മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് പാർവതി തിരുവോത്ത്. ശക്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പാർവതി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. പലപ്പോഴും തന്റെ നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാണ് പാർവതി.
സിനിമയ്ക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയൊക്കെ പലപ്പോഴായി പാർവതി തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്നും പാർവതി പറഞ്ഞിരുന്നു. ഫാഷൻ സെൻസിന്റെ കാര്യത്തിലും പാർവതി പിന്നോട്ടല്ല. ഗ്ലാമറസ് ലുക്കിലും ബോൾഡ് ലുക്കിലും തനിനാടൻ വേഷത്തിലും പാർവതി എത്താറുണ്ട്.
സൗഹൃദങ്ങൾക്കും വലിയ വില കൽപ്പിക്കുന്ന കൂട്ടത്തിലാണ് താരം. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മലയാളത്തിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പാർവതി ഇതിനോടകം ചെയ്തിട്ടുണ്ട്. ഉയരെ എന്ന ചിത്രത്തിലെ കഥാപാത്രം ഒക്കെ ഏറെ കൈയടി നേടിയ ഒന്ന് ആയിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു.
തമിഴിലും നിരവധി സിനിമകളുടെ ഭാഗമായുണ്ട്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരികയായിരിക്കെ 2006 പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ സഹതാരമായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് പാർവതി. കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയ കഥ പറഞ്ഞ് 2015 പുറത്തിറങ്ങിയ എന്ന് നിൻറെ മൊയ്തീൻ, അതേ വർഷം തന്നെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ചാർലി എന്നിവയിലെ കഥാപാത്രങ്ങൾ പാർവ്വതിയുടെ കരിയറിലെ മാറ്റി നിർത്താനാവാത്തവ തന്നെയാണ്.
2015 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പാർവ്വതിക്ക് നേടിക്കൊടുത്തവയാണ് കാഞ്ചനമാലയും ടെസയുമൊക്കെ. 2017 ഇറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയം പാർവതിക്ക് ഐ എഫ് ഐ ബെസ്റ്റ് ആക്ടർ അവാർഡ് നേടി കൊടുക്കുകയുണ്ടായി.
വലിയ വിജയമായിരുന്ന ടേക്ക് ഓഫ് ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് പാർവ്വതിയുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ശേഷം 2017 ഹിന്ദി ചിത്രത്തിൽ ഇർഫാൻ ഖാൻറെ നായികയായും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.
സിനിമയ്ക്ക് പുറത്തുള്ള സാമൂഹ്യ വിഷയങ്ങളിലും ശ്രദ്ധേയമായി ഇടപെട്ടുകൊണ്ട് എന്നും പാർവതി സോഷ്യൽമീഡിയയിലും വാർത്താമാധ്യമങ്ങൾക്കിടയിലും നിറഞ്ഞു നിൽക്കാറുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് പാർവ്വതി.
ഇപ്പോഴിതാ തന്റെ സിനിമ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഇടവേള എടുത്തുകൊണ്ട് സഹോദരനൊപ്പം കാനഡയില്‍ വെക്കേഷന് ചിലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. പാര്‍വതി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.