മലയാള സിനിമയിൽ ചെറിയ ചില കഥാപാത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത നിരവധി താരങ്ങൾ ഉണ്ട്. ചിലർ അതിഥി താരങ്ങളായി എത്തിയാകും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളത്. ചിലർക്ക് ആകട്ടെ ഒന്നോ രണ്ടോ സീനുകളിൽ മാത്രം അഭിനയിച്ചുകൊണ്ട് സാന്നിധ്യം അറിയിക്കുവായിരിക്കും അവസരം ലഭിച്ചിട്ടുള്ളത്.
അത്തരത്തിൽ നിരവധി താരങ്ങൾ ഇതിനോടകം സിനിമ മേഖലയിൽ വന്നുപോയിട്ടുണ്ട്. അതിൽ ഒരാളാണ് ജയവാഹിനി. ഒരുപക്ഷേ ജയവാഹിനി എന്ന പേര് കേട്ടാൽ മലയാളികൾക്ക് ഓർത്തെടുക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ചന്ദ്രലേഖ എന്ന ചിത്രത്തിൽ അപ്പുക്കുട്ടൻ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ സഹോദരിയായി എത്തിയ താരത്തെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറന്നുകളയാൻ സാധിക്കില്ല.
ഒന്നോ രണ്ടോ സീനുകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രത്യക്ഷപ്പെട്ട രംഗങ്ങളിൽ ഒക്കെ തന്റെ കഴിവിന്റെ അങ്ങേയറ്റം പ്രകടിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. മലയാള സിനിമയിൽ എന്നതിനേക്കാൾ ഉപരി മറ്റ് അന്യഭാഷ ചിത്രങ്ങളിലാണ് ജയവാഹിനി കൂടുതലും തിളങ്ങിയിട്ടുള്ളത്. നല്ലൊരു അഭിനയത്രി ആയിരുന്നിട്ട് പോലും താരം പിന്നീട് പ്രത്യക്ഷപ്പെട്ടത് പലതും ബിഗ്രേഡ് ചിത്രങ്ങളിലായിരുന്നു.
ര തിപ്രിയ എന്ന പേരിലാണ് ജയവാഹിനി ബിഗ്രേഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുഭാഷിണി,ജയസുധ എന്നീ നടിമാരോട് രൂപസാദൃശ്യമുള്ള ആൾ കൂടിയാണ് ജയവാഹിനി. അതുകൊണ്ടുതന്നെ പലരും ചിത്രത്തിലെ ജയവാഹിനി അവതരിപ്പിച്ച കഥാപാത്രം ജയസൂദയോ സുഭാഷിണിയോ അവതരിപ്പിച്ചതാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.
തെലുങ്ക് ഭാഷയിൽ തിളങ്ങി നിന്നിരുന്ന സാഹചര്യത്തിലാണ് മലയാളത്തിലെ ഒരു ചെറിയ വേഷം കൈകാര്യം ചെയ്യുവാൻ ജയവാഹിനി എത്തിപ്പെടുന്നത്. ചെറുതായിരുന്നു എങ്കിൽ പോലും തനിക്ക് ലഭിച്ച കഥാപാത്രത്തെ 100% സത്യസന്ധതയോടെ നീതി പുലർത്തി ക്യാമറയ്ക്ക് മുന്നില് അവതരിപ്പിക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. ചിത്രത്തിൻറെ ആദ്യ രംഗത്ത് തന്നെ പ്രത്യക്ഷപ്പെടുവാനും ജയവാഹിനിയ്ക്ക് അവസരം ലഭിച്ചു.
പിന്നീട് ചിത്രത്തിൻറെ പല മികവുറ്റ രംഗങ്ങളിലും ജയവാഹിനി പ്രത്യക്ഷപ്പെടുകയുണ്ടായി. നർമ്മത്തിൽ പൊതിഞ്ഞ ഒരുപിടി നല്ല രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ചിത്രത്തിലെ ജയവാഹിനിയുടെ കഥാപാത്രവും അത്ര പെട്ടെന്നൊന്നും വിസ്മരിച്ചു കളയാൻ കഴിയുന്നതല്ല. അഗസ്റ്റിൻ അവതരിപ്പിച്ച രവി എന്ന കഥാപാത്രത്തിന്റെ ഭാര്യയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കഥാപാത്രം ഇന്നും സിനിമ കാണുന്ന ആരെയും ആകർഷിക്കുന്നത് തന്നെയാണ്.
പിന്നീട് ഒന്ന്, രണ്ട് ചിത്രങ്ങളിൽ കൂടി മലയാളത്തിൽ പ്രത്യക്ഷപ്പെടുവാൻ അവസരം ലഭിച്ച താരം ഇന്ന് അഭിനയരംഗത്ത് അത്ര സജീവമല്ല. എന്നിരുന്നാൽ പോലും കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ എന്നും സിനിമ പ്രേമികൾ ഓർത്തിരിക്കുന്നവ തന്നെയാണ്. ചന്ദ്രലേഖക്കു മുമ്പ് 1994 റിലീസായ ഒരു പങ്കാളി മാത്രം എന്ന ചിത്രത്തിൽ താരം ബി ഗ്രേഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു
ചന്ദ്രലേഖക്ക് ശേഷം ആകട്ടെ ഫാഷൻ പരേഡ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജയവാഹിനിക്ക് അവസരം ലഭിച്ചു. ചന്ദ്രലേഖ റിലീസ് ആയ വർഷം തന്നെയാണ് ഫാഷൻ പരേഡും കാണികൾക്കു മുന്നിലേക്ക് എത്തിയത്.