in

വലിയ മാറിടവും ചുണ്ടുകളും ഇല്ല… സിനിമയില്‍ നിന്നും നിരസിക്കപ്പെട്ട വേദന പങ്കുവെച്ച് രാധിക ആപ്‌തേ…

അഭിനയത്തിന്റെ എല്ലാ തലങ്ങളും വളരെ അനായാസം തന്നെ കൊണ്ട് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച നായികയാണ് രാധിക ആപ്‌തെ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് രാധിക ആപ്‌തെ.

സമാന്തര സിനിമകളിലൂടെയാണ് രാധിക ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ബോള്‍ഡ് രംഗങ്ങളുടെ പേരിലും പലപ്പോഴും വാര്‍ത്തയില്‍ ഇടം നേടാറുള്ള രാധികയുടെ ശക്തമായ നിലപാടുകള്‍ എന്നും കയ്യടി നേടുന്ന ഒന്ന് തന്നെയാണ്. സാമൂഹിക വിഷയങ്ങളിലുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മറുപടി നല്‍കിയിട്ടുള്ള ആള്‍ കൂടിയാണ് രാധിക.

തന്റെ നിലപാടുകള്‍ തുറന്നു പറയുവാന്‍ യാതൊരു മടിയും താരം കാണിക്കാറില്ല. അതുപോലെതന്നെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് നല്ല മറുപടി നല്‍കുവാനും താരം ശ്രമിക്കാറുണ്ട്. സിനിമയില്‍ നിന്നുള്ള ബോള്‍ഡ് രംഗങ്ങള്‍ പുറത്തായ സംഭവത്തില്‍ അടക്കം രാധിക എടുത്ത നിലപാടുകളും നല്‍കിയ മറുപടികളും ആരാധകരുടെ കയ്യടി നേടിയിരുന്നു. രാധിക പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു പാര്‍ച്ഡ്.

ചിത്രത്തിലെ രാധികയുടെ ബോള്‍ഡ് രംഗത്തിന്റെ ഭാഗങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഈ സംഭവത്തില്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് രാധിക നല്‍കിയ മറുപടി താരത്തിന്റെ കൈയ്യടി നേടിക്കൊടുത്തിരുന്നു. ഒരു പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.

പുറത്തായ രംഗങ്ങള്‍ സിനിമയുടെ വിജയത്തിന് സഹായിച്ചിരുന്നോ എന്നായിരുന്നു രാധികയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് രൂക്ഷമായ ഭാഷയിലാണ് താരം അന്ന് മറുപടി നല്‍കിയത്. ക്ഷമിക്കണം നിങ്ങളുടെ ചോദ്യം മണ്ടത്തരമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കാണുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവരാണ്.

നിങ്ങളില്‍ നിന്നും ആണ് വിവാദമുണ്ടാക്കുന്നത് എന്നായിരുന്നു രാധികയുടെ പ്രതികരണം. ഇപ്പോള്‍ താരം പറഞ്ഞിരിക്കുന്നത് ലൈംഗിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നാണ്. മറ്റൊരു നടിക്ക് തന്നെക്കാള്‍ മാറിടവും ശരീരവും ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തന്നെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്ന് താരം വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കെതിരായുള്ള പ്രശ്‌നങ്ങള്‍ക്കും ലിംഗ സമത്വത്തിന് വേണ്ടി സിനിമാ മേഖലയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് തനിക്ക് ഇത്തരത്തില്‍ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വന്നത് എന്നാണ് രാധിക പറയുന്നത്. താന്‍ ഒരുപാട് ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയില്‍ നിന്നാണ് തനിക്ക് ശരീരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തല്‍ ഉണ്ടായതെന്നും താരം വ്യക്തമാക്കുന്നു.

സ്ത്രീകള്‍ കൂടുതല്‍ ഈ മേഖലയിലേക്ക് കടന്നു വരികയാണ് എങ്കില്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകും എന്നാണ് രാധിക പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ കടന്നുവന്നപ്പോള്‍ തനിക്ക് ഒരുപാട് മാറ്റങ്ങള്‍ ചെയ്യണം എന്ന് പലരും നിര്‍ബന്ധിച്ചിരുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്. ആദ്യം മൂക്കു മാറ്റണം എന്നും പിന്നീട് മാ റിടം വലുതാക്കണം എന്നതും അടക്കമുള്ള പലരും തന്നോട് പറഞ്ഞിരുന്നത് എന്ന് രാധിക വ്യക്തമാക്കുന്നു.

Written by Editor 3

ഇഷ്ടപ്പെട്ട ​ഗ്ലാമറസ് ചിത്രം വിമർശകരെ ഭയന്ന് എഡിറ്റ് ചെയ്യേണ്ട അവസ്ഥ.. പങ്കുവെച്ച് നടി മാധുരി..!

ജിമ്മിൽ അതിശയിപ്പിക്കും ഫിറ്റ്നെസ് വർക്ക്ഔട്ടുമായി എസ്തർ, വൈറലായി വീഡിയോ.