സോഷ്യൽ മീഡിയയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളമാരാധകരെ നേടിയെടുത്ത താരമാണ് അപർണ തോമസ്. അവതാരിക എന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കുവാൻ കഴിഞ്ഞ താരം എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അവതാരികയായി തിളങ്ങി നിന്നത്.
നിരവധി ഷോകളുടെ അവതാരികയായി തിളങ്ങുവാൻ അപർണ തോമസിന് സാധിക്കുകയുണ്ടായി. സൂര്യ മ്യൂസിക്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചാറ്റ് ഷോയിൽ അവതരികയായി എത്തിയാണ് തന്റെ കഴിവ് അപർണ തെളിയിച്ചത്.
അതിനുശേഷം നിരവധി പരിപാടികളിൽ അവതാരികയായി തിളങ്ങിയ താരം ഇപ്പോൾ സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ ആങ്കറായി തിളങ്ങുകയാണ്. അവതാരകൻ, അഭിനേതാവ് എന്നീ നിലകളിൽ ചുവടുറപ്പിച്ചിട്ടുള്ള ജീവയുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു.
വിവാഹ ശേഷവും ജീവ അഭിനയത്തിലും അവതരണ രംഗത്തും സജീവമായപ്പോൾ അടുത്തിടയ്ക്കാണ് സിനിമ രംഗത്തേക്ക് അപർണ ചുവടെ വെച്ചിരിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുവാൻ അപർണക്കും ജീവിക്കും കഴിഞ്ഞിട്ടുണ്ട്.
ഇരുവരും സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. പലപ്പോഴും അപർണ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയതോതിൽ സൈബർ ആക്രമണങ്ങൾ നേരിടാറുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ പങ്കുവെക്കുന്നതിനാണ് അപർണ എന്നും മുൻതൂക്കം നൽകുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും അതുപോലെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നത്.
പക്ഷേ അപ്പോഴും അപർണയുടെ എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണയുമായി എന്നും ഭർത്താവ് കൂടെയുണ്ട്. പലപ്പോഴും അപർണയ്ക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുന്നത് ജീവ തന്നെയാണ്. തനിക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇത്തരം ഫോട്ടോകൾ കാണുന്ന മറ്റുള്ളവർക്ക് എന്ന ചോദ്യമാണ് എപ്പോഴും ജീവ ഉന്നയിക്കുന്നത്.
അതോടൊപ്പം തന്നെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതിൽ രണ്ട് താരങ്ങൾക്കും മടിയൊന്നുമില്ല. ഇതിനോടകം ബെഡ്റൂം ഫോട്ടോ ഷൂട്ട്, ബാത്റൂം ഫോട്ടോഷൂട്ടുമൊക്കെ താരങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും അവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
ഇരുവരും ഒന്നിച്ച് എത്തുന്ന ഇൻറർവ്യൂകൾക്കും ചാറ്റ് ഷോകൾക്കും ഒക്കെ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ അപർണയുടെ ജന്മദിനത്തിന് ജീവ നല്കിയ സർപ്രൈസ് സമ്മാനവും അതോടൊപ്പം അപർണ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഇത്തവണ അപർണയ്ക്ക് ജന്മദിന സമ്മാനമായി ജീവ നൽകിയത് തായ്ലൻഡിലേക്കുള്ള ഒരു യാത്രയായിരുന്നു.
തായ്ലൻഡിൽ എത്തിയശേഷം സ്വിമ്മിങ് സ്യൂട്ടിലുള്ള അപർണയുടെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ പൂളിൽ നീന്തി തുടിക്കുന്ന തന്റെ വീഡിയോ സ്റ്റോറിയായി അപർണ പങ്കുവെച്ചിട്ടുണ്ട്. പതിവുപോലെ തന്നെ താരത്തിന്റെ ചിത്രത്തിന് താഴെ വലിയതോതിലുള്ള വിമർശനങ്ങൾ തന്നെയാണ് ഉയരുന്നത്.