in

ഭർത്തവിന് നിറമില്ല, പൊക്കമില്ല, സൗന്ദര്യമില്ല എന്ന പറഞ്ഞ് കളിയാക്കിയവരുടെ വാ അടപ്പിച്ച നടി ദേവയാനിയുടെ ജീവിതം ഇങ്ങനെ

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന് മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ദേവയാനി എന്നാൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി , തെലുങ്ക് എന്നി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് നടി. സംവിധായകന്‍ രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ദേവയാനിയുടെയും രാജകുമാരന്റെയും വിവാഹം.

സിംപിള്‍ ലുക്കും സൗമ്യമായ ചിരിയും ഒക്കെയാണ് ദേവയാനിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. കഥാപാത്രങ്ങള്‍ക്കനുസരിച്ചുളള മികവുറ്റ അഭിനയവും കണ്ണുകളിലെ തിളക്കവുമൊക്കെ ദേവയാനിയുടെ സവിശേഷതകളാണ്. 1993ല്‍ അഭിനയം തുടങ്ങിയെങ്കിലും 1996ലാണ് താരം നായികയാവുന്നത്.

അഭിനയത്തിന് പുറമേ ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്താറുണ്ട്. മാംഗ്ലൂര്‍ സ്വദേശിയായ ജയദേവ്, നാഗര്‍കോവില്‍ സ്വദേശിനിയായ ലക്ഷ്മി അമ്മാള്‍ എന്നിവരുടെ മകളാണ് ദേവയാനി. സുഷ്മ ജയദേവ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് സിനിമയില്‍ സജിവമായതോടെ ദേവയാനി എന്നാക്കുകയായിരുന്നു.

നടന്മാരായ നകുല്‍, മയൂര്‍ എന്നിവര്‍ ദേവയാനിയുടെ സഹോദരന്മാരാണ്. തമിഴകത്തെ അറിയപ്പെടുന്ന സംവിധായകനാണ് ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരന്‍ ഭര്‍ത്താവ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങള്‍ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്.

എന്നാല്‍ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവും പറയത്തക്ക സൗന്ദര്യവും ഇല്ലാത്ത രാജകുമാരനുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തു. എതിര്‍പ്പുകള്‍ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.

Devayani family photos

2001ലാണ് ഇരുവരും വിവാഹിതരായത്. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒന്‍പതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. തന്റെ ഭര്‍ത്താവിനെക്കുറിച്ചും പലപ്പോഴും ദേവയാനി മനസ്സുതുറക്കാറുണ്ട്.

ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭര്‍ത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയാറ്. കുടുംബത്തിനൊപ്പമുള്ള ദേവയാനിയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.

Devayani family photos

കിന്നരിപ്പുഴയോരം എന്ന മലയാള സിനിമയിലൂടെ കടന്നുവന്ന ദേവയാനി പിന്നീട് അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം,സുന്ദര പുരുഷൻ, ബാലേട്ടൻ, നരൻ, ഒരുനാൾ വരും എന്നിങ്ങനെ നിരവധി മലയാള സിനിമയിൽ അഭിനയിക്കുകയുണ്ടായി.

Devayani family photos

ഒരു അഭിനേതാവിനപ്പുറം നിർമ്മാതാവും വിധികർത്താവ് സീരിയൽ നായിക എന്നിങ്ങനുള്ള മേഖലകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റുഭാഷകൾ അഭിനയിക്കുന്നില്ലെങ്കിലും തെലുങ്ക് സിനിമ സീരിയൽ രംഗങ്ങളിൽ സജീവമാണ് ദേവയാനി.

Written by Editor 3

ഉണ്ണി മുകുന്ദനോട് ശരിക്കും ക്രഷ് ഉണ്ടോ, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ, ഒടുവിൽ സത്യം തുറന്നു പറഞ്ഞ് മാളവിക ജയറാം

മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു, പിന്നീട് ഒരുപിടി ബി ഗ്രേഡ് ചിത്രങ്ങൾ; മലയാളികളെ ഞെട്ടിച്ച നടി ജയവാഹിനിയുടെ ജീവിതം ഇങ്ങനെ