in

എന്റെ ആ കാര്യത്തതിൽ നാട്ടുകാർക്കാണ് വീട്ടുകാരെക്കാളും പ്രശ്‌നം, സകല അതിർ വരമ്പുകളും അവർ ലംഘിക്കുന്നു; ദിൽഷ തുറന്നടിക്കുന്നു

ബിഗ് ബോസ് സീസൺ ഫോറിൽ എത്തിയതോടുകൂടി കരിയർ തന്നെ മാറിമറിഞ്ഞ താരമാണ് ദിൽഷ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷയെ മലയാളികൾക്ക് പരിചയം. എന്നാൽ താരത്തെ കൂടുതൽ ആളുകൾ അടുത്തറിയുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഫോറിലൂടെയാണ്.

തുടക്കം മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള പേരുകളിൽ ഒന്നും ദിൽഷയുടെ ആയിരുന്നു. ഏതുകാര്യത്തിനും വ്യക്തമായ നിലപാടും അഭിപ്രായം രേഖപ്പെടുത്തുവാൻ താരം ശ്രമിച്ചിട്ടുണ്ട്. റോബിനും ദിൽഷയും തമ്മിൽ പ്രണയമാണെന്നും ഗെയിം ജയിക്കാൻ വേണ്ടിയുള്ള സ്റ്റാറ്റർജി ആണ് ഇരുവരും മുന്നോട്ടുവയ്ക്കുന്നത് എന്ന് അടക്കമുള്ള വലിയ വിമർശനങ്ങൾ ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ താരത്തിനെതിരെ ഉയർന്നിരുന്നു.

റോബിനുമായുള്ള ദിൽഷയുടെ പ്രണയവും ഒക്കെ സോഷ്യൽ മീഡിയയും ബിഗ് ബോസ് ഹൗസും വളരെയധികം കൊണ്ടാടിയ കാര്യങ്ങൾ ആയിരുന്നു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടും ബ്ലെസിലി തന്റെ സഹോദരനുമാണ് എന്നായിരുന്നു ദിൽഷ തുടക്കം മുതൽ പറഞ്ഞിരുന്നത്. എങ്കിലും താരത്തിന്റെ പെരുമാറ്റം പലപ്പോഴും അവ്യക്തതകൾ സമ്മാനിക്കുന്നത് തന്നെയായിരുന്നു.

റോബിനും ബ്ലീസ്‌ലിയ്ക്കും എതിരെ ബിഗ് ബോസ് ഹൗസിൽ ഉയരുന്ന പ്രശ്നങ്ങളിലെല്ലാം ദിൽഷ ഇടപെടാറും അവരെ സപ്പോർട്ട് ചെയ്യുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഓരോ ഗെയിമിനെയും തന്റേതായ രീതിയിൽ അവലംബിക്കുവാനും പരമാവധി വിജയത്തിൽ എത്തുവാനുമാണ് ദിൽഷ എന്നും ശ്രമിച്ചിട്ടുള്ളത്.

എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ ദിൽഷയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. ബിഗ് ബോസ് സീസൺ ഫോറിൻറെ ഒന്നാം സ്ഥാനം നേടി എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ് നിന്നപ്പോഴും പുറത്ത് എത്തി റോബിനുമായുള്ള ഫ്രണ്ട്ഷിപ്പ് താരം ഉപേക്ഷിക്കുകയായിരുന്നു.

റോബിന് ദിൽഷയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ തന്നെ റോബിൻ വെളിപ്പെടുത്തിയിരുന്നെങ്കിലും ദിൽഷ അത് അവഗണിക്കുകയായിരുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ച കാര്യങ്ങളാണ്.ഇപ്പോൾ ദിൽഷ ജീവിതത്തെപ്പറ്റിയും സമൂഹമാധ്യമങ്ങളിൽ ഉയരുന്ന നിലപാടുകളെ പറ്റിയ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

അടുത്തിടെ താരത്തിനെപ്പറ്റി ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം എന്ന് പറയുന്നത് താരം ഒരു കാർ സ്വന്തമാക്കി എന്നതായിരുന്നു. യൂട്യൂബിൽ അടക്കം നിരവധി വീഡിയോകളും ഇതിനെ ചുറ്റിപ്പറ്റി വന്നു. എന്നാൽ ഇത് സത്യമല്ലെന്നാണ് താരം പറയുന്നത്. താൻ ചെയ്യാത്തതിന്റെ പേരിലാണ് ഇപ്പോൾ സൈബർ ആക്രമണങ്ങൾ നേരിടുന്നത്. പലരും മോശം രീതിയിൽ തന്നോട് കമൻറുകൾ രേഖപ്പെടുത്തുകയും സൈബർ അറ്റാക്ക് നടത്തുകയും ചെയ്തു എന്നും ദിൽഷ പറയുന്നു.

യൂട്യൂബ് തുറക്കാൻ തനിക്ക് പേടിയാണെന്നും ഏറ്റവും കൂടുതൽ തന്നെ തേടിയെത്തുന്നത് തന്റെ തന്നെ വീഡിയോകൾ ആണെന്നും അതിൽ പകുതിയും കാര്യങ്ങൾ താൻ അറിയാത്തതാണെന്ന് ദിൽഷ പറയുന്നു. അതോടൊപ്പം തന്നെ തന്റെ വിവാഹപ്രായമാകുമ്പോഴേ അതിനെപ്പറ്റി ചിന്തിക്കുന്നുള്ളൂ എന്ന് താൻ വിവാഹം കഴിക്കാത്തതിൽ ഏറ്റവും കൂടുതൽ വിഷമം വീട്ടുകാരെക്കാളും നാട്ടുകാർക്ക് ആണെന്ന് ദിൽഷ പറയുന്നു.

Written by Editor 1

യോഗ ചെയ്യുന്നത് അതിന് വേണ്ടിയല്ല, അതിനൊക്കെ വേറെ പല വഴികളും ഉണ്ടല്ലോ; സംയുക്ത വർമ്മ പറയുന്നു

അമ്മയുടെ ഉള്ളിലാണ് മക്കൾ എപ്പോഴും ഉള്ളത്, ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു ശൂന്യത അവിടെ തന്നെ ഉണ്ടാവും; മഞ്ജു വാര്യർ പറയുന്നു