നർത്തകി, അഭിനേത്രി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് കൃഷ്ണപ്രഭ. ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ താരവുമാണ് കൃഷ്ണപ്രഭ. സോഷ്യഷ മീഡിയയിൽ അത്രമേൽ ആക്ടീവായ കൃഷ്ണപ്രഭ ഇപ്പോൾ നൃത്തങ്ങളുടെ വീഡിയോകളെല്ലാം സ്ഥിരമായി പങ്കുവെക്കാറുണ്ട്.
നിരവധി ചിത്രങ്ങളിൽ സഹതാരമായി വേഷം കൈകാര്യം ചെയ്യുവാൻ കൃഷ്ണ പ്രഭയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാൽ പോലും ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് കൃഷ്ണപ്രഭയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
പിന്നീട് താരത്തിന് നിരവധി അവസരങ്ങൾ അഭിനയജീവിതത്തിൽ ലഭിക്കുകയുണ്ടായി. ജിത്തു ജോസഫ് സംവിധാനംചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നും അഭിനയ രംഗത്ത് സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ പരമ്പരകളിലും തൻറെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. 2009 ലെ മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം നേടി.
ചുരുങ്ങിയ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ താരം ബ്ലോഗർ എന്ന നിലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് അധികവും താരം കൈകാര്യം ചെയ്യാറുള്ളത്. നടി ഇതുവരെ വിവാഹിതയായിട്ടില്ല. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
വിവാഹം ഇപ്പോഴില്ല. ഒരുപാട് പേര് ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. ആരേയും കണ്ടുവെച്ചിട്ടില്ല. സിംഗിളായിട്ട് നില്‍ക്കാനാണിഷ്ടം. ആഗ്രഹിച്ച് ഫീല്‍ഡില്‍ വന്നതാണ്. ജീവിതത്തില്‍ പ്രണയമൊക്കെയുണ്ടായിട്ടുണ്ട്. കംഫര്‍ട്ടബിളല്ലെന്ന് തോന്നിയപ്പോള്‍ അത് വിട്ടതാണ്. എന്റെ ചേട്ടനും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പുള്ളിക്ക് 42 വയസായി, എനിക്ക് 35ഉം എന്നായിരുന്നു.
മോഹൻലാൽ നായകനായ ദൃശ്യം 2വിലും ശ്രദ്ധേയമായ വേഷം തന്നെയാണ് കൃഷ്ണപ്രഭ കൈകാര്യം ചെയ്തിരുന്നത്. മേരി എന്ന താരത്തിന്റെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.അടുത്ത് തലമുണ്ഡനം ചെയ്ത് കൃഷ്ണപ്രഭ എത്തിയത് ആരാധകരെ അല്പം ഞെട്ടിച്ചിരുന്നു. തുടർന്ന് മൊട്ടയടിച്ച നവവധുവിന്റെ ഫോട്ടോഷൂട്ടും ആളുകൾ ഏറ്റെടുക്കുകയുണ്ടായി.
നർത്തകി എന്നതിലുപരി അഭിനേത്രി എന്ന നിലയിൽ അറിയപ്പെടാനാണ് തൻറെ ആഗ്രഹമെന്ന് ഒരിക്കൽ താരം പറയുക ഉണ്ടായി. ക്യാരക്ടർ റോളുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ടെന്നും കൃഷ്ണപ്രഭ പറയുന്നു. അപ്പോഴും നൃത്തത്തെ തന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുവാൻ താരം ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം.
ഇപ്പോൾ ഏറ്റവുമൊടുവിലായി തൻറെ സുഹൃത്തിനൊപ്പം ഉള്ള നൃത്ത വീഡിയോ പങ്കുവെച്ച് ആളുകളുടെ കൈയ്യടി നേടിയിരിക്കുകയാണ് കൃഷ്ണപ്രഭ. സുഹൃത്തായ സുനിത റാവുവിന് ഒപ്പം ഇതിനുമുമ്പും താരം നിരവധി നൃത്ത വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരത്തിലൊന്ന് തന്നെയാണ് ഏറ്റവും പുതിയ നൃത്ത വീഡിയോയും.