്യകാലത്ത് തബലിസ്റ്റായി ജോലി ചെയ്യുവാൻ അവസരം ലഭിച്ച ഗോപി സുന്ദർ ഓർക്കസ്ട്രേഷനിലും കീബോർഡ് പ്രോഗ്രാമിലും പരിശീലനം നേടുകയുണ്ടായി.
പിന്നീട് മ്യൂസിക് പ്രോഗ്രാമർ എന്ന നിലയിൽ അറിയപ്പെട്ട് തുടങ്ങിയ താരം ബോളിവുഡിലെ വിശാൽ, ശേഖർ സഖ്യത്തിന്റെ ഹിറ്റുകളായ ഓം ശാന്തി ഓം, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തിരുന്നു. 5000ത്തിൽ പരം പരസ്യ ജംഗ്ളുകൾക്ക് ഗോപി സംഗീതം നിർവഹിച്ചിട്ടുണ്ട്.
ഉദയനാണ് താരം എന്ന ചിത്രത്തിൻറെ പ്രോഗ്രാമിംഗ് നിർവഹിച്ച പരിചയമാണ് റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രമായ നോട്ട് ബുക്കിന്റെ പശ്ചാത്തല സംഗീതം ഒരുക്കുവാൻ താരത്തിന് അവസരം നേടിക്കൊടുത്തത്. തുടർന്ന് അമൽ നീരദിന്റെ ബിഗ് ബിയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി മലയാളത്തിൽ സ്വതന്ത്ര സംഗീതസംവിധായകനായി പിന്നീട് എഴുതപ്പെടുകയായിരുന്നു.
സിബി മലയിലിന്റെ മോഹൻലാൽ ചിത്രമായ ഫ്ലാഷിലാണ് താരം ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകൻ എന്ന കുപ്പായം അണിയുന്നത്. അമൽ നീരദിന്റെ തന്നെ അൻവർ എന്ന ചിത്രത്തിനു ശേഷം പിന്നീടങ്ങോട്ട് താരത്തിന്റെ കരിയർ മറ്റുള്ളവർ അസൂയപ്പെടുന്ന രീതിയിൽ വളരുകയായിരുന്നു.
ഉസ്താദ് ഹോട്ടൽ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സൗണ്ട് തോമ, സലാല മൊബൈൽസ്, 1983, ചാർലി, വിശുദ്ധൻ, ഹൗ ഓൾഡ് ആർ യു, ബാംഗ്ലൂർ ഡേയ്സ്, ചാർലി, ടു കൺട്രീസ്, പുലിമുരുകൻ, കായംകുളം കൊച്ചുണ്ണി അടക്കം 115ൽ അധികം ചിത്രങ്ങൾക്കാണ് ഇതിനോടകം ഗോപി സംഗീതം നിർവഹിച്ചത്. കരിയറിൽ നേട്ടങ്ങൾ കൊയ്തപ്പോഴും വ്യക്തിജീവിതത്തിൽ വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്ന ആൾ കൂടിയാണ് ഗോപി സുന്ദർ.
ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു എങ്കിലും ആ ബന്ധം പാതിവഴിയിൽ ഉപേക്ഷിച്ച് ഗായികയായ അഭയയുമായി ലിവിങ് ടുഗതർ ബന്ധം നയിച്ചു വരികയായിരുന്നു ഗോപി. ഈ കാലഘട്ടത്തിൽ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല എന്നത് താരത്തിന് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തു.
ഒൻപത് വർഷത്തെ ലിവിങ് ടുഗതർ ബന്ധം പാതിവഴിയിൽ ഉപേക്ഷിച്ച് ഇപ്പോൾ ഗോപി സുന്ദർ ഗായികയായ അമൃത സുരേഷിനെ വിവാഹം കഴിച്ചിരിക്കുകയാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ അമൃത തമിഴ്, മലയാളം ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന ബാലയുമായി വിവാഹം കഴിയുകയും അതിൽ പാപ്പു എന്ന് വിളിപ്പേരുള്ള ഒരു പെൺകുട്ടി ഉണ്ടാവുകയും ചെയ്തിരുന്നു.
എന്നാൽ ഇവരുടെ വിവാഹബന്ധം വേർപ്പെടുത്തി അമൃതംഗമയ എന്ന മ്യൂസിക്കൽ ബാറ്റുമായി അമൃത മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഗോപിയുമായി പ്രണയബന്ധത്തിൽ ആവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തിരിക്കുന്നത്. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി അമൃതയെ ചേർത്തുനിർത്തി ചുംബിക്കുന്ന ഗോപി സുന്ദറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.