തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്.താരം ഇപ്പോള്‍ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.
പരമ്പര സംപ്രേക്ഷണം ആരംഭിച്ച കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ മീരക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ടിആര്‍പിയില്‍ എപ്പോഴും ഒന്നാം സ്ഥാനം നേടാറുണ്ട് മീരയുടെ സുമിത്ര.
എന്നാല്‍ അഭിനയ ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്പോഴും ജീവിതത്തിലുണ്ടായ പരാജയത്തെ കുറിച്ച് പലപ്പോഴും മീരാ വാസുദേവ് വാചാലയായിട്ടുണ്ട്. രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണ് അതൊക്കെ എന്ന് ഇതിനു മുന്‍പ് മീര തുറന്നുപറഞ്ഞിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിനു മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്നക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല എന്നും അന്ന് മീര കൂട്ടിച്ചേര്‍ത്തിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നേരിടേണ്ടിവന്നു.
ജീവനു തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോഴാണ് ആ വിവാഹ ബന്ധം വേര്‍പെടുത്തിയ എന്നും 2012 ല്‍ രണ്ടാമതും വിവാഹിതയായിരുന്നു എന്നും മീര പറയുന്നു. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ട് ആ ബന്ധവും വേര്‍പിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മകന്‍ ആണ് തന്റെ ലോകമെന്ന് താരം വ്യക്തമാക്കുന്നു.
കാലം കടന്നുപോകുന്നതായി പ്രേക്ഷകന് തോന്നാത്തവിധം ഇപ്പോഴും ചെറുപ്പമായി നിലനില്‍ക്കുകയാണ് താരം. ആ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇതിനോടകം നിരവധി പേര്‍ താരത്തോട് ചോദിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. തന്മാത്ര എന്ന ചിത്രത്തിന് ശേഷം നിരവധി മിനിസ്‌ക്രീന്‍ പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന കനല്‍ പൂവ് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് താരം ആയിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ കഥപറയുന്ന കുടുംബവിളക്കില്‍ ഇപ്പോള്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട താരമാണ് എങ്കിലും അന്യഭാഷ നടി എന്ന വിശേഷണം ഇപ്പോഴും താരത്തിന് ലഭിക്കുന്നുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്ന മെസേജിന് കിടിലന്‍ മറുപടി നല്‍കിയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഹലോ മീര മാഡം ഒരു രാത്രി എന്നോടൊത്തു പങ്കിടാന്‍ നിങ്ങളെ ലഭിക്കുമോ, ലഭിക്കുമെന്നാണെങ്കില്‍ എത്രയാണ് നിങ്ങളുടെ ഒരു രാത്രിയ്ക്കുള്ള ചാര്‍ജ്” എന്നായിരുന്നു ഒരാള്‍ മെസേജ് അയച്ചത്. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ചു.
ഹലോ. ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ, എനിക്ക് വരുന്ന അധിക്ഷേപകരമായ മെസ്സേജുകള്‍ ഞാന്‍ പോസ്റ്റ് ചെയ്യും. ഞാന്‍ ഒരു നടി, ഒരു എഴുത്തുകാരി, ഒരു ഫിറ്റ്നസ് പ്രേമി എന്ന നിലയില്‍ – 1997 മുതല്‍ ഒരു പ്രൊഫഷണലായി ജോലി നോക്കുന്നു. ദയവു ചെയ്തു നിങ്ങളുടെ അത്തരം ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുക.
അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യ മകള്‍, അമ്മ, സഹോദരി പോലുള്ള വീട്ടിലെ സ്ത്രീകളോട് ഈ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുക. ഒരു നല്ല ദിവസം ആശംസിക്കുന്നു സര്‍! എന്നായിരുന്നു താരത്തിന്റെ മറുപടി. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിരുന്നു.