in

വിവാഹം കഴിഞ്ഞിട്ട് നാലര മാസം നിറവയറിൽ അമ്മയാകാൻ പോകുന്ന ഇരട്ട സന്തോഷം പങ്ക് വെച്ച് നടി മൈഥിലി; ആശമാസകൾ അറിയിച്ച് ആരാധകർ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മൈഥിലി. സിനിമാമേഖലയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അടുത്തിടെ സമ്പത്ത് എന്ന ആളുമായി വിവാഹം കഴിഞ്ഞതോടെ താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയായിരുന്നു.

സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടെ. വിവാഹസമയത്ത് നടിയെ തേടി നിരവധി വിമര്‍ശനങ്ങളും എത്തിയിരുന്നു. എങ്കിലും അതിനൊക്കെ വ്യക്തമായ മറുപടിയും താരം നല്‍കുകയുണ്ടായി. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. നടി ഗര്‍ഭിണിയാണ്.

ഓണാശംസയ്‌ക്കൊപ്പമായാണ് മൈഥിലി ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞത്. ഗര്‍ഭിണിയാണെന്നും അമ്മ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നുമായിരുന്നു മൈഥിലി പറഞ്ഞത്. സാരിയില്‍ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള മൈഥിലിയുടെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൈഥിലിയും സമ്പത്തും വിശേഷങ്ങള്‍ പങ്കുവെച്ചത്.

താരം വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നുണ്ട്. ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയായാണ് മൈഥിലി പങ്കുവെച്ചത്. സമ്പത്തിനോട് ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

താരങ്ങളും ആരാധകരുമെല്ലാം മൈഥിലിക്ക് ആശംസ അറിയിച്ചിരുന്നു. ഇരട്ടക്കുട്ടികളാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു മൈഥിലിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. മൈഥിലി വിവാഹിതയായിട്ട് അധികമായോ എന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.

ഗര്‍ഭ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിന് താഴെയായിരുന്നു ചര്‍ച്ചകള്‍. കല്യാണത്തിന് മുന്‍പ് മൈഥിലി ഗര്‍ഭിണിയായിരുന്നോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണി എന്ന് പറയുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

മൈഥിലി കല്യാണത്തിന് മുന്‍പേ ഗര്‍ഭിണിയായിരുന്നോ എന്ന തരത്തിലുള്ള കമന്റ് കണ്ടു. അവസാനത്തെ പിരീഡ് ഡേറ്റ് വെച്ചാണ് ഗര്‍ഭകാലം കണക്കാക്കുന്നത്. എന്റെ വിവാഹം ഏപ്രില്‍ 22നായിരുന്നു മേയില്‍ തന്നെ പ്രഗ്നന്റായി. ജനുവരിയില്‍ 9ാം മാസത്തില്‍ ഞാന്‍ പ്രസവിച്ചു. ഡോക്ടര്‍ ലാസ്റ്റ് പീരീഡ്‌സ് വെച്ചാണ് മാസം കണക്കാക്കുന്നതെന്നുമായിരുന്നു ഒരാള്‍ മറുപടിയേകിയത്.

മൈഥിലിയും സമ്പത്തും ഒന്നിച്ചായിരുന്നു വിശേഷങ്ങള്‍ പങ്കിട്ടത്. സമ്പത്തിന്റെ സംസാരം ശ്രിനിഷ് അരവിന്ദിന്റേത് പോലെ തന്നെയുണ്ടെന്നായിരുന്നു കുറേപേര്‍ പറഞ്ഞത്. ശ്രീനിയുടെ അതേ ശബ്ദവും അതേ സംസാരവും എന്നായിരുന്നു കമന്റുകള്‍. സന്തുഷ്ട കുടുംബജീവിതമാണെന്ന് അവരെ കണ്ടാലറിയാം, പിന്നെന്തിനാണ് അനാവശ്യ ചര്‍ച്ചകളെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

Written by Editor 3

തന്റെ പതിനേഴാം വയസിൽ അച്ഛനെക്കാൾ പ്രായമുള്ള ആളുമായി വിവാഹം; അയാളുടെ നാലാം ഭാര്യയാണ് താൻ എന്ന് അറിഞ്ഞപ്പോൾ താരം നാല് മാസം ഗർഭിണി; നടി അഞ്ജുവിൻറെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

അമൃതയെ ചേർത്ത് പിടിച്ച് ചുണ്ടിൽ സ്നേഹ ചുംബനം നൽകി ഗോപി സുന്ദർ; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ