in , ,

കാവ്യയെക്കാൾ മിടുക്കി മഞ്ജുവാണ് എന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണം ഇതാണ്..!

മലയാള സിനിമയിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള രണ്ട് താരങ്ങളാണ് കാവ്യാമാധവനും മഞ്ജു വാര്യരും. ഒരേ കാലഘട്ടത്തിൽ സിനിമയിൽ തിളങ്ങി നിൽക്കുകയും വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുകയും ചെയ്ത രണ്ട് നടിമാർ. മലയാള സിനിമയുടെ നായിക സങ്കല്പത്തിന് ഉയർന്ന വിരലിലെണ്ണാൻ കഴിയുന്ന നായികമാരിൽ ഉൾപ്പെടുത്താൻ കഴിയുന്നവർ.

പക്ഷേ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുവാൻ മഞ്ജു ഒരുങ്ങിയപ്പോൾ കരിയറിന് പിന്നിലെ വലിയ സാധ്യതകൾ കൈയെത്തി പിടിക്കുവാനാണ് കാവ്യ ശ്രമിച്ചിട്ടുള്ളത്. ഇരുവരുടെയും നായകൻ ആയി അരങ്ങേറിയ ദിലീപിനെ തന്നെയാണ് പിൽക്കാലത്ത് രണ്ട് നായികമാരും വിവാഹം കഴിച്ചത്.

സല്ലാപം എന്ന ചിത്രത്തിലൂടെ എത്തി അഭിനയരംഗത്ത് തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് മഞ്ജു ദിലീപും ആയി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹശേഷം സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോവുകയായിരുന്നു എങ്കിലും ഇടക്കാലത്ത് ദാമ്പത്യ ജീവിതത്തിലുണ്ടായ വിള്ളലുകൾ കാരണം മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേർപിരിയലിന്റെ വക്കിൽ എത്തുകയായിരുന്നു.

കാവ്യ ആദ്യം ഒരു ബിസിനസ് മാനേ വിവാഹം കഴിച്ചു എങ്കിലും താരത്തിന്റെ ദാമ്പത്യജീവിതവും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ ദിലീപും കാവ്യയും ജീവിതത്തിൽ ഒന്നിക്കുകയും ഇരുവർക്കും ഒരു കുട്ടി ഉണ്ടാവുകയും ആയിരുന്നു. ഇന്ന് കാവ്യ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ലേഡി സൂപ്പർസ്റ്റാർ എന്ന മലയാളത്തിൻറെ പദവി നേടിയെടുക്കുന്ന നായികയായി മാറുവാൻ മഞ്ജുവിന് അവസരം ലഭിച്ചു.

വളരെ പെട്ടെന്ന് തന്നെ കരിയറിൽ ബ്രേക്ക് ആയ പല ചിത്രങ്ങളിലും അഭിനയിക്കുവാൻ മഞ്ജുവിന് അവസരം ലഭിച്ചു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയ മഞ്ജു രണ്ടാം വരവിലെ ചിത്രങ്ങളിൽ ഒന്നും പാളിച്ചകൾ ഉണ്ടാകാതെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മഞ്ജുവിനെയും കാവ്യയെയും തമ്മിലുള്ള ഒരു താരതമ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയുടെ ഡബ്ബിങ് ആർട്ടിസ്റ്റ്, സ്ത്രീപക്ഷ നിലപാടുകളിൽ ഉറച്ച തീരുമാനങ്ങളുമായി വാർത്ത മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ ആകർഷിക ചെയ്തിട്ടുള്ള ഭാഗ്യലക്ഷ്മി

കാവ്യയെക്കാൾ മിടുക്കി മഞ്ജു ആണെന്ന നിലപാടാണ് ഭാഗ്യലക്ഷ്മി സൂചിപ്പിക്കുന്നത്. അതിന് കാരണവും താരം തന്നെ വ്യക്തമാക്കുന്നുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ ഡബ്ബിങ്ങിനായി കാവ്യയെ ക്ഷണിച്ചപ്പോൾ അതിന് സാധിക്കാതെ കാവ്യ മാറി നിൽക്കുകയായിരുന്നു. എന്നാൽ തൂവൽ കൊട്ടാരം ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മഞ്ജുവിനോട് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ മഞ്ജു അതിനു തയ്യാറാവുകയായിരുന്നു.

ഒരു നടിയെന്ന നിലയിൽ മഞ്ജുവിനെ പൂർണവതി ആക്കുന്നത് അതാണ്. ഇങ്ങനെ പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപിടി താഴെയാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഇതിനുമുമ്പും ഇത്തരം വിവാദപരമായ പല പ്രസ്ഥാനങ്ങളും നടത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുവാൻ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്.

Written by Editor 1

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും എല്ലാം അതിനെ കുറിച്ച് മാത്രമാണ് ചിന്ത: അവൾ അതിന് അഡിക്ട് ആണ്, ഗോപികയെക്കുറിച്ച് റബേക്ക സന്തോഷ് പറഞ്ഞത് കേട്ടോ..!

അത് പറഞ്ഞ് അന്ന് എല്ലാവരും എന്നെ വേദനിപ്പിച്ചു, ഇത്രയ്ക്കും ചെയ്യണ്ടായിരുന്നു എന്നും പലരും മെസ്സേജിലൂടെയും പറഞ്ഞു; സസ്‌നേഹം താരം ലക്ഷ്മിപ്രിയ പറയുന്നു..!