in ,

ഇഷ്ടപ്പെട്ട ​ഗ്ലാമറസ് ചിത്രം വിമർശകരെ ഭയന്ന് എഡിറ്റ് ചെയ്യേണ്ട അവസ്ഥ.. പങ്കുവെച്ച് നടി മാധുരി..!

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ ജോസഫ് എന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി എത്തിയ താരമാണ് മാധുരി ബ്രെഗന്‍സ. ബാംഗ്ലൂര്‍ സ്വദേശിയായ താരം വളരെയധികം വ്യത്യസ്തമായ ലുക്കിലാണ് ജോസഫ് എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

ജോസഫിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് മലയാള സിനിമയില്‍ ലഭിച്ചത്. മോഹന്‍ലാലിനൊപ്പം ഇട്ടിമാണി മൈഡ് ഇന്‍ ചൈന, ജയറാമിനൊപ്പം പട്ടാഭിരമാന്‍ എന്നീ ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി. അല്‍ മല്ലു എന്ന ചിത്രത്തില്‍ നടിയായും പിന്നണി ഗായികയായും തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചിരുന്നു.

സംവിധായകന്‍ ബോബന്‍ സാമൂവലിന്റെ ചിത്രത്തിലൂടെയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ജോസഫിലെ പാട്ടുകള്‍ ഒരുക്കിയ രഞ്ജിന്‍ രാജാണ് അല്‍ മല്ലുവിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റെട്രോ ടൈപ്പ് രീതിയിലുള്ള ഗാനമാണ് മാധുരി ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാനരംഗത്ത് മാധുരി അഭിനയിക്കുന്നുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. ബാല്‍ക്കണിയില്‍ കോഫിമഗ്ഗുമായി ഗ്ലാമര്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യ ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി ആണ് അഭിനയിച്ചതെങ്കിലും അടിമുടി മോഡേണ്‍ ആണ് താനെന്ന് ഇതിനോടകം പങ്കുവെച്ച് ഫോട്ടോഷൂട്ടുകളിലൂടെ താരം തെളിയിച്ചു കഴിഞ്ഞു. മാധുരിയുടെ യൂട്യൂബ് ചാനലില്‍ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഗാനം കേള്‍ക്കാന്‍ ഇടയായ സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ് മാധുരിയെ അല്‍ മല്ലു എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ചില ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികളുടെ ആക്രമണം ഉണ്ടായപ്പോള്‍ ശക്തമായ ഭാഷയില്‍ താരം പ്രതികരിച്ചും രംഗത്തെത്തിയിട്ടുണ്ട്. ബിക്കിനി ചിത്രം പങ്കുവെച്ചതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ബാത്തിങ് സ്യൂട്ടിലെ ചിത്രം ഇട്ടതും ഇത്ര പുകിലോ.

മലയാളികള്‍ക്ക് അപമാനം ആവരുത് നിങ്ങള്‍ എന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്. അനൂപ് മേനോന്‍ നായക കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് 2018 തിയറ്ററുകളില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാധുരി വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാല്‍ അതേ വര്‍ഷം പുറത്തിറങ്ങിയ ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് വിജയ ചിത്രത്തിലൂടെയാണ് മാധുരി മലയാള സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ സുപരിചിതയായി മാറുന്നത്. ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആരാധകരെന്ന് പറയപ്പെടുന്ന ആളുകള്‍ നടത്തുന്ന വിമര്‍ശനം ഭയന്ന് ഇഷ്ടമുള്ള ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് മാധുരി കുറിച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ എഡിറ്റ് ചെയ്ത ഒരു ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആരാധകര്‍ എന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍ ഫാനഡിസിസം എന്നത് ഫാന്‍ ഷോട്ട് ഫോമോ എന്നാണ് താരം ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് ചോദിച്ചത്. വിമര്‍ശകരെ പേടിച്ചു ഇഷ്ടപ്പെട്ട ഒരു ഗ്ലാമര്‍ ചിത്രത്തെ എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടിവന്ന ഒരു ദുരവസ്ഥയാണ് താരം പറയുന്നത്. ക്യാപ്ഷന്റെ കൂടെ എഡിറ്റ് ചെയ്ത് ഒരു ഫോട്ടോ താരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

Written by Editor 3

മൊത്തം എത്ര അവിഹിതം ഉണ്ടെന്ന് ഞാന്‍ ഇടയ്ക്ക് ചോദിക്കും, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം കരയുന്ന അവരുടെ മുഖമായിരുന്നു മനസ്സില്‍ -അനു നായര്‍

വലിയ മാറിടവും ചുണ്ടുകളും ഇല്ല… സിനിമയില്‍ നിന്നും നിരസിക്കപ്പെട്ട വേദന പങ്കുവെച്ച് രാധിക ആപ്‌തേ…