in

മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം; ജീവിതത്തിലെടുത്ത തീരുമാനങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ പറയുന്നു

വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. ഏതൊരു സ്ത്രീയ്ക്കും എന്നല്ല, ഏതൊരു വ്യക്തിയ്ക്കും മാതൃകയാണ് നടി മഞ്ജു വാര്യരുടെ ജീവിതം.

ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും ഉള്ള മഞ്ജുവിന്റെ പോസിറ്റീവ് മനോഭാവവും ആ ചിരിയും തന്നെ മതിയാവും. കണ്ടിരിയ്ക്കുന്നവര്‍ക്കും കേട്ടിരിയ്ക്കുന്നവര്‍ക്കും ആ പോസിറ്റീവിറ്റി പകര്‍ന്ന് കിട്ടാന്‍. മലയാളികളുടെ പ്രിയനായികമാരെക്കുറിച്ച് പറയുമ്പോള്‍ നിശ്ചയമായും ആ ലിസ്റ്റില്‍ മഞ്ജു വാര്യരുടെ പേരുമുണ്ടാവും.

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം വിവാഹ ശേഷം പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. സ്‌കൂള്‍ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. പിന്നീട് 18-മത്തെ വയസ്സില്‍ സല്ലാപം എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. തുടര്‍ന്ന് 20 ഓളം മലയാള സിനിമകളില്‍ ഒട്ടേറെ നായിക വേഷങ്ങള്‍ ചെയ്തു.

‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ സ്വന്തമാക്കി. 1998 ഒക്ടോബര്‍ 20-ന് പ്രശസ്ത്ത നടന്‍ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നു.

പക്ഷേ 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ല്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിലൂടെ മഞ്ജു വാര്യര്‍ മടങ്ങിയെത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മഞ്ജു. ഇപ്പോഴിതാ ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ തന്റെ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്ന് പറയുകയാണ് മഞ്ജു വാര്യര്‍.

അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ താന്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ താന്‍ നോക്കാറുള്ളു എന്നും ഫ്ളവേഴ്സ് ചാനലിലെ പരിപാടിയില്‍ മഞ്ജു പറഞ്ഞു. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ.

അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ താന്‍ തീരുമാനം എടുത്തിട്ടില്ല. തനിക്ക് ആ സമയത്ത് ഉണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം.

45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അതുപോലെ മറവി തനിക്ക് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. തനിക്ക് അത്രയ്‌ക്കൊന്നും മെമ്മറി പവറില്ല.

ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വയ്ക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് തനിക്ക് ഇല്ലെന്നും മഞ്ജു പറയുന്നു.

Written by Editor 3

ഇത് പൊന്മുട്ടയിലെ താരമല്ലേ.. പൂളിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ഹരിത നായർ.. കിടിലൻ ഫോട്ടോസ് കാണാം

സ്വന്തമായി ഒരു ജെറ്റ്, കോടികൾ വിലവരുന്ന പത്തോളം കാറുകൾ, ഒരു സിനിമയ്ക്ക് 10 കോടി പ്രതിഫലം, 15 കോടിയോളം വില വരുന്ന അപാർട്ട്മെന്റുകൾ പലയിടത്തും, രാജകുമാരിയെ പോലെ നയൻസിന്റെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ