ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആരാണ് എന്ന ചോദ്യത്തിന് നയൻതാര എന്ന ഉത്തരമായിരിക്കും എല്ലാവരും നിസംശയം പറയുക. ഒരു തിരുവല്ലാക്കാരത്തി അച്ചായത്തി പെൺകുട്ടി ഇന്ത്യൻ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയ കാഴ്ചയാണ് നയൻതാരയുടെ ജീവിതത്തിലൂടെ എല്ലാവരും കണ്ടറിഞ്ഞത്.
ഡയാന മരിയൻ കുര്യൻ എന്ന പെൺകുട്ടി സിനിമ മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിയതിന് പിന്നിലെ വാർത്തകളും കഥകളും ഒക്കെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ നിന്ന കാര്യം തന്നെയാണ്. വളരെ മികച്ച പ്രതികരണമാണ് നയൻസിനെപറ്റിയുള്ള ഓരോ വാർത്തയ്ക്കും ലഭിക്കുന്നത്.
എന്നും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്. യുവാക്കളുടെ അടക്കം ഹരമായി മാറിയ താരം ഇതിനോടകം പല വിവാദങ്ങൾക്കും സാക്ഷ്യം വഹിക്കുകയും ചെയ്തു. എന്നാൽ അതിൽ ഒന്നും തകർന്നു പോകാതെ മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ ഉണ്ടെന്ന തിരിച്ചറിവിൻറെയും ബോധ്യത്തിന്റെയും പേരിൽ തന്നെയാണ് താരം നടന്നിട്ടുള്ളത്.
അത് ഒരു പരിധിയിലധികം വിജയത്തിൽ എത്തിക്കുവാൻ താരത്തിനെ സഹായിച്ച ഘടകങ്ങളുമാണ്. പ്രഭുദേവ, ചിമ്പു തുടങ്ങിയവരുടെ ജീവിതവുമായി നയൻതാരയ്ക്ക് വളരെയധികം ബന്ധം ഉണ്ടായിരുന്നു. എങ്കിലും പിന്നീട് താരം നാനും റൗഡി താൻ എന്ന ചിത്രത്തിൻറെ സംവിധായകനായ വിഘ്നേശ് ശിവനും ആയി പ്രണയത്തിലാവുകയും അടുത്തിടെ വിവാഹം കഴിക്കുകയും ആയിരുന്നു.
പിന്നീട് താരം സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെടാൻ തുടങ്ങുകയും ചെയ്തു. വിവാഹ ശേഷമുള്ള യാത്രകളും കുഞ്ഞു കുഞ്ഞു നിമിഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതിൽ താരം ഇപ്പോൾ മുൻപന്തിയിൽ തന്നെയാണ്.
ഈ സാഹചര്യത്തിൽ താരത്തിന്റെ വിവാഹ ചടങ്ങ്, സിനിമയിൽ നിന്ന് വാങ്ങുന്ന പ്രതിഫല കാര്യങ്ങളും ഒക്കെ വളരെയധികം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ് നയൻതാര.
ഒരു സിനിമയ്ക്ക് കുറഞ്ഞത് പത്തു കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഇത് മാത്രമല്ല താരത്തിന്റെ ആഡംബര ജീവിതത്തിൻറെ മാറ്റ് കൂട്ടുന്നത്. സ്വന്തമായി ഒരു ജെറ്റ് പോലും താരത്തിന് ഉണ്ട്. വിവിധ ഇടങ്ങളിലായി 15 കോടിയോളം വിലവരുന്ന അപ്പാർട്ട്മെൻറ്, കോടികൾ വിലവരുന്ന 10ലധികം കാറുകളും ആണ് നയൻസിന് സ്വന്തമായി ഉള്ളത്.
ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും തനിക്ക് ഒരുപോലെ ഇണങ്ങുമെന്നും അത് അഭിനയിച്ച് ഫലിപ്പിക്കുവാനുള്ള കഴിവ് തനിക്കുണ്ടെന്ന് കുറഞ്ഞ സമയം കൊണ്ട് തെളിയിച്ച താരം കൂടിയാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം, ഷീല, ഇന്നസെൻറ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് സിനിമ മേഖലയിലെ പ്രമുഖരായ പലതാരങ്ങൾക്കും ഒപ്പം വേഷം പങ്കിടുവാൻ താരത്തിന് അവസരം ലഭിച്ചു. മമ്മൂട്ടിക്കൊപ്പം ഉള്ള തസ്ക്കരവീരൻ, മോഹൻലാലിൻറെ അനുജത്തിയായി അഭിനയിച്ച നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, കുഞ്ചാക്കോ ബോബൻ നായകനായ എത്തിയ നിഴൽ തുടങ്ങിയവയൊക്കെ താരത്തിന്റെ കരിയറിൽ മാറ്റി നിർത്താൻ കഴിയാത്ത ചിത്രങ്ങൾ തന്നെയാണ്.