in

അത് പറഞ്ഞ് അന്ന് എല്ലാവരും എന്നെ വേദനിപ്പിച്ചു, ഇത്രയ്ക്കും ചെയ്യണ്ടായിരുന്നു എന്നും പലരും മെസ്സേജിലൂടെയും പറഞ്ഞു; സസ്‌നേഹം താരം ലക്ഷ്മിപ്രിയ പറയുന്നു..!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘സസ്നേഹം’.
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പരമ്പരയാണ് സസ്‌നേഹം.

ജീവിതപങ്കാളിയുടെ വേര്‍പാടിനു ശേഷം, ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിര്‍ത്തപെട്ടു ഒറ്റപ്പെട്ടു പോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്‌നേഹം.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ വില്ലത്തിയായുള്ള താരമാണ് ലക്ഷ്മി പ്രിയ. പരമ്പരയിൽ പ്രിയ എന്ന വില്ലത്തി കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. രേഖ രതീഷ് അവതരിപ്പിക്കുന്ന ഇന്ദിര എന്ന കഥാപാത്രത്തിന്‍റെ മരുമകളുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. കറുത്തമുത്ത് പരമ്പരയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

പഠനവുമായി ബന്ധപ്പെട്ട ചൈനയിലായിരുന്നു കുറച്ചുനാള്‍. എംബിബിഎസ് പഠനത്തിന് ശേഷം തിരികെയെത്തിയപ്പോഴാണ് അഭിനയത്തിൽ സജീവമായത്. പിജി എടുക്കണമെന്നാണ് ആഗ്രഹം. ചൈനയിൽ നിന്ന് പഠിച്ച് വരികയാണെന്ന് അറിഞ്ഞതോടെ കൊറോണ അവിടെ നിന്ന് കൊണ്ടുവന്നത് ഞാനാണോ എന്ന് പലരും കളിയാക്കി ചോദിക്കാറുണ്ടെന്ന് നടി അനു ജോസഫിന്‍റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പ്രിയ പറഞ്ഞിരിക്കുകയാണ്.

സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടമാണെന്നും അതിൽ കൂടുതൽ പെര്‍ഫോം ചെയ്യാൻ കഴിയുമെന്നതാണ് കാരണമെന്നും ലക്ഷ്മി പറയുകയുണ്ടായി. നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവർ യഥാർത്ഥ ജീവിതത്തിലും അങ്ങനെയാണെന്നുള്ള മിഥ്യാധാരണകള്‍ ഇപ്പോള്‍ മാറിയിട്ടുണ്ടെന്നും പ്രേക്ഷകരുടെ മനോഭാവം മാറിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

സസ്നേഹത്തില്‍ താരം വളരെ നെഗറ്റീവായിട്ടുളള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതോടെ പുറത്തിറങ്ങുമ്പോഴും അല്ലാത്തപ്പോഴും ആളുകള്‍ അനിഷ്ടം പ്രകടിപ്പിക്കാറുണ്ടെന്ന് താരം പറയുന്നുണ്ട്. പരമ്പര കണ്ടിട്ട് ആര്‍ക്കും തന്നെ ഇഷ്ടമില്ലെന്നാണ് തന്റെ ഒരു വിശ്വാസം എന്നും പറഞ്ഞു.

തനിക്ക് കുറെ മെസേജുകള്‍ വരാറുണ്ടെന്നും കറുത്ത മുത്തിനേക്കാള്‍ ഒരുപാട് പേരെ അസ്വസ്ഥരാക്കിയത് സസ്നേഹത്തിലെ ഈ കഥാപാത്രമാണെന്നാണ് അവരെല്ലാം പറയുന്നത്.

എന്നാല്‍ ഇത്രയും പ്രതികരണങ്ങള്‍ ഒന്നും താന്‍ പ്രതീക്ഷിച്ചില്ലായിരുന്നു. എല്ലാവര്‍ക്കും എന്തോ ദേഷ്യമോ വെറുപ്പോ തന്നോടുണ്ടെന്നും വ്യക്തമാക്കി. അതുകൊണ്ട് ഇപ്പോള്‍ മാസ്‌ക് ഇടുന്നത് വളരെ ഉപകാരമായിട്ടുണ്ട്. കാരണം ആരും തന്നെ പെട്ടന്ന് തിരിച്ചറിയാറില്ലെന്നും താരം പറഞ്ഞു.

എന്നാല്‍ താന്‍ ജീവിതത്തില്‍ ഇപ്പോഴും പോസിറ്റീവായതുകൊണ്ട് സീരിയലുകളില്‍ നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Written by Editor 3

കാവ്യയെക്കാൾ മിടുക്കി മഞ്ജുവാണ് എന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണം ഇതാണ്..!

വശ്യമാർന്ന ശരീരസൗന്ദര്യം തന്നെ തിരിച്ചടിയായി, താരരാജാക്കന്മാരുടെ പോലും ഇഷ്ടം നേടിയ സുന്ദരി സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷമായത് ഇങ്ങനെ..!