in

ഇത്രയും സൗന്ദര്യം തുളുമ്പുന്ന ഫോട്ടോ ഇതിനു മുമ്പ് കണ്ടിട്ടില്ല, ഹോട്ട് ഫോട്ടോയിൽ ഞെട്ടിച്ച പ്രിയ വാരിയർ: ഫോട്ടോസ് കാണാം

2018 ല്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാര്‍ജിച്ച നടി പ്രിയ വാര്യര്‍ രാജ്യാന്തര തലത്തില്‍തന്നെ ഏവര്‍ക്കും സുപരിചിതയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഫോള്ളോവെഴ്സിന്റെ എണ്ണം 7 മില്യണിലധികമാണ്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്. ഇതോടെ ഒമര്‍ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിന്‍ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി.

എന്നാല്‍ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബര്‍ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വര്‍ധിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു.

അതിനിടയില്‍ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ലവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍.

ഡാര്‍ക്ക് വെബിനെയും സൈബര്‍ കുറ്റവാളികളെയും കുറിച്ചു പറയുന്ന സിനിമയുടെ ചിത്രീകരണം പ്രിയ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ യുവതി ആയിട്ടാണ് പ്രിയ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലന്‍ ബോള്‍ഡ് വേഷത്തില്‍ സൗന്ദര്യം തുളുമ്പുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരിഫ് എകെ ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങളെടുത്തത്.

അതേസമയം അടുത്തിടെ കൊച്ചി ടൈംസിന് പ്രിയവാര്യര്‍ നല്‍കിയ അഭിമുഖത്തിലെ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

അത്തരം കാര്യങ്ങള്‍ ആളുകളുടെ വിനോദത്തിന്റെ ഭാഗമാണെന്നും ഓരോ നടന്മാരും അത്തരം ട്രോളുകളെയും അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു. ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. പ്രത്യേകിച്ചും കോവിഡിന്റെ സമയത്ത്, എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും തനിക്ക് അസ്വസ്ഥത തോന്നിയെന്നും പ്രിയ വാര്യര്‍ പറഞ്ഞു.

തന്റെ 20കളുടെ തുടക്കത്തിലാണ് പ്രിയ വാര്യര്‍ ഇതെല്ലാം നേരിടുന്നത്. ഈ സമയം നന്നായി ജോലി ചെയ്യുകയും കൂടുതല്‍ തിരക്കുപിടിക്കുകയും ചെയ്യേണ്ട സമയമാണെന്ന് തോന്നിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോയി. താന്‍ ആഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ച തനിക്ക് നേടാനായില്ലെന്നും സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദം വളരെയധികം കൂടുതലായിരുന്നുവെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കി.

Written by Editor 3

കുമിളകൾ ഉള്ള ഈ സോപ്പിൽ കുളിക്കാൻ നല്ല രസമാ, അന്ന് ചക്കയുമായി വന്നു കൊതിപ്പിച്ച മോഡൽ ഇപ്പോൾ ഇതാ സോപ്പിൻറെ പരസ്യവുമായി: വൈറൽ ഫോട്ടോസ് കാണാം

സ്‌നേഹം തോന്നുമ്പോൾ പരസ്യമായി തന്നെ ഞാൻ അങ്ങനെയൊക്കെ ചെയ്യും, പക്ഷെ സജിന് നാണം വരും, ഭര്യയല്ലേ പിന്നെ എന്തിനാണ് നാണമെന്ന് ഞാൻ ചോദിക്കും; മനസ്സ് തുറന്ന് ഷഫ്‌ന