in

യോഗ ചെയ്യുന്നത് അതിന് വേണ്ടിയല്ല, അതിനൊക്കെ വേറെ പല വഴികളും ഉണ്ടല്ലോ; സംയുക്ത വർമ്മ പറയുന്നു

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള പ്രണയവിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും സംയുക്തയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. താരവിവാഹങ്ങളിലും മറ്റ് പരിപാടികള്‍ക്കുമെല്ലാമായി എത്തുമ്പോള്‍ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നാണ് താരത്തോട് എല്ലാവരും ചോദിക്കാറുള്ളത്.

കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ഒരാള്‍ അഭിനയിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തതെന്ന് സംയുക്ത പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്തായിരുന്നു താരം യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രോഗങ്ങള്‍ മാറ്റിയെടുക്കുന്നതിന് വേണ്ടിയായാണ് താന്‍ യോഗ അഭ്യസിച്ച് തുടങ്ങിയതെന്ന് സംയുക്ത പറയുന്നു.

ഗര്‍ഭിണി ആകുന്നതിനൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതെല്ലാം മാറിയത് യോഗ തുടങ്ങിയ ശേഷമാണ്. ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂ ശരീരത്തിലെ ചില അസുഖങ്ങള്‍ മാറ്റുന്നതിന് വേണ്ടിയാണ് യോഗ പഠിച്ച് തുടങ്ങിയത്.

ചെയ്ത് പഠിച്ച് മുന്നേറുകയായിരുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരലാണ് യോഗ. അത് ചെയ്യുമ്പോള്‍ ആത്മീയമായും മാനസികമായും നമുക്കൊരു ഉണര്‍വ് ലഭിക്കും. യോഗയെ മതവുമായി കൂട്ടിച്ചേര്‍ക്കുന്നത് കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.

samyuktha varma saree photoshoot

യോഗ നന്നായി ചെയ്യുമ്പോഴും മലയാളികള്‍ക്ക് അതുമായി ബന്ധപ്പെട്ട സംശയങ്ങളും ഉണ്ടാവാറുണ്ട്. യോഗ ചെയ്തിട്ട് അതെന്താണ് മാറാത്തത്, ഇതെന്താണ് കുറയാത്തത് എന്ന തരത്തിലുള്ള സംശയങ്ങളുണ്ടാവാറുണ്ട് പലര്‍ക്കും. യോഗയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുമ്പോള്‍ അത്തരത്തിലുള്ള സംശയങ്ങള്‍ മാറുമെന്ന് സംയുക്ത വര്‍മ്മ പറയുന്നു.

ഹോര്‍മോണ്‍ ഇംബാലന്‍സ്, പോളിസിസ്റ്റിക് ഓവറി, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നു എനിക്ക്. അതില്‍ നിന്നൊക്കെയൊരു മാറ്റം വേണമെന്നാഗ്രഹിച്ചാണ് യോഗ ചെയ്ത് തുടങ്ങിയത്. പതുക്കെയായി രോഗങ്ങളെല്ലാം മാറുകയായിരുന്നു.

യോഗ എനിക്കേറെ പ്രിയപ്പെട്ട കാര്യമായി മാറുകയായിരുന്നു. അതോടെ യോഗ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തുവെന്നും സംയുക്ത വ്യക്തമാക്കിയിട്ടുണ്ട്. പൊതുവേ മലയാളികള്‍ യോഗ നന്നായി ചെയ്യുന്നുണ്ട്. എന്നിട്ടും അതിനെക്കുറിച്ച് ധാരാളം സംശയങ്ങളുണ്ട്.

എന്തുകൊണ്ട് യോഗ ചെയ്തിട്ടും തടി കുറഞ്ഞില്ല, എന്തുകൊണ്ട് യോഗ ചെയ്തിട്ടും വന്ധ്യത മാറുന്നില്ല, എന്തുെകാണ്ട് മുടി വളര്‍ന്നില്ല, എന്തുകൊണ്ട് ദേഷ്യം മാറുന്നില്ല… അങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നു. യോഗയെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ അത്തരം സംശയങ്ങള്‍ ഇല്ലാതാവും. മെലിയാന്‍ വേണ്ടിയല്ല യോഗ ചെയ്യുന്നത്.

മെലിയണമെങ്കില്‍ വേറെ പല വഴികളും ഉണ്ടല്ലോ. എന്നാല്‍ ഒരു വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ ആ വര്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മെലിയാനോ വണ്ണം വയ്ക്കാനോ തയ്യാറാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ഒരേപോലെയായിരിക്കാനുള്ള ബാലന്‍സ്ഡ് മാനസികാവസ്ഥ ലഭിച്ചത് യോഗ ചെയ്ത് തുടങ്ങിയപ്പോഴാണ്.

ജീവിതത്തില്‍ നോ പറയാന്‍ പഠിച്ചത് യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ്. നേരത്തെ നോ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. അതേപോലെ കാര്യങ്ങള്‍ പറഞ്ഞുചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനുമൊക്കെ പഠിച്ചത് യോഗയിലൂടെയാണെന്നുമായിരുന്നു സംയുക്ത വര്‍മ്മ പറഞ്ഞത്.

Written by Editor 3

അമ്പോ.. സ്വിം സ്വീട്ടിൽ ഹോട്ട് ലുക്കിൽ അപർണ തോമസ്; കമന്റിനായി കാത്തിരിക്കുന്നുവെന്ന് താരം, കിടിലൻ ഫോട്ടോസ് കാണാം

എന്റെ ആ കാര്യത്തതിൽ നാട്ടുകാർക്കാണ് വീട്ടുകാരെക്കാളും പ്രശ്‌നം, സകല അതിർ വരമ്പുകളും അവർ ലംഘിക്കുന്നു; ദിൽഷ തുറന്നടിക്കുന്നു